l o a d i n g

ഗൾഫ്

റാമല്ലയില്‍ വന്‍തോതിലുള്ള സൈനിക നടപടിയുമായി ഇസ്രായേല്‍; അഭയാര്‍ഥി ക്യാമ്പിലെ യൂത്ത് സെന്റര്‍ തടങ്കല്‍ കേന്ദ്രമാക്കി മാറ്റി

Thumbnail
Publisher By     Staff Reporter
November 24, 2026

റാമല്ല: റാമല്ലയ്ക്ക് തെക്കുള്ള അല്‍-അമാരി അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം കഴിഞ്ഞ ദിവസം വന്‍തോതിലുള്ള സൈനിക നടപടി നടത്തി. പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് വൈകുന്നേരത്തോടെ സമീപ നഗരമായ അല്‍-ബിറയിലേക്കും വ്യാപിച്ചു. പ്രദേശത്ത് കനത്ത വെടിവെപ്പും കണ്ണീര്‍ വാതക പ്രയോഗവും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകളുണ്ട്. ആളപായമോ അറസ്റ്റുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അഭയാര്‍ഥി ക്യാമ്പിലെ അല്‍-അമാരി യൂത്ത് സെന്റര്‍ ഇസ്രായേല്‍ സൈനികര്‍ തടങ്കല്‍ കേന്ദ്രവും ചോദ്യം ചെയ്യല്‍ കേന്ദ്രവുമാക്കി മാറ്റിയതായി പലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ 'വഫ' റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടിയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ യൂത്ത് സെന്ററിന്റെ മുറ്റത്ത് സൈനിക വാഹനങ്ങള്‍ വിന്യസിക്കുകയും ക്യാമ്പിന്റെ പ്രവേശന കവാടത്തില്‍ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ചില വീടുകളുടെ മേല്‍ക്കൂരകളിലും സൈനികര്‍ നിലയുറപ്പിച്ചു. ഡസന്‍ കണക്കിന് വീടുകളില്‍ പരിശോധന നടത്തിയ സൈന്യം വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തതായും വഫ റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 7,800 പേര്‍ താമസിക്കുന്ന ഈ അഭയാര്‍ഥി ക്യാമ്പ്, ജറുസലേമിനെയും റാമല്ലയെയും ബന്ധിപ്പിക്കുന്ന അല്‍-ഖുദ്സ് റോഡിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

ഒരു കായിക-സാമൂഹിക ക്ലബ്ബായാണ് ഇവിടുത്തെ യൂത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം, 2023 ഒക്ടോബര്‍ 7-ന് ശേഷം ഇസ്രായേല്‍ സൈന്യം 1,017 കായികതാരങ്ങളെ കൊലപ്പെടുത്തുകയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും 265-ഓളം പലസ്തീന്‍ കായിക കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

Latest News

ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു
ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു
November 24, 2026
‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന
‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന
November 24, 2026
സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്
സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്
November 24, 2026
ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
November 24, 2026
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
November 24, 2026
സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം
സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം
November 24, 2026
കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ
കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ
November 24, 2026
നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം
നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം
November 24, 2026
 നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം; കാലത്തിനൊത്ത് മാറാന്‍ സജ്ജരാകണമെന്ന് സിജി ലീഡര്‍ഷിപ്പ് പ്രോഗ്രാം
നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം; കാലത്തിനൊത്ത് മാറാന്‍ സജ്ജരാകണമെന്ന് സിജി ലീഡര്‍ഷിപ്പ് പ്രോഗ്രാം
November 24, 2026
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സ്റ്റുഡന്റ്‌സ് കെഎംസിസി
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സ്റ്റുഡന്റ്‌സ് കെഎംസിസി
November 24, 2026

Related News