l o a d i n g

കായികം

അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് 2025 സൂപ്പര്‍ ലീഗില്‍ റീം റിയല്‍ കേരളക്ക് ജയം, വെറ്ററന്‍സില്‍ ഫ്രൈഡേ എഫി സിക്കും, ബി ഡിവിഷനില്‍ എ സി സി ബി ടീമിനും ജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2025

ജിദ്ദ: ഖാലിദ് ബിന്‍ വലീദ് അല്‍ റുസൂഫ് സ്റ്റേഡിയത്തില്‍ ബ്ലൂസ്റ്റാര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ആറാമത് അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് 2025 ഇലവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിലെ രണ്ടാം ദിവസമായ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മത്സരങ്ങളില്‍ സൂപ്പര്‍ ലീഗില്‍ റിയല്‍ കേരളക്കും, വെറ്ററന്‍സ് വിഭാഗത്തില്‍ അബീര്‍ ഫ്രൈഡേ എഫ് സിക്കും, ബി ഡിവിഷനില്‍ അറബ് ഡ്രീംസ് എ സി സി ബി ക്കും ജയം. ബി ഡിവിഷനിലെ സൈക്ലോണ്‍ മൊബൈല്‍ ആക്‌സസ്സറീസ് ഐ ടി സോക്കര്‍ - അല്‍ ഗുര്‍ണി പ്ലാസ്റ്റിക് റെഡ് സീ ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയില്‍ അവസാനിച്ചു.


വെറ്ററന്‍സ് വിഭാഗം മത്സരത്തില്‍ നൗഷാദ്, സനൂപ് എന്നിവര്‍ നേടിയ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് അബീര്‍ ഫ്രൈഡേ എഫ് സി ലക്കി ദര്‍ബാര്‍ ഹിലാല്‍ എഫ് സിയെ പരാജയപ്പെടുത്തി. ഫ്രൈഡേ എഫ് സിയുടെ സനൂപ് മത്സരത്തിലെ മികച്ച കളിക്കാരന്‍. ബി ഡിവിഷനിലെ ആദ്യ മത്സരത്തില്‍ അറബ് ഡ്രീംസ് എ സി സി ബി ടീം ഷാനിദ് നേടിയ ഏക ഗോളിന് റീം യാസ് എഫ് സിയെ പരാജയപ്പെടുത്തി. എ സി സി ബിയുടെ ആസിഫിനെ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ഇരു ടീമുകളും ഓരോ ഗോള്‍ നേടിക്കൊണ്ട് സമനിലയില്‍ അവസാനിച്ച ബി ഡിവിഷനിലെ രണ്ടാം മത്സരത്തില്‍ മുഹമ്മദ് നവാസ് റെഡ് സീ ബ്ലാസ്റ്റേഴ്‌സിസിനു വേണ്ടിയും മുഹമ്മദ് സിനാന്‍ ഐ ടി സോക്കര്‍ എഫ് സിയുടെയും ഗോളുകള്‍ സ്‌കോര്‍ ചെയ്തു. അല്‍ ഗുര്‍ണി പ്ലാസ്റ്റിക് റെഡ് സീ ബ്ലാസ്റ്റേഴ്സിന്റെ മുഹമ്മദ് ഫവാസ് ആണ് മത്സരത്തിലെ മികച്ച കളിക്കാരന്‍.

നാട്ടില്‍ നിന്നെത്തിയ ആറോളം സന്തോഷ് ട്രോഫി, ഐ ലീഗ്, ഐ എസ് എല്‍ താരങ്ങള്‍ ഇരു ടീമുകളിലുമായി അണിനിരന്ന സൂപ്പര്‍ ലീഗിലെ ക്ലാസിക് പോരാട്ടത്തില്‍ റീം റിയല്‍ കേരള എഫ് സി ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് എന്‍കംഫര്‍ട് എ സി സി എ ടീമിനെ പരാജയപ്പെടുത്തി. ഇലവന്‍സ് ഫുട്ബാളിന്റെ മനോഹര നീക്കങ്ങളും ഒത്തിണക്കത്തോടെയുള്ള മുന്നേറ്റങ്ങളും കണ്ട മത്സരം സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ ആയിരക്കണക്കിന് കാണികള്‍ക്കു ശരിക്കും ഒരു ഫുട്ബാള്‍ വിരുന്ന് തന്നെ സമ്മാനിച്ചു. ഐ ലീഗ് താരം നൗഫലിന്റെ നേതൃത്വത്തിലുള്ള റിയല്‍ കേരള മധ്യനിര മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ കുറിയ പാസ്സുകളിലൂടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ആദ്യ പകുതിയില്‍ നേരിയ മുന്‍തൂക്കം റിയല്‍ കേരളക്കായിരുന്നു. എ സി സിയുടെ പ്രതിരോധ നിരയിലെ പരിചയ സമ്പന്നരായ സനൂപും ഷംനാദും ഒരു പഴുതും നല്‍കാതെ അവരുടെ കോട്ട കാത്തപ്പോള്‍ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ ആസിഫ് ചെറുകുന്നന്റെ നേതൃത്വത്തിലുള്ള എ സി സി മധ്യനിര മുന്നേറ്റ നിരക്ക് നിരന്തരം പന്തെത്തിച്ചു ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയപ്പോള്‍ മത്സരം തുല്യ ശക്തികളുടേതായി. മധ്യനിരയില്‍ നിന്നും നൗഫല്‍ എ സി സി പ്രതിരോധ നിരയെ മറികടന്ന് നീട്ടി നല്‍കിയ ബാള്‍ മുന്നോട്ട് കയറി വന്ന ഗോള്‍ കീപ്പര്‍ ആഷിക്കിന്റെ തലക്ക് മുകളിലൂടെ ഗോള്‍ പോസ്റ്റിന്റെ മൂലയിലേക്ക് കോരിയിട്ടു കൊണ്ട് നേടിയ മനോഹര ഗോളിലൂടെ മുഹമ്മദ് അജ്സല്‍ റിയല്‍ കേരളക്ക് ലീഡ് നേടിക്കൊടുത്തു.

