l o a d i n g

കായികം

റിയാദ് കെഎംസിസി ഗ്രാന്‍ഡ്-റയാന്‍ സൂപ്പര്‍ കപ്പ്; റിയല്‍ കേരള എഫ്‌സിക്ക് മിന്നും ജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 28, 2025

റിയാദ്: ദിറാബിലെ ദുറത് മല്‍അബ് സ്റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഗ്രാന്‍ഡ്-റയാന്‍ സൂപ്പര്‍ കപ്പില്‍ രണ്ടാം വാരം ക്ലബ്ബുകള്‍ തമ്മില്‍ മാറ്റുരച്ച മത്സരത്തില്‍ റിയല്‍ കേരള എഫ്‌സിക്ക് മിന്നും ജയം. 3-1ന് സുലൈ എഫ്‌സിയെയാണ് പരാജയപ്പെടുത്തിയത്. അമീന്‍, ഇര്‍ഷാദ്, ഫവാസ് എന്നിവര്‍ യഥാക്രമം റിയല്‍ കേരളയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ദില്‍ഷാദിന്റെ വകയായിരുന്നു സുലൈ എഫ്‌സിയുടെ ആശ്വാസ ഗോള്‍. ഈ മത്സരത്തില്‍ റിയല്‍ കേരള താരം ഇര്‍ഷാദ് പ്ലയര്‍ ഓഫ് ദ മാച്ചിന് അര്‍ഹനായി. ലാന്റേണ്‍ എഫ്‌സിയും പ്രവാസി സോക്കര്‍ സ്‌പോര്‍ട്ടിങ്ങും മാറ്റുരച്ച രണ്ടാം മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. അജ്‌സലും മുഹമ്മദും ഇരു ടീമുകള്‍ക്ക് വേണ്ടി ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തു. പ്രവാസി സോക്കര്‍ സ്‌പോര്‍ട്ടിങിന്റെ നിസാലാണ് പ്ലയര്‍ ഓഫ് ദ മാച്ച്.

റിഫ പ്രസിഡന്റ് ബഷീര്‍ ചേലമ്പ്ര, ജനറല്‍ സെക്രട്ടറി സൈഫു കരുളായി, ഷാഫി സ്വെഞ്ചറി, അഷ്റഫ് മീപ്പീരി, അന്‍വര്‍ വാരം, സുഹൈല്‍ കൊടുവള്ളി, ജാഫര്‍ കുന്ദമംഗലം, ഫസല്‍ റയാന്‍, ഷറഫ് വയനാട്, ഹനീഫ മൂര്‍ക്കനാട്, റാഷിദ് ദയ, മെഹബൂബ് ചെറിയവളപ്പില്‍, മുസ്തഫ പൊന്നംകോട്, ഷബീര്‍ മണ്ണാര്‍ക്കാട്, ബാദുഷ ഷൊര്‍ണൂര്‍, അന്‍ഷാദ് തൃശൂര്‍, ലിയാഖത്ത് കണ്ണൂര്‍, ഷാജി ആലപ്പുഴ, സിയാദ് കായംകുളം, ഉസ്മാന്‍ പരീത്, നവാസ്ഖാന്‍ ബീമാപ്പള്ളി, സുധീര്‍ വയനാട്, സഫീര്‍ഖാന്‍ കരുവാരക്കുണ്ട്, അര്‍ഷദ് തങ്ങള്‍, അഷ്റഫ് മോയന്‍, മുസമ്മില്‍ പാലത്തിങ്ങല്‍, സഈദ് കല്ലായി, ഹംസത്ത് അലി പനങ്ങാങ്ങര, നിഷാദ് കരിപ്പൂര്‍, യൂനുസ് ഇരുമ്പുഴി, ഫിറോസ് പള്ളിപ്പടി, ഷറഫു വള്ളിക്കുന്ന്, അമീര്‍ പൂക്കോട്ടൂര്‍ എന്നിവര്‍ വിവിധ മത്സരങ്ങളിലെ ടീമുകളെ പരിചയപ്പെട്ടു. പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡുകള്‍ നിതീഷ് ജയ് മസാല, റിഫ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷക്കീല്‍ തിരൂര്‍ക്കാട് എന്നിവര്‍ കൈമാറി.

ഫോട്ടോ: 1. പ്രവാസി സോക്കര്‍ സ്‌പോര്‍ട്ടിങ് താരത്തിന്റെ ഗോള്‍ ശ്രമത്തിന് തടയിടുന്ന ലാന്റേണ്‍ എഫ്‌സിയുടെ പ്രതിരോധ താരങ്ങള്‍. 2. റിയല്‍ കേരളയുടെ ഇര്‍ഷാദിന്റെ ഗോള്‍ ശ്രമത്തില്‍ നിന്ന്.

Photo

Latest News

റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
September 21, 2026
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി  ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
September 21, 2026
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം  അതിര്‍ത്തിയിലെ ജനത
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം അതിര്‍ത്തിയിലെ ജനത
September 21, 2026
Breaking News  റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
Breaking News റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
September 21, 2026
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
September 21, 2026
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന്  മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന് മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
September 21, 2026
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
September 21, 2026
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
September 21, 2026
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
September 21, 2026