മസ്‌കത്ത്: വന്‍ സ്‌കോര്‍ പിന്തുടരവെ തുടരെ വിക്കറ്റ് നഷ്ടപ്പെട്ട് തോല്‍വി തുറിച്ചുനോക്കിയ ഇന്ത്യ അണ്ടര്‍-19 ഏഷ്യന്‍ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഒരു വിക്കറ്റിന് പാക്കിസ്ഥാനെ തോല്‍പിച്ച് കിരീടം നേടി. പാക്കിസ്ഥാന്റെ ഒമ്പതിന് 337 പിന്തുടരവെ ഇന്ത്യക്ക് നാല്‍പതാം ഓവറില്‍ ഏഴ് വിക്കറ്റെടുക്കുമ്പോഴേക്കും ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ മനാല്‍ ചൗഹാനും (32 പന്തില്‍ 47) മോഹിത് ഉല്‍വയും (24 പന്തില്‍ 49 നോട്ടൗട്ട്) അവസാന വിക്കറ്റിലും അവസാന ഓവറിലും ടീമിനെ ലക്ഷ്യം കടത്തി. ഓപണര്‍ ലക്ഷ്യ റായ്ചന്ദാനിയും (80) ആര്യവീര്‍ സെവാഗും (58) ആദ്യ വിക്കറ്റില്‍95 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഇന്ത്യ തകര്‍ന്നത്. അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ അഹമദ് ഹുസൈനെ ഉല്‍വ ബൗണ്ടറി കടത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ തോല്‍പിച്ചിരുന്നു.
നേരത്തെ ഉസ്മാന്‍ ഖാനും (107) അബ്ദുല്‍ ഖാദിറും (80) ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസുഫുമാണ് (63) പാക്കിസ്ഥാനെ 300 കടത്തിയത്.
Related News