l o a d i n g

ബിസിനസ്

സൗദിയില്‍ 44,300 ഹ്യുണ്ടായ് എലാന്‍ട്ര കാറുകള്‍ക്ക് സുരക്ഷാ ഭീഷണി; വാഹനങ്ങള്‍ ഉടന്‍ തിരിച്ചുവിളിക്കാന്‍ വാണിജ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം

Thumbnail
Publisher By     Staff Reporter
November 14, 2026


റിയാദ്: സൗദി അറേബ്യയിലെ 44,300-ഓളം ഹ്യുണ്ടായ് എലാന്‍ട്ര കാറുകളില്‍ കണ്ടെത്തിയ നിര്‍മ്മാണ തകരാര്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്നതായി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 2009 മുതല്‍ 2011 വരെയുള്ള മോഡലുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങളുടെ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററിലാണ് അപകടകരമായ തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് അപകടസമയത്ത് ഗുരുതരമായ പരിക്കുകള്‍ക്കോ ജീവഹാനിക്കോ വരെ കാരണമായേക്കാമെന്നതിനാല്‍, ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ അവ ഓടിക്കുന്നത് നിര്‍ത്തിവെക്കണമെന്നും അംഗീകൃത ഡീലര്‍മാരെ സമീപിച്ച് സൗജന്യമായി തകരാര്‍ പരിഹരിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

രാജ്യത്തുടനീളം ഈ വിഭാഗത്തില്‍പ്പെട്ട ആകെ 57,200 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതിനായി 2025 സെപ്റ്റംബര്‍ ഉള്‍പ്പെടെ പലതവണ മന്ത്രാലയം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ 12,900 വാഹന ഉടമകള്‍ മാത്രമാണ് നിര്‍ദ്ദേശത്തോട് പ്രതികരിച്ച് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയത്. ഇത് ആകെ വാഹനങ്ങളുടെ 22 ശതമാനം മാത്രമാണ്. ബാക്കിയുള്ള 44,300 വാഹനങ്ങള്‍ ഇപ്പോഴും നിരത്തുകളില്‍ തുടരുന്നത് അതീവ ഗൗരവത്തോടെയാണ് മന്ത്രാലയം കാണുന്നത്.

വാഹന ഉടമകള്‍ ഒട്ടും വൈകാതെ തങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി അടുത്തുള്ള അംഗീകൃത ഏജന്റുമാരുമായി ബന്ധപ്പെട്ട് ആവശ്യമായ അറ്റകുറ്റപ്പണികള്‍ സൗജന്യമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഇതിനായി അല്‍-വലാന്‍ കമ്പനി (8001240401), അല്‍-മജ്ദൂഈ കമ്പനി (8003040777), മുഹമ്മദ് യൂസഫ് നാഗി കമ്പനി (8001240191) എന്നീ ഔദ്യോഗിക ഡീലര്‍മാരുടെ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Latest News

 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
November 14, 2026
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
November 14, 2026
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
November 14, 2026
'മഴയില്‍ വിരിഞ്ഞ കടലാസുപൂക്കള്‍' കവിതാസമാഹാരത്തിന്റെ കവര്‍ പോള്‍ സക്കറിയ പ്രകാശനം ചെയ്തു
'മഴയില്‍ വിരിഞ്ഞ കടലാസുപൂക്കള്‍' കവിതാസമാഹാരത്തിന്റെ കവര്‍ പോള്‍ സക്കറിയ പ്രകാശനം ചെയ്തു
November 14, 2026
കേരള പ്രീമിയര്‍ ലീഗ്  സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വൈ.ബി.കെ കണ്ണൂര്‍ ജേതാക്കള്‍
കേരള പ്രീമിയര്‍ ലീഗ് സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വൈ.ബി.കെ കണ്ണൂര്‍ ജേതാക്കള്‍
November 14, 2026
ഒടിടിയില്‍ സിനിമാ ചാകര, നിരവധി ചിത്രങ്ങളും സീരീസുകളും സ്ട്രീമിങ് തുടങ്ങി
ഒടിടിയില്‍ സിനിമാ ചാകര, നിരവധി ചിത്രങ്ങളും സീരീസുകളും സ്ട്രീമിങ് തുടങ്ങി
November 14, 2026
ബച്ചന്റെ ബംഗ്ലാവിനെച്ചൊല്ലി തര്‍ക്കം;  പരാതിയുമായി സഹോദരന്റെ ഭാര്യ
ബച്ചന്റെ ബംഗ്ലാവിനെച്ചൊല്ലി തര്‍ക്കം; പരാതിയുമായി സഹോദരന്റെ ഭാര്യ
November 14, 2026