l o a d i n g

കായികം

അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് 2025 ല്‍ ഇന്ന് സിഫ് ക്ലാസിക്കോ പോരാട്ടം, ജൂനിയര്‍ ഡിവിഷന്‍ ഫൈനല്‍ മത്സരവും ഇന്ന് നടക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 22, 2025

ജിദ്ദ: ബ്ലൂസ്റ്റാര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദ ഖാലിദ് ബിന്‍ വലീദ് അല്‍ റുസൂഫ് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ആറാമത് അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റിന്റെ നാലാം ദിവസമായ ഇന്ന് നാല് മത്സരങ്ങള്‍ ഉണ്ടായിരിക്കും. വൈകുന്നേരം ഏഴു മണിക്ക് പതിനേഴു വയസ്സിനു താഴെ ഉള്ളവരുടെ ജൂനിയര്‍ ഡിവിഷന്‍ ഫൈനലില്‍ ജിദ്ദയിലെ പ്രമുഖ അക്കാഡമി ടീമുകളായ സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദയും ടാലെന്റ് ടീന്‍സ് അക്കാഡമിയും തമ്മില്‍ ഏറ്റുമുട്ടും.

ബി ഡിവിഷനിലെ ആദ്യ മത്സരത്തില്‍ ഡക്‌സോ പാക്ക് ന്യൂ കാസില്‍ എഫ് സി അറബ് ഡ്രീംസ് എ സി സി ബി ടീമിനെ നേരിടും . ബി ഡിവിഷന്‍ രണ്ടാം മത്സരത്തില്‍ വിജയ് മസാല ബി എഫ് സി ബ്ലൂസ്റ്റാര്‍ സീനിയേഴ്‌സ് ക്സൈക്ലോണ്‍ മൊബൈല്‍ അക്സെസ്സറിസ് ഐ ടി സോക്കര്‍ എഫ് സിയുമായി ഏറ്റുമുട്ടും.
ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ നാല് ടീമുകള്‍ക്കും ജയം അനിവാര്യമാണ്.

സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ സിഫ് ഫുട്‌ബോളിലെ ക്ലാസിക് പോരാട്ടം എന്നറിയപ്പെടുന്ന ചാംസ് സബീന്‍ എഫ് സി - റീം റിയല്‍ കേരള പോരാട്ടവും ഇന്ന് നടക്കും. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ നിലവിലെ ചാമ്പ്യന്മാരായ സബീന്‍ എഫ് സിക്ക് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ജയം അനിവാര്യമാണ്. ജിദ്ദയില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ക്ക് പുറമെ ദമ്മാമ്മില്‍ നിന്നുള്ള താരങ്ങളും നാട്ടില്‍ നിന്നെത്തിയ ഐ എസ് എല്‍, ഐ പി എല്‍ താരങ്ങളായ അബ്ദുല്‍ റഹീം, മുഹമ്മദ് റമീഫ്, മുഹമ്മദ് അര്‍ഷദ് തുടങ്ങിയ പ്രമുഖരും സബീന്‍ എഫ് സി ക്ക് വേണ്ടി ബൂട്ട് കെട്ടും. മറുഭാഗത് ആദ്യ മത്സരത്തിലെ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ചെന്നൈ എഫ് സി താരം നൗഫലിന്റെ നേതൃത്വത്തില്‍ ഐ എസ് എല്‍ താരങ്ങളായ അമീന്‍ കോട്ടകുത്തു, മുഹമ്മദ് അജ്സല്‍ എന്നിവര്‍ക്കൊപ്പം ജിദ്ദ, റിയാദ്, ദമ്മാം,യാമ്പു എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ താരങ്ങളെ ജേഴ്സി അണിയിച്ചു കൊണ്ട് രണ്ടാം മത്സരവും ജയിച്ചു ഫൈനല്‍ പ്രവേശം ഉറപ്പിക്കാന്‍ റീം റിയല്‍ കേരളയും അണിനിരക്കുമ്പോള്‍ മത്സരം പൊടിപാറുമെന്നുറപ്പാണ്.

Photo

Latest News

റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
September 21, 2026
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി  ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
September 21, 2026
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം  അതിര്‍ത്തിയിലെ ജനത
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം അതിര്‍ത്തിയിലെ ജനത
September 21, 2026
Breaking News  റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
Breaking News റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
September 21, 2026
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
September 21, 2026
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന്  മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന് മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
September 21, 2026
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
September 21, 2026
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
September 21, 2026
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
September 21, 2026