ത്വാഇഫ്: തമിഴ്‌നാട് തിരുനെൽവേലി ജില്ലയിലെ ചെങ്കോട്ട താലൂക്കിൽ തൃച്ചിപ്പള്ളി സ്വദേശി ശൈഖ് ഹുസൈൻ റാവുത്തർ (56) ത്വാഇഫിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ത്വാഇഫിലെ നഖബ് സൂഖ് ഹംഗറിയിൽ മർകസ് മഷ്ഹൂർ വസ്ത്രക്കടയിൽ ജോലി ചെയ്തുവരികയായിരുന്നു.
ആശുപത്രിയിലേക്ക് പോകുന്നതിനിടെ വഴിമധ്യേ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം അൽ അദ്‌വാനി (Al Adwani) ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: ജന്നത്ത് ബീവി. മക്കൾ: മൈമൂൻ ബീഗം, സൈദ ജാസ്മിൻ. മരുമക്കൾ: സൈദ് അമ്പിയ, ഇബ്രാഹിം ബാദുഷ.
മരണാനന്തര നടപടികൾക്ക് ഐ.സി.എഫ് (ICF) ത്വാഇഫ് റീജിയൻ സോഷ്യൽ സർവീസ് വിഭാഗം നേതൃത്വം നൽകുന്നു. കബീർ മുസ്‌ലിയാർ, അബ്ദുസ്സലാം ഏളാട്, അബ്ദുൽ ബാരി, ആർ.എം. ത്വൽഹത്ത്, മുസ്തഫ മുസ്‌ലിയാർ തുടങ്ങിയവർ നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. കോൺസുലേറ്റ് സംബന്ധമായ നടപടിക്രമങ്ങൾ ഐ.സി.എഫ് ചാപ്റ്റർ സെക്രട്ടറി അബു മിസ്ബാഹ് ജിദ്ദയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു.
Related News