l o a d i n g

ഇന്ത്യ

രാജസ്ഥാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം

Thumbnail
Publisher By     Staff Reporter
November 20, 2026


ജയ്പൂര്‍: രാജസ്ഥാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടിയേകി കോണ്‍ഗ്രസ് മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 3000ത്തിലേറെ പഞ്ചായത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 2440ലേറെ പഞ്ചായത്ത് സമിതി വാര്‍ഡുകളില്‍ കോണ്‍ഗ്രസും 1488 സീറ്റുകളില്‍ ബി.ജെ.പിയും മുന്നിലാണ്. ജില്ലാ പരിഷത്ത് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 62 സീറ്റുകളിലും ബി.ജെ.പി 25 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു.

37 ജില്ലകളിലായി 1275 ജില്ലാ പരിഷത്ത് വാര്‍ഡുകളിലേക്കും 7543 പഞ്ചായത്ത് സമിതി വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 419 പഞ്ചായത്ത് സമിതികളിലായി 25,108 സ്ഥാനാര്‍ഥികള്‍ പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 4069 പേര്‍ ജില്ലാ പരിഷത്ത് സീറ്റുകളിലേക്കും മത്സരിച്ചു.

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായാല്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകും. 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണവിരുദ്ധ വികാരം മറികടക്കുന്നതിനും പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയെ മാറ്റുന്നതുള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ ബി.ജെ.പി പരിഗണിച്ചേക്കാം.

പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങള്‍ മത്സരരംഗത്തുണ്ടെന്നതും തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ചുരുവില്‍ മുന്‍ ബിജെപി എംഎല്‍എ രാജേന്ദ്ര റാത്തോഡിന്റെ മകന്‍ പരാക്രം സിങ്, മരുമകള്‍ കനിക സിങ്, കോണ്‍ഗ്രസ് എംഎല്‍എ നരേന്ദ്ര ബുദാനിയയുടെ ഭാര്യ കനക് ബുദാനിയ എന്നിവര്‍ മത്സരരംഗത്തുണ്ട്.

കോട്ട, ബാരന്‍, കരൗലി, ശ്രീഗംഗാനഗര്‍ ജില്ലകളിലെ വോട്ടെണ്ണല്‍ ഡിസംബര്‍ 17ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. നിലവിലെ ജില്ലാ പരിഷത്തുകളുടെയും പഞ്ചായത്ത് സമിതികളുടെയും അഞ്ചുവര്‍ഷ കാലാവധി അടുത്ത മാസം അവസാനിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

41 ജില്ലകളിലായി ആകെ 1403 ജില്ലാ പരിഷത്ത് വാര്‍ഡുകളിലേക്കും 8245 പഞ്ചായത്ത് സമിതി വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 457 പഞ്ചായത്ത് സമിതികള്‍ ഇതിന്റെ പരിധിയില്‍ വരുന്നു.

Latest News

എം.ഇ.എസ്. റിയാദ് ലേഡീസ് വിങ് ശിശുദിനാഘോഷം സംഘടിപ്പിച്ചു
എം.ഇ.എസ്. റിയാദ് ലേഡീസ് വിങ് ശിശുദിനാഘോഷം സംഘടിപ്പിച്ചു
November 20, 2026
3 വർഷത്തെ കാത്തിരിപ്പിന് വിരാമം; റെയിൽവേ മേൽപ്പാലത്തിന് ഭൂമി ഏറ്റെടുത്തവർക്ക് ആറ് മാസത്തിനകം വില നൽകും - എൻ.കെ. പ്രേമചന്ദ്രൻ എം.പി
3 വർഷത്തെ കാത്തിരിപ്പിന് വിരാമം; റെയിൽവേ മേൽപ്പാലത്തിന് ഭൂമി ഏറ്റെടുത്തവർക്ക് ആറ് മാസത്തിനകം വില നൽകും - എൻ.കെ. പ്രേമചന്ദ്രൻ എം.പി
November 20, 2026
ജനവിരുദ്ധ നയങ്ങൾക്കെതിരെ തുടർപ്രക്ഷോഭങ്ങൾ ശക്തമാക്കാൻ കോൺഗ്രസ് തീരുമാനം
ജനവിരുദ്ധ നയങ്ങൾക്കെതിരെ തുടർപ്രക്ഷോഭങ്ങൾ ശക്തമാക്കാൻ കോൺഗ്രസ് തീരുമാനം
November 20, 2026
മുന്‍ അത്‌ലറ്റ് പദ്മിനി തോമസും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക്
മുന്‍ അത്‌ലറ്റ് പദ്മിനി തോമസും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക്
November 20, 2026
പ്രതിസന്ധി രൂക്ഷം; സ്‌പൈസ് ജെറ്റിന്   കാരണം കാണിക്കല്‍ നോട്ടീസ്
പ്രതിസന്ധി രൂക്ഷം; സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ്
November 20, 2026
രാജസ്ഥാന്‍ പഞ്ചായത്ത്  തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം
രാജസ്ഥാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം
November 20, 2026
്അരിയില്‍ ശുക്കൂര്‍: നിയമയുദ്ധം തുടരും, സി.പി.എമ്മിന് ആശ്വാസവും ആശങ്കയും
്അരിയില്‍ ശുക്കൂര്‍: നിയമയുദ്ധം തുടരും, സി.പി.എമ്മിന് ആശ്വാസവും ആശങ്കയും
November 20, 2026
ഏഷ്യന്‍ അവാര്‍ഡില്‍ ചരിത്രം സൃഷ്ടിച്ച് ഇറാന്‍ ഗോള്‍കീപ്പര്‍
ഏഷ്യന്‍ അവാര്‍ഡില്‍ ചരിത്രം സൃഷ്ടിച്ച് ഇറാന്‍ ഗോള്‍കീപ്പര്‍
November 20, 2026
ത്വാഇഫിൽ തമിഴ്‌നാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു
ത്വാഇഫിൽ തമിഴ്‌നാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു
November 20, 2026
നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
November 20, 2026