l o a d i n g

കായികം

പി.ടി. ഉഷ പിന്മാറി, അഞ്ജു വൈസ് പ്രസിഡന്റായേക്കും

Thumbnail
Publisher By     Staff Reporter
November 25, 2026



ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് പി.ടി. ഉഷ മത്സരിക്കില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ ഉഷ പത്രിക നല്‍കിയില്ല. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടിയ ഗഗന്‍ നാരംഗ്, ബിജെപി നേതാവ് വിരേന്ദ്ര സച്‌ദേവ, പരിചയസമ്പന്നനായ കായിക ഭരണാധികാരി രാജീവ് മേത്ത എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഡിസംബര്‍ 5നാണ് തിരഞ്ഞെടുപ്പ്.

2022 ഡിസംബറില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റായി സ്ഥാനമേറ്റ ഉഷയുടെ കാലാവധി ഇതോടെ അവസാനിക്കും. നിലവില്‍ ഐഒഎ വൈസ് പ്രസിഡന്റായ നാരംഗ് അവസാന ദിവസമാണ് പത്രിക സമര്‍പ്പിച്ചത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ വെങ്കലം നേടിയ നാരംഗിന്റെ പത്രിക ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ നിര്‍ദേശിക്കുകയും ഐഒഎ സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് പട്ടേല്‍ പിന്തുണയ്ക്കുകയും ചെയ്തു.

വിരേന്ദ്ര സച്‌ദേവയും ചൊവ്വാഴ്ച പത്രിക നല്‍കി. ഒരു ദിവസം മുമ്പ് രാജീവ് മേത്ത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. 2014 മുതല്‍ 2022 വരെ ഐഒഎ ജനറല്‍ സെക്രട്ടറിയായിരുന്ന മേത്ത നിലവില്‍ ഫെന്‍സിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയും ഏഷ്യന്‍ ഫെന്‍സിങ് കോണ്‍ഫെഡറേഷന്റെ അതേ പദവിയും വഹിക്കുന്നുണ്ട്. ടേബിള്‍ ടെന്നിസ് താരം കമലേഷ് മേത്ത ട്രഷറര്‍ സ്ഥാനത്തേക്ക് ഏക സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയിട്ടുണ്ട്. രേഖകളുടെ പരിശോധന പൂര്‍ത്തിയായാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

സ്‌പോര്‍ട്‌സ്‌പേഴ്‌സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് (എസ്ഒഎം) പ്രതിനിധികളുടെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഉഷ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് പിന്മാറുന്നത്. ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള ഉഷയുടെ യോഗ്യത സംബന്ധിച്ച തര്‍ക്കങ്ങളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമനടപടികളും നേരത്തെ വിവാദമായിരുന്നു. എസ്ഒഎം തിരഞ്ഞെടുപ്പിലെ പരാജയം എതിരാളികളുടെ ഇടപെടലും ബാഹ്യ സമ്മര്‍ദവും മൂലമാണെന്ന് ആരോപിച്ച് ഉഷ ഐഒസിക്ക് കത്തയച്ചിരുന്നു.

പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കുമ്പോഴും മറ്റ് സ്ഥാനങ്ങളിലേക്ക് ഉഷ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചിട്ടുണ്ട്. നെറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വാഗിഷ് പഥക് സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ഒളിമ്പിക് മെഡല്‍ ജേതാവ് ബോക്‌സര്‍ വിജേന്ദര്‍ സിങ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കും.

സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അജയ് പട്ടേലും നീന്തല്‍ ഫെഡറേഷന്റെ മോന മനീഷ് ഷായും മത്സരിക്കുന്നുണ്ട്. വനിതാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ജു ബോബി ജോര്‍ജ്, ഭവ്‌നീത് ഹണ്ടൂ, സുമന്‍ കൗശിക് എന്നിവര്‍ രംഗത്തുണ്ട്. ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്കും പ്രമുഖ കായിക താരങ്ങളും ഭാരവാഹികളും മത്സരിക്കുന്നുണ്ട്. സൈന നെഹ്‌വാള്‍ ഒറു സ്ഥാനത്തേക്കും നാമനിര്‍ദേശ പത്രിക നല്‍കിയിട്ടില്ല.

