കവരത്തി: ലക്ഷദ്വീപ്ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കൃത്യമായ ആസൂത്രണത്തോടെ കോൺഗ്രസ് നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ തുടരാൻ കവരത്തിയിൽ നടക്കുന്ന എൽ.ടി.സി.സി. നേതൃയോഗം തീരുമാനിച്ചു. വിവിധ ദ്വീപുകളിൽ ജനകീയ ബോധവത്കരണവും വ്യത്യസ്തമായ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കാൻ വിപുലമായ തയ്യാറെടുപ്പുകൾ നടത്താനും യോഗം തീരുമാനിച്ചു.
സംഘടനാ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ പാർട്ടിയിൽ നടത്തും. പോഷക സംഘടനകളും ബ്ലോക്ക് കമ്മിറ്റികളും കൂടുതൽ ഊർജസ്വലമായി ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാനും യോഗത്തിൽ തീരുമാനമായി.
ലക്ഷദ്വീപ് കോൺഗ്രസ് അധ്യക്ഷൻ ഹംദുള്ള സഈദ് അധ്യക്ഷത വഹിച്ചു. യോഗത്തിന്റെ രണ്ടാം സെഷനിൽ എ.ഐ.സി.സി. നിരീക്ഷകൻ വിജയ് സിംഗ് പ്രത്യേക അതിഥിയായി പങ്കെടുത്തു. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, പോഷക സംഘടന അധ്യക്ഷന്മാർ, വിവിധ കോഓർഡിനേറ്റർമാർ എന്നിവർ സംബന്ധിച്ചു.
Related News