l o a d i n g

കേരള

കോണ്‍ഗ്രസില്‍ 'ശൈലി മാറ്റ' വിവാദം, ചരിത്രം ആവര്‍ത്തിക്കുന്നു

Thumbnail
Publisher By     Staff Reporter
November 24, 2026



തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവര്‍ത്തനശൈലിയെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ രൂപപ്പെട്ട അസ്വാരസ്യങ്ങള്‍ പഴയ കാലത്തിന്റെ ആവര്‍ത്തനം. 1980കളുടെ മധ്യത്തിലും 1990കളുടെ തുടക്കത്തിലും കോണ്‍ഗ്രസിനുള്ളില്‍ കരുണാകരന്റെ നേതൃത്വത്തിനെതിരെ എ.കെ. ആന്റണി വിഭാഗം ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്നും പാര്‍ട്ടിയിലെ മറ്റു നേതാക്കളെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു പ്രവര്‍ത്തനശൈലി മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്.
1994ല്‍ എം.എ. കുട്ടപ്പന് രാജ്യസഭാ സീറ്റ് നല്‍കാതിരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഈ പോരാട്ടത്തിന് പുതിയ വഴിത്തിരിവായി. ഇതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ചാണ്ടി ധനമന്ത്രി സ്ഥാനം രാജിവെക്കുകയും കരുണാകരനെതിരെ പരസ്യമായ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാകുകയും ചെയ്തു. കരുണാകരന്റെ നേതൃത്വത്തെ മാറ്റണമെന്ന ആവശ്യം പിന്നീട് കൂടുതല്‍ നേതാക്കളുടെ പിന്തുണയോടെ വളര്‍ന്നു.

പിന്നാലെ ഐഎസ്ആര്‍ഒ ചാരക്കേസും കരുണാകരന്റെ നേതൃത്വത്തിനെതിരായ രാഷ്ട്രീയ നീക്കങ്ങളും പ്രതിസന്ധി കൂടുതല്‍ വഷളാക്കി. 1995ല്‍ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും എ.കെ. ആന്റണി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു.

അതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്. പാര്‍ട്ടിയില്‍ കൂടിയാലോചനകളും ഏകോപനവും കുറയുന്നതില്‍ അതൃപ്തി അറിയിച്ച് 'എ' ഗ്രൂപ്പ് നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയിലെ വിവിധ നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയാണ് നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്.

കെ.സി. ജോസഫ്, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയെ കാണാന്‍ ഡല്‍ഹിയിലെത്തി. പാര്‍ട്ടിയിലെ ഏകോപനം മെച്ചപ്പെടുത്തുന്നതിനും എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവസരം ഉറപ്പാക്കുന്നതിനുമാണ് കൂടിക്കാഴ്ച നടത്തിയതെന്ന് 'എ' ഗ്രൂപ്പ് നേതാക്കള്‍ വിശദീകരിച്ചു. തങ്ങളുടെ ആശങ്കകള്‍ ദേശീയ അധ്യക്ഷന്‍ കേള്‍ക്കുകയും സമയബന്ധിതമായി പരിഹരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായി നേതാക്കള്‍ സൂചിപ്പിച്ചു.

പുതിയ കെപിസിസി അധ്യക്ഷന്റെ നിയമനവും ചര്‍ച്ചയില്‍ വിഷയമായതായാണ് വിവരം. പബ്ലിക് സര്‍വീസ് കമ്മീഷന്‍, ഗുരുവായൂര്‍ ദേവസ്വം, വിവിധ ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലെ നിയമനങ്ങളെച്ചൊല്ലിയും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രധാന ചര്‍ച്ചകളില്‍ തങ്ങളെ അവഗണിക്കുന്നുവെന്ന പരാതിയാണ് ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്.

ഒക്ടോബറില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നടത്തിയ വാര്‍ത്താസമ്മേളനവും പാര്‍ട്ടിയിലെ ഭിന്നതകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും സതീശന്റെ പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ച് ചില നേതാക്കള്‍ രംഗത്തെത്തിയതോടെ തര്‍ക്കം കൂടുതല്‍ ശക്തമായി.

സതീശനെയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും പിന്തുണയ്ക്കുന്ന വിഭാഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സ്വാധീനമത്സരമായാണ് ഭിന്നത വളരുന്നതെന്നാണ് വിലയിരുത്തല്‍. ഏറെക്കാലം നിര്‍ജീവമായിരുന്ന 'എ' ഗ്രൂപ്പും കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു.

അതേസമയം, പാര്‍ട്ടിയും സര്‍ക്കാരും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തെ കാണാനും ആശങ്കകള്‍ അറിയിക്കാനും അവകാശമുണ്ടെന്നും സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Latest News

ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു
ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു
November 24, 2026
‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന
‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന
November 24, 2026
സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്
സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്
November 24, 2026
ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
November 24, 2026
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
November 24, 2026
സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം
സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം
November 24, 2026
കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ
കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ
November 24, 2026
നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം
നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം
November 24, 2026
 നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം; കാലത്തിനൊത്ത് മാറാന്‍ സജ്ജരാകണമെന്ന് സിജി ലീഡര്‍ഷിപ്പ് പ്രോഗ്രാം
നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം; കാലത്തിനൊത്ത് മാറാന്‍ സജ്ജരാകണമെന്ന് സിജി ലീഡര്‍ഷിപ്പ് പ്രോഗ്രാം
November 24, 2026
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സ്റ്റുഡന്റ്‌സ് കെഎംസിസി
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സ്റ്റുഡന്റ്‌സ് കെഎംസിസി
November 24, 2026

Related News