Latest News

ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്ററി സമിതി കേരളത്തില്‍; എറണാകുളം കളക്ടറേറ്റ് സന്ദര്‍ശിച്ചു
ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്ററി സമിതി കേരളത്തില്‍; എറണാകുളം കളക്ടറേറ്റ് സന്ദര്‍ശിച്ചു
November 25, 2026
 അംബാസിഡര്‍ ബിസിനസ് ക്ലബ് കൊണ്ടോട്ടി യൂണിറ്റ് 'Let's Talk Our Business' സംഗമം സംഘടിപ്പിച്ചു
അംബാസിഡര്‍ ബിസിനസ് ക്ലബ് കൊണ്ടോട്ടി യൂണിറ്റ് 'Let's Talk Our Business' സംഗമം സംഘടിപ്പിച്ചു
November 25, 2026
ഹറത്ത് അല്‍ റാസ് അല്‍ അബ്യദ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിന് ആഗോള അംഗീകാരം; ദേശീയ, അന്തര്‍ദേശീയ സംരക്ഷിത പ്രദേശങ്ങളുടെ പട്ടികയില്‍ ഇടംനേടി
ഹറത്ത് അല്‍ റാസ് അല്‍ അബ്യദ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിന് ആഗോള അംഗീകാരം; ദേശീയ, അന്തര്‍ദേശീയ സംരക്ഷിത പ്രദേശങ്ങളുടെ പട്ടികയില്‍ ഇടംനേടി
November 25, 2026
പ്രസംഗകലയില്‍ ആത്മവിശ്വാസം പകര്‍ന്ന് സിജി റിയാദ് ചാപ്റ്റര്‍ സ്പീച്ച് ക്രാഫ്റ്റ് ശില്‍പശാല
പ്രസംഗകലയില്‍ ആത്മവിശ്വാസം പകര്‍ന്ന് സിജി റിയാദ് ചാപ്റ്റര്‍ സ്പീച്ച് ക്രാഫ്റ്റ് ശില്‍പശാല
November 25, 2026
മഴയില്‍ പറ്റിയ കേട് മറച്ചുവെച്ചാല്‍ ഭാവിയില്‍ വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിരസിക്കപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധര്‍
മഴയില്‍ പറ്റിയ കേട് മറച്ചുവെച്ചാല്‍ ഭാവിയില്‍ വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിരസിക്കപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധര്‍
November 25, 2026
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയം; സമ്മാനത്തുക മുഴുവന്‍ കുടുംബത്തിന് അയക്കാന്‍ മലയാളി പ്രവാസി
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയം; സമ്മാനത്തുക മുഴുവന്‍ കുടുംബത്തിന് അയക്കാന്‍ മലയാളി പ്രവാസി
November 25, 2026
റിയാദ് ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ; രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരണം, പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി അമേരിക്ക
റിയാദ് ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ; രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരണം, പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി അമേരിക്ക
November 25, 2026
ബെംഗളൂരു മെട്രോ ട്രയൽ റൺ തുടങ്ങി; സർവീസ് ആറു മാസത്തിനകം
ബെംഗളൂരു മെട്രോ ട്രയൽ റൺ തുടങ്ങി; സർവീസ് ആറു മാസത്തിനകം
November 25, 2026
റാസ് തനൂറയില്‍ നാല് ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തു; ഫിനാന്‍ഷ്യല്‍ സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഹൂതികളെന്ന് സ്ഥിരീകരണം
റാസ് തനൂറയില്‍ നാല് ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തു; ഫിനാന്‍ഷ്യല്‍ സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഹൂതികളെന്ന് സ്ഥിരീകരണം
November 25, 2026
ജെന്നിഫര്‍ ബാരെറ്റോ മിസ് യൂണിവേഴ്‌സ് , കിരീടം നേടുന്ന ആദ്യ അമ്മ
ജെന്നിഫര്‍ ബാരെറ്റോ മിസ് യൂണിവേഴ്‌സ് , കിരീടം നേടുന്ന ആദ്യ അമ്മ
November 25, 2026