l o a d i n g

ഇന്ത്യ

ഗാന്ധി കുടുംബത്തിനെതിരെ പോസ്റ്റ്, നടി കങ്കണക്കെതിരെ എഫ്.ഐ.ഐര്‍

Thumbnail
Publisher By     Staff Reporter
November 14, 2026


ഷിംല: ഗാന്ധി കുടുംബത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തിനെതിരെ ഹിമാചല്‍ പ്രദേശ് പൊലീസ് കേസെടുത്തു. പൊതുസമാധാനം തകര്‍ക്കാനും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും ഇടയാക്കുന്ന പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കങ്കണ നടത്തിയതെന്ന പരാതിയിലാണ് നടപടി.

ഷിംല സ്വദേശിയും വിരമിച്ച സൈനിക ഉദ്യോഗസ്ഥനുമായ ക്യാപ്റ്റന്‍ അതുല്‍ ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. നവംബര്‍ 10ന് കങ്കണയുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും മക്കളായ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെയും മരണങ്ങളെക്കുറിച്ച് പ്രകോപനപരമായ സൂചനകളുണ്ടായിരുന്നുവെന്നാണ് പരാതിയിലെ ആരോപണം.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ദുരൂഹതയുണര്‍ത്തുന്ന വിദേശ പൗര എന്ന നിലയില്‍ ചിത്രീകരിച്ചതിനെയും പരാതിക്കാരന്‍ ചോദ്യം ചെയ്തു. ഗാന്ധി കുടുംബത്തില്‍ സോണിയ എത്തുന്നതും തുടര്‍ന്ന് ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ ഓരോരുത്തരായി കൊല്ലപ്പെടുന്നതും ഒടുവില്‍ അവര്‍ സര്‍ക്കാര്‍ തലപ്പത്തെത്തുന്നതും ബന്ധപ്പെടുത്തിയാണ് പോസ്റ്റ്.

സഞ്ജയ് ഗാന്ധിയുടെ മരണത്തിനുശേഷം മനേക ഗാന്ധി കുടുംബവസതി വിട്ടുപോയ കാര്യവും പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.

ഇത്തരം പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിമര്‍ശനത്തിന്റെ പരിധി കടന്നതാണെന്നും പൊതുജനങ്ങള്‍ക്കിടയില്‍ ശത്രുതയും അസ്വസ്ഥതയും സൃഷ്ടിക്കുമെന്നും പരാതിക്കാരന്‍ ആരോപിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ച് ഭീതിയും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും വളര്‍ത്താനുള്ള ശ്രമമാണിതെന്നും പരാതിയില്‍ പറയുന്നു.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഷിംല പൊലീസ് സൂപ്രണ്ട് ഗൗരവ് സിങ് സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

1981 കാലഘട്ടത്തിലേതെന്ന് കരുതുന്ന ഗാന്ധി കുടുംബത്തിന്റെ പഴയൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിച്ചതിനു പിന്നാലെയാണ് കങ്കണയുടെ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്. ഇന്ദിരാഗാന്ധി, സോണിയ ഗാന്ധി, മനേക ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഒരുമിച്ചുള്ള കുടുംബവിരുന്നിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

Latest News

 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
November 14, 2026
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
November 14, 2026
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
November 14, 2026
'മഴയില്‍ വിരിഞ്ഞ കടലാസുപൂക്കള്‍' കവിതാസമാഹാരത്തിന്റെ കവര്‍ പോള്‍ സക്കറിയ പ്രകാശനം ചെയ്തു
'മഴയില്‍ വിരിഞ്ഞ കടലാസുപൂക്കള്‍' കവിതാസമാഹാരത്തിന്റെ കവര്‍ പോള്‍ സക്കറിയ പ്രകാശനം ചെയ്തു
November 14, 2026
കേരള പ്രീമിയര്‍ ലീഗ്  സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വൈ.ബി.കെ കണ്ണൂര്‍ ജേതാക്കള്‍
കേരള പ്രീമിയര്‍ ലീഗ് സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വൈ.ബി.കെ കണ്ണൂര്‍ ജേതാക്കള്‍
November 14, 2026
ഒടിടിയില്‍ സിനിമാ ചാകര, നിരവധി ചിത്രങ്ങളും സീരീസുകളും സ്ട്രീമിങ് തുടങ്ങി
ഒടിടിയില്‍ സിനിമാ ചാകര, നിരവധി ചിത്രങ്ങളും സീരീസുകളും സ്ട്രീമിങ് തുടങ്ങി
November 14, 2026
ബച്ചന്റെ ബംഗ്ലാവിനെച്ചൊല്ലി തര്‍ക്കം;  പരാതിയുമായി സഹോദരന്റെ ഭാര്യ
ബച്ചന്റെ ബംഗ്ലാവിനെച്ചൊല്ലി തര്‍ക്കം; പരാതിയുമായി സഹോദരന്റെ ഭാര്യ
November 14, 2026