l o a d i n g

ഇന്ത്യ

ദര്‍ഗക്കു സമീപമുള്ളത് സര്‍വേ കുറ്റി, തിരുപ്പരങ്കുണ്ട്രം വിവാദത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍

Thumbnail
Publisher By     Staff Reporter
November 24, 2026



ചെന്നൈ: തിരുപ്പരങ്കുണ്ട്രം മലമുകളിലെ തര്‍ക്കത്തിലുള്ള തൂണുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നു. ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട നിയമപോരാട്ടം ശക്തമാകുന്നതിനിടെയാണ് സര്‍വെ റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നത്. വിവാദ തൂണ്‍ സര്‍വേ ആവശ്യത്തിനായി സ്ഥാപിച്ച അടയാളമാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ ഈ റിപ്പോര്‍ട്ടും പ്രധാന വാദമായി ഉന്നയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ട്രിഗണോമെട്രിക്കല്‍ സര്‍വേ സ്‌റ്റേഷനുകളെക്കുറിച്ച് സര്‍വേ ആന്‍ഡ് സെറ്റില്‍മെന്റ് വകുപ്പും സംസ്ഥാന പുരാവസ്തു വകുപ്പും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് തിരുപ്പരങ്കുണ്ട്രം മലനിരകളിലെ സിക്കന്ദര്‍മലൈയിലെ ഘടനയെ സര്‍വേ സ്‌റ്റേഷനായി രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍വേ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ച തൂണാണിതെന്നും കാര്‍ത്തിക ദീപം തെളിക്കുന്നതിനായി നിര്‍മിച്ചതല്ലെന്നുമാണ് സര്‍ക്കാര്‍ വാദം.

സര്‍വേ റിപ്പോര്‍ട്ടിലെ ചിത്രങ്ങളില്‍ തൂണിനെ ദീപക്കുറ്റി എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ പരാമര്‍ശം മാത്രം അതിന്റെ ചരിത്രപരമായ മതപരമായ ഉപയോഗം സ്ഥിരീകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടിന്റെ വിശദീകരണം. കാര്‍ത്തിക ദീപാഘോഷവുമായി തൂണിന് ബന്ധമുണ്ടെന്ന വാദത്തിന് ഇത് നിര്‍ണായക തെളിവല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

തമിഴ്‌നാട്ടിലെ 484 ഗ്രേറ്റ് ട്രിഗണോമെട്രിക്കല്‍ സര്‍വേ സ്‌റ്റേഷനുകളില്‍ 67 എണ്ണത്തോളം ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ളവയോ പിന്നീട് ആരാധനാകേന്ദ്രങ്ങളായി മാറിയവയോ ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പശ്ചിമഘട്ടത്തിലെ പല മലമുകളിലുള്ള സര്‍വേ കുറ്റികളും ക്ഷേത്രങ്ങളുമായോ ആരാധിക്കപ്പെടുന്ന ശിലാസ്തംഭങ്ങളുമായോ ബന്ധപ്പെട്ടിട്ടുണ്ട്. ചിലത് ഗരുഡസ്തംഭങ്ങളായും മാറിയിട്ടുണ്ട്. ജൈന സ്മാരകങ്ങള്‍, ദര്‍ഗകള്‍, പള്ളികള്‍ എന്നിവയ്ക്ക് സമീപവും സര്‍വേ സ്‌റ്റേഷനുകളുണ്ട്.

നിലവിലെ സര്‍വേയില്‍ സിക്കന്ദര്‍മലൈ-1 മലനിരകളില്‍നിന്ന് നാഗമലൈ, മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കെടുത്ത ത്രികോണീകരണ അളവുകള്‍ പഴയ കൊളോണിയല്‍ കാലത്തെ രേഖകളുമായി പൊരുത്തപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സര്‍വേ ശൃംഖലയുടെ ഭാഗമാണെന്ന വാദത്തിന് പിന്തുണ നല്‍കുന്നതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

തൂണിന്റെ മുകള്‍ഭാഗത്ത് ദ്വാരമുള്ള ശിലാസ്തംഭമായും തിരുപ്പരങ്കുണ്ട്രത്തെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വേ കുറ്റികളെ മതപരമായ ആരാധനാസ്ഥാപനങ്ങളായി കണക്കാക്കുന്നത് രാജ്യത്തെ സമാനമായ മറ്റ് സര്‍വേ സ്തംഭങ്ങള്‍ക്കും പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്കയും സുപ്രീംകോടതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു.

Latest News

ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു
ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു
November 24, 2026
‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന
‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന
November 24, 2026
സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്
സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്
November 24, 2026
ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
November 24, 2026
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
November 24, 2026
സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം
സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം
November 24, 2026
കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ
കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ
November 24, 2026
നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം
നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം
November 24, 2026
 നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം; കാലത്തിനൊത്ത് മാറാന്‍ സജ്ജരാകണമെന്ന് സിജി ലീഡര്‍ഷിപ്പ് പ്രോഗ്രാം
നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം; കാലത്തിനൊത്ത് മാറാന്‍ സജ്ജരാകണമെന്ന് സിജി ലീഡര്‍ഷിപ്പ് പ്രോഗ്രാം
November 24, 2026
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സ്റ്റുഡന്റ്‌സ് കെഎംസിസി
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സ്റ്റുഡന്റ്‌സ് കെഎംസിസി
November 24, 2026

Related News