റിയാദ്: സൗദി അറേബ്യയിലെ റാസ് തനൂറ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകള്‍ വ്യോമപ്രതിരോധ സേന തകര്‍ത്തതായി സംയുക്ത സൈനിക കമാന്‍ഡ് അറിയിച്ചു. ഡ്രോണുകള്‍ ആകാശത്തുവെച്ച് തകര്‍ത്തതിനെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചെങ്കിലും പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് സൈനിക കമാന്‍ഡ് വ്യക്തമാക്കി.
അതേസമയം, റിയാദിലെ കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ സെന്ററിലെ ഒരു ടവറിന് നേരെ ഉണ്ടായ ഭീകരാക്രമണം ഡ്രോണ്‍ ഉപയോഗിച്ചാണ് നടത്തിയതെന്ന് സഖ്യസേന സ്ഥിരീകരിച്ചു. സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതി ഭീകരസംഘടനയുടെ മനഃപൂര്‍വ്വമായ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്കി. ഫിനാന്‍ഷ്യല്‍ സെന്ററിലെ ടവറിന് നേരെ ഭീരുത്വപരമായ ഭീകരാക്രമണം ഉണ്ടായതായും ബന്ധപ്പെട്ട അധികാരികള്‍ സ്ഥലത്ത് അന്വേഷണം നടത്തിവരികയാണെന്നും സഖ്യസേന നേരത്തെ അറിയിച്ചിരുന്നു.
Related News