l o a d i n g

കായികം

ഫിബ ഏഷ്യാ കപ്പ് പുരുഷ ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ പുറത്തായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2025

ജിദ്ദ: സൗദിയില്‍ നടന്നു വരുന്ന ഫിബ ഏഷ്യാ കപ്പ് പുരുഷ ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ പുറത്തായി. ശനിയാഴ്ച്ച ജിദ്ദ കിംഗ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന ഗ്രൂപ്പ്-സി മത്സരത്തില്‍ 59-84 എന്ന സ്‌കോറിന് ആതിഥേയരായ സൗദി അറേബ്യയോട് പരാജയപ്പെട്ടതോടെയാണ് ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യ പുറത്തായത്.

നേരത്തെ ചൈന, ജോര്‍ദാന്‍ ടീമുകളോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ ഗ്രൂപ്പില്‍ ഒന്നാമതെത്തിയ ചൈന നേരിട്ട് നോക്കൗട്ടില്‍ (ക്വാര്‍ട്ടര്‍ ഫൈനല്‍) പ്രവേശിച്ചപ്പോള്‍ സൗദി അറേബ്യ രണ്ടാം സ്ഥാനത്തും ജോര്‍ദാന്‍ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

ഇന്ത്യ-സൗദി മത്സരത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യ 24-25 എന്ന സ്‌കോറില്‍ മികച്ച പോരാട്ടം കാഴ്ചവച്ചു. പല്‍പ്രീത് സിംഗ് ബ്രാര്‍ പ്രതിരോധത്തില്‍ പ്രധാന പങ്കുവഹിക്കുകയും കൃത്യമായ ഇടവേളകളില്‍ രണ്ട് പോയിന്റുകള്‍ നേടുകയും ചെയ്തു. രണ്ടാം പാദത്തില്‍ ആതിഥേയരായ സൗദി ടീം മികച്ച പ്രകടനം പുറത്തെടുത്തു അവര്‍ 14 പോയിന്റ് ലീഡ് നേടി (41-35). പിന്നീട് സൗദി ടീം സ്ഥിരമായി സ്‌കോര്‍ ചെയ്തുകൊണ്ട് സമ്മര്‍ദ്ദം ചെലുത്തുന്നത് തുടര്‍ന്ന ഇന്ത്യക്ക് പിന്നീട് മുന്നേറാനായില്ല.

ഇന്ത്യന്‍ ടീമിനായി പല്‍പ്രീത് സിംഗ് ബ്രാര്‍ 20 പോയിന്റുകള്‍ നേടി. സൗദി അറേബ്യയ്ക്കുവേണ്ടി മുഹമ്മദ് അല്‍സുവൈലേം 15 പോയിന്റുമായി ടോപ് സ്‌കോറര്‍ ആയി.

Latest News

റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
September 21, 2026
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി  ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
September 21, 2026
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം  അതിര്‍ത്തിയിലെ ജനത
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം അതിര്‍ത്തിയിലെ ജനത
September 21, 2026
Breaking News  റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
Breaking News റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
September 21, 2026
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
September 21, 2026
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന്  മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന് മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
September 21, 2026
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
September 21, 2026
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
September 21, 2026
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
September 21, 2026