l o a d i n g

വേള്‍ഡ്

ട്രംപിന്റെ സമ്മര്‍ദ്ദത്തിന് എന്‍വിഡിയ വഴങ്ങി, സി.ഇ.ഒ ആയി ഹുവാങ് തിരിച്ചെത്തി

Thumbnail
Publisher By     Staff Reporter
November 24, 2026



വാഷിംഗ്ടണ്‍; എഐ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ സി.ഇ.ഒ സ്ഥാനത്തേക്ക് ജെന്‍സന്‍ ഹുവാങ് തിരിച്ചെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടല്‍ കാരണമാണ് രാജിവെച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. ചൈനീസ് ചാരബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു ഹുവാങ് രാജിവെച്ചത്.

ഹുവാങിന്റെ തിരിച്ചുവരവിനായി എന്‍വിഡിയ ബോര്‍ഡുമായി താന്‍ സംസാരിക്കുകയും അവരെ സമ്മതിപ്പിക്കുകയും ചെയ്തതായി ട്രംപ് വെളിപ്പെടുത്തി. ദേശീയ സുരക്ഷാ ഭീഷണിയുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് ഉറപ്പുകള്‍ ലഭിച്ചതായും ബോര്‍ഡ് പുനര്‍നിയമനത്തിന് അനുകൂല നിലപാടെടുത്തതായും അദ്ദേഹം പറഞ്ഞു. ഹുവാങിനെ നഷ്ടപ്പെടുന്നതാണ് അമേരിക്കയ്ക്ക് കൂടുതല്‍ ഭീഷണിയെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

നവംബര്‍ 12നാണ് ഹുവാങ് രാജിവെച്ചത്. ചൈനീസ് ഇന്റലിജന്‍സ് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങ് എന്ന വനിതയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വിവാദമായിരുന്നു. ആലീസ് ഹുവാങ് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള എന്‍വിഡിയ ഉപഭോക്തൃ സ്ഥാപനമായ മെഗാസ്പീഡിന്റെ സിഇഒ ആയിരുന്നു. ഈ സ്ഥാപനത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ അമേരിക്കന്‍ വാണിജ്യ വകുപ്പ് ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഹുവാങിന്റെ രാജിക്ക് പിന്നാലെ എന്‍വിഡിയ ഓഹരികള്‍ ഇടിഞ്ഞെങ്കിലും പുനര്‍നിയമന വാര്‍ത്ത പുറത്തുവന്നതോടെ ഓഹരി വില 31 ശതമാനത്തോളം ഉയര്‍ന്നു. കമ്പനിയുടെ വിപണിമൂല്യത്തില്‍ ഏകദേശം ഒരു ട്രില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഓഹരി വിപണിയിലെ ഇടിവിനും തിരിച്ചടികള്‍ക്കും പിന്നാലെ ഈ മുന്നേറ്റം ടെക് ഓഹരികള്‍ക്ക് ആശ്വാസമായി.

എന്നാല്‍, ദേശീയ സുരക്ഷയെക്കാള്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയെന്നാണ് ട്രംപ് ഭരണകൂടത്തിനെതിരെ ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നത്. എന്‍വിഡിയയും ഹുവാങും സംബന്ധിച്ച വിഷയത്തില്‍ ഡിസംബറിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് അന്വേഷണം നടത്തുകയും ഹുവാങ് മൊഴി നല്‍കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ഹുവാങിന്റെ തിരിച്ചുവരവ് ഓഹരിയുടമകള്‍ക്കും ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും ഏറ്റവും ഉചിതമാണെന്ന് എന്‍വിഡിയയുടെ ബോര്‍ഡ് വ്യക്തമാക്കി. കമ്പനിയുടെ വളര്‍ച്ചയിലും അമേരിക്കയുടെ എഐ മേഖലയിലെ ആധിപത്യത്തിലും ഹുവാങിന്റെ പങ്ക് നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.

Latest News

ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു
ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു
November 24, 2026
‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന
‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന
November 24, 2026
സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്
സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്
November 24, 2026
ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
November 24, 2026
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
November 24, 2026
സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം
സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം
November 24, 2026
കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ
കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ
November 24, 2026
നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം
നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം
November 24, 2026
 നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം; കാലത്തിനൊത്ത് മാറാന്‍ സജ്ജരാകണമെന്ന് സിജി ലീഡര്‍ഷിപ്പ് പ്രോഗ്രാം
നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം; കാലത്തിനൊത്ത് മാറാന്‍ സജ്ജരാകണമെന്ന് സിജി ലീഡര്‍ഷിപ്പ് പ്രോഗ്രാം
November 24, 2026
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സ്റ്റുഡന്റ്‌സ് കെഎംസിസി
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സ്റ്റുഡന്റ്‌സ് കെഎംസിസി
November 24, 2026

Related News