l o a d i n g

ഇന്ത്യ

പ്രതിസന്ധി രൂക്ഷം; സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ്

Thumbnail
Publisher By     Staff Reporter
November 20, 2026


ന്യൂഡല്‍ഹി: തുടര്‍ച്ചയായ വിമാന റദ്ദാക്കലുകളും സര്‍വീസ് വൈകലുകളും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെ ബജറ്റ് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിനെതിരെ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. വ്യോമയാന ചട്ടങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കല്‍, സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാത്തത്, ഭൂരിഭാഗം വിമാനങ്ങളും നിലത്തിറക്കിയിട്ടും സര്‍വീസ് പുനഃസ്ഥാപിക്കാന്‍ വിശ്വസനീയമായ പദ്ധതിയില്ലാത്തത് തുടങ്ങിയ കാര്യങ്ങളാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

നോട്ടീസിന് ഏഴു ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. മറുപടി ലഭിച്ചില്ലെങ്കില്‍ കമ്പനിയുടെ വിശദീകരണം പരിഗണിക്കാതെ തന്നെ ഡി.ജി.സി.എക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാം.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നവംബര്‍ 19ലെ കണക്കനുസരിച്ച് സ്‌പൈസ് ജെറ്റിന്റെ സമയനിഷ്ഠ (ഓണ്‍ ടൈം പെര്‍ഫോമന്‍സ്) വെറും 25 ശതമാനമാണ്. മറ്റു പ്രധാന ഇന്ത്യന്‍ വിമാനക്കമ്പനികളുടേത് 80 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്‌പൈസ് ജെറ്റിന്റെ പകുതിയിലധികം സര്‍വീസുകളും റദ്ദാക്കപ്പെടുന്നതായാണ് വിമാനത്താവളങ്ങളിലെയും ഫ്‌ലൈറ്റ് ട്രാക്കിങ് സംവിധാനങ്ങളിലെയും വിവരങ്ങള്‍. സര്‍വീസുകള്‍ വൈകുന്നതും യാത്രക്കാര്‍ക്ക് വലിയ ദുരിതമുണ്ടാക്കുന്നുണ്ട്.

കമ്പനിയുടെ ആഭ്യന്തര വിപണിവിഹിതം ജനുവരിയിലെ ഏകദേശം നാലു ശതമാനത്തില്‍നിന്ന് ഒക്ടോബറില്‍ 0.6 ശതമാനമായി ഇടിഞ്ഞു. 2019ല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായിരുന്ന സ്‌പൈസ് ജെറ്റിന് അന്ന് ഏകദേശം 15 ശതമാനം വിപണിവിഹിതമുണ്ടായിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായ വിമാനങ്ങളുടെ എണ്ണം പത്തില്‍ താഴെയായി ചുരുങ്ങി. വിമാനങ്ങളുടെ വാടക നല്‍കാത്തതിനെ തുടര്‍ന്ന് ലീസിനെടുത്തവയില്‍ പലതും സര്‍വീസില്‍നിന്ന് മാറ്റിയിട്ടുണ്ട്.

വിമാനത്താവളങ്ങള്‍, ഇന്ധന വിതരണക്കാര്‍ തുടങ്ങി വിവിധ സേവനദാതാക്കള്‍ക്ക് കുടിശ്ശിക വര്‍ധിച്ചതോടെ 'കാഷ് ആന്‍ഡ് കാരി' വ്യവസ്ഥയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. അതായത് സേവനങ്ങള്‍ ലഭിക്കുന്നതിന് ദിവസേന പണം നല്‍കണം. ജീവനക്കാരുടെ ശമ്പളവൈകല്‍, വിദേശ സേവനദാതാക്കള്‍ക്കുള്ള കുടിശ്ശിക, ഇന്‍ഷുറന്‍സ് പുതുക്കുന്നതിലെ അനിശ്ചിതത്വം എന്നിവയും ഡി.ജി.സി.എയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുടിശ്ശികയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ദുബൈ വിമാനത്താവളം സ്‌പൈസ് ജെറ്റിന്റെ ചെക്ക്ഇന്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.