ഗോള്‍വീണതോടെ എ സി സി മുന്നേറ്റനിരയിലെ സഹദും റിഷാദും ഗോള്‍മടക്കാന്‍ റിയല്‍ കേരള ഗോള്‍മുഖത്തേക്ക് നിരന്തരം കടന്നു കയറാന്‍ ശ്രമം നടത്തിയെങ്കിലും അമീന്‍ കോട്ടക്കുത് നേതൃത്വം കൊടുത്ത റിയല്‍ കേരളയുടെ പ്രതിരോധ നിര എല്ലാ ആക്രമണങ്ങളെയും സമര്‍ത്ഥമായി നേരിട്ടു. ഗോള്‍ മടക്കാന്‍ എ സി സി താരങ്ങള്‍ ഒന്നടങ്കം കയറി കളിക്കുന്നതിനിടെ എ സി സി പ്രതിരോധ നിര ഒരുക്കിയ ഓഫ്സൈഡ് കെണിയെയും മറികടന്ന് മൈതാന മധ്യത്തു നിന്നും ലഭിച്ച പന്തുമായി ഒറ്റക്ക് മുന്നേറി ഗോള്‍കീപ്പറെയും മറികടന്ന് പോസ്റ്റിലെത്തിച്ചു കൊണ്ട് ആഷിക് റിയല്‍ കേരളക്ക് വേണ്ടി രണ്ടാം ഗോളും നേടിക്കൊണ്ട് ടീമിന്റെ വിജയമുറപ്പിച്ചു. നൗഫല്‍ മത്സരത്തിലെ മികച്ച കളിക്കാരനുള്ള വിജയ് മസാല മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിനും ഷീര ലാത്തീന്‍ പുരസ്‌കാകാരത്തിനും അര്‍ഹനായി.

മുന്‍ ടൈറ്റാനിയം താരം സഹീര്‍ പുത്തന്‍, സിഫ് സീനിയര്‍ വൈസ് പ്രസിഡണ്ട് സലിം മമ്പാട്, റീഗല്‍ മുജീബ്, എന്‍കംഫര്‍ട് ലത്തീഫ് എന്നിവര്‍ മത്സരങ്ങളിലെ മാന്‍ ഓഫ് ദി മാച്ച് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. കാണികള്‍ക്കായി ഒരുക്കിയ സമ്മാനക്കൂപ്പണിലെ വിജയികള്‍ക്കുള്ള എല്‍ ഇ ഡി ടെലിവിഷന്‍ സിഫ് പ്രസിഡണ്ട് ബേബി നീലാമ്പ്ര, ജനറല്‍ സെക്രട്ടറി നിസാം മമ്പാട് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനിച്ചു.

ടൂര്‍ണമെന്റിന്റെ മൂന്നാം ദിവസമായ അടുത്ത വെള്ളിയാഴ്ച്ച നാല് മത്സരങ്ങള്‍ ഉണ്ടാവും. ആദ്യ മത്സരത്തില്‍ വൈകുന്നേരം ഏഴു മണിക്ക് വെറ്ററന്‍സ് വിഭാഗത്തില്‍ സമാ ഫുട്ബാള്‍ ലവ്വേഴ്സ് എഫ് സി അനാലിറ്റിക്‌സ് ബ്ലാസ്റ്റേഴ്സ് എഫ് സിയുമായി ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ ബി ഡിവിഷനില്‍ റീം എസ് എഫ് സി അബീര്‍ എക്‌സ്പ്രസ്സ് ബ്ലൂസ്റ്റാര്‍ എഫ് സിയുമായും, വെല്‍ കണക്ട് ട്രേഡിങ്ങ് ഫ്രണ്ട്സ് ജിദ്ദ അല്‍ ഗര്‍ണി പ്ലാസ്റ്റിക് റെഡ് സീ ബ്ലാസ്റ്റേഴ്സുമായും ഏറ്റുമുട്ടും. നാലാം മത്സരത്തില്‍ സൂപ്പര്‍ ലീഗില്‍ എന്‍കംഫര്‍ട് എ സി സി എ ടീം അബീര്‍ എക്‌സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ് സിയുമായി ഏറ്റുമുട്ടും.


ഫോട്ടോ: എന്‍ -കണ്‌ഫോര്‍ട്ട് എ സി സി - റീം റിയല്‍ കേരള എഫ്സി മത്സരത്തില്‍ നിന്ന്.

Photo

Latest News

റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
September 21, 2026
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി  ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
September 21, 2026
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം  അതിര്‍ത്തിയിലെ ജനത
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം അതിര്‍ത്തിയിലെ ജനത
September 21, 2026
Breaking News  റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
Breaking News റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
September 21, 2026
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
September 21, 2026
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന്  മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന് മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
September 21, 2026
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
September 21, 2026
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
September 21, 2026
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
September 21, 2026