l o a d i n g

ഗൾഫ്

കൊച്ചി കൂട്ടായ്മ ജിദ്ദയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നോര്‍ക്ക കെയര്‍ രജിസ്‌ട്രേഷനും ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2026

ജിദ്ദ: പ്രവാസി മലയാളികള്‍ക്കിടയില്‍ ജീവകാരുണ്യ, സാമൂഹിക, കലാ-കായിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയ സാന്നിധ്യമായ കൊച്ചി കൂട്ടായ്മ ജിദ്ദയുടെ വിപുലമായ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നോര്‍ക്ക കെയര്‍ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. 2026 നവംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന് എക്‌സിക്യൂട്ടീവ് യോഗം ഐകകണ്‌ഠേന അംഗീകാരം നല്‍കി.

കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുക, പുതിയ അംഗങ്ങളെ സംഘടനയുടെ ഭാഗമാക്കുക, നിലവിലുള്ള അംഗങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക, കൂടുതല്‍ പ്രവാസികളിലേക്ക് സേവനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും എത്തിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അര്‍ഹരായ പ്രവാസികള്‍ക്ക് സഹായങ്ങള്‍ എത്തിക്കുക, പ്രതിസന്ധി ഘട്ടങ്ങളില്‍ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും കൈത്താങ്ങാകുക, സാമൂഹിക ഉത്തരവാദിത്ത പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിനു പിന്നിലുണ്ട്.

അതോടൊപ്പം പ്രവാസികളുടെ ക്ഷേമവും സുരക്ഷയും മുന്‍നിര്‍ത്തി നോര്‍ക്ക കെയര്‍ പദ്ധതിയുടെ പ്രാധാന്യം പ്രചരിപ്പിക്കുകയും, അര്‍ഹരായ പ്രവാസികള്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുകയും ചെയ്യും.

കലാ-കായിക മേഖലകളില്‍ പ്രവാസികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക, മത്സരങ്ങള്‍, കലാപരിപാടികള്‍, കുടുംബസംഗമങ്ങള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍ എന്നിവയിലൂടെ അംഗങ്ങള്‍ക്കിടയില്‍ സൗഹൃദവും ഐക്യവും വളര്‍ത്തുക എന്നിവയും കൊച്ചി കൂട്ടായ്മ ലക്ഷ്യമിടുന്നു.

ക്യാമ്പയിന്റെ ഔദ്യോഗിക പ്രഖ്യാപനം ചെയര്‍മാന്‍ ജിബിന്‍ സമദ് കൊച്ചി, പ്രസിഡന്റ് സനോജ് സൈനുദ്ദീന്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ സെട്ട്, ട്രഷറര്‍ ബാബു മുണ്ടന്‍വേലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

യോഗത്തില്‍ കോര്‍ഡിനേറ്റര്‍ ഹിജാസ് കളരിക്കല്‍, സിയാദ്, ജീവകാരുണ്യ കണ്‍വീനര്‍ റിയാസ്, ശാരിക്ക്, മീഡിയ കണ്‍വീനര്‍ അനീസ് കൊച്ചങ്ങാടി എന്നിവര്‍ സംസാരിച്ചു. ക്യാമ്പയിന്‍ വിജയകരമാക്കാന്‍ പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു.

ഡിസംബര്‍ 31 വരെ നീളുന്ന ക്യാമ്പയിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് നടപടികള്‍ സുഗമമാക്കുന്നതിനും പ്രവാസികള്‍ക്ക് സഹായമെത്തിക്കുന്നതിനുമായി പ്രത്യേക ഏകോപനവും ഹെല്‍പ് ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഹെല്‍പ് ലൈന്‍ നമ്പറുകള്‍: മെമ്പര്‍ഷിപ്പ് രജിസ്‌ട്രേഷന്‍: മന്‍സൂര്‍ സെട്ട്: +966 50 754 1587, ബാബു മുണ്ടന്‍വേലി: +966 59 697 4093, ഹിജാസ്: +966 56 652 2238, നോര്‍ക്ക കെയര്‍ രജിസ്‌ട്രേഷന്‍: അമീഷ് കൊച്ചി: +966 50 322 8083, പൊതുവിവരങ്ങള്‍ക്ക്: ജിബിന്‍ സമദ് കൊച്ചി: +966 50 043 6416, സനോജ് സൈനുദ്ധീന്‍: +966 56 960 4877.

Latest News

 ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
November 10, 2026
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും;  5,000 റിയാല്‍ പിഴയും
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും; 5,000 റിയാല്‍ പിഴയും
November 10, 2026
 ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
November 10, 2026
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
November 10, 2026
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
November 10, 2026
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026