പ്രതിസന്ധി മറികടക്കാന്‍ 5,500 കോടി രൂപ വരെ സമാഹരിക്കുന്നതിന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയെങ്കിലും പണം എപ്പോള്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നതിനുള്ള നിബന്ധനകളും പാലിക്കപ്പെടുന്നുണ്ടോ എന്നതില്‍ ഡി.ജി.സി.എ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര സര്‍വീസുകള്‍ക്കായി കുറഞ്ഞത് 20 വിമാനങ്ങളോ ആകെ സീറ്റുശേഷിയുടെ 20 ശതമാനമോ വിന്യസിക്കണമെന്നതാണ് ചട്ടം. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര സാമ്പത്തിക സഹായവും പ്രവര്‍ത്തന പുനഃസംഘടനയും ആവശ്യമായ സാഹചര്യത്തിലാണ് കമ്പനിക്കെതിരായ നിയന്ത്രണ ഏജന്‍സിയുടെ നടപടി.

Latest News

എം.ഇ.എസ്. റിയാദ് ലേഡീസ് വിങ് ശിശുദിനാഘോഷം സംഘടിപ്പിച്ചു
എം.ഇ.എസ്. റിയാദ് ലേഡീസ് വിങ് ശിശുദിനാഘോഷം സംഘടിപ്പിച്ചു
November 20, 2026
3 വർഷത്തെ കാത്തിരിപ്പിന് വിരാമം; റെയിൽവേ മേൽപ്പാലത്തിന് ഭൂമി ഏറ്റെടുത്തവർക്ക് ആറ് മാസത്തിനകം വില നൽകും - എൻ.കെ. പ്രേമചന്ദ്രൻ എം.പി
3 വർഷത്തെ കാത്തിരിപ്പിന് വിരാമം; റെയിൽവേ മേൽപ്പാലത്തിന് ഭൂമി ഏറ്റെടുത്തവർക്ക് ആറ് മാസത്തിനകം വില നൽകും - എൻ.കെ. പ്രേമചന്ദ്രൻ എം.പി
November 20, 2026
ജനവിരുദ്ധ നയങ്ങൾക്കെതിരെ തുടർപ്രക്ഷോഭങ്ങൾ ശക്തമാക്കാൻ കോൺഗ്രസ് തീരുമാനം
ജനവിരുദ്ധ നയങ്ങൾക്കെതിരെ തുടർപ്രക്ഷോഭങ്ങൾ ശക്തമാക്കാൻ കോൺഗ്രസ് തീരുമാനം
November 20, 2026
മുന്‍ അത്‌ലറ്റ് പദ്മിനി തോമസും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക്
മുന്‍ അത്‌ലറ്റ് പദ്മിനി തോമസും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക്
November 20, 2026
പ്രതിസന്ധി രൂക്ഷം; സ്‌പൈസ് ജെറ്റിന്   കാരണം കാണിക്കല്‍ നോട്ടീസ്
പ്രതിസന്ധി രൂക്ഷം; സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ്
November 20, 2026
രാജസ്ഥാന്‍ പഞ്ചായത്ത്  തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം
രാജസ്ഥാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം
November 20, 2026
്അരിയില്‍ ശുക്കൂര്‍: നിയമയുദ്ധം തുടരും, സി.പി.എമ്മിന് ആശ്വാസവും ആശങ്കയും
്അരിയില്‍ ശുക്കൂര്‍: നിയമയുദ്ധം തുടരും, സി.പി.എമ്മിന് ആശ്വാസവും ആശങ്കയും
November 20, 2026
ഏഷ്യന്‍ അവാര്‍ഡില്‍ ചരിത്രം സൃഷ്ടിച്ച് ഇറാന്‍ ഗോള്‍കീപ്പര്‍
ഏഷ്യന്‍ അവാര്‍ഡില്‍ ചരിത്രം സൃഷ്ടിച്ച് ഇറാന്‍ ഗോള്‍കീപ്പര്‍
November 20, 2026
ത്വാഇഫിൽ തമിഴ്‌നാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു
ത്വാഇഫിൽ തമിഴ്‌നാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു
November 20, 2026
നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
November 20, 2026