l o a d i n g

കേരള

കസ്റ്റംസ് വാഹനങ്ങള്‍ പിടിച്ചെടുത്തത് നിയമവിരുദ്ധമെന്നും വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ട് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 26, 2025

കൊച്ചി: ഓപറേഷന്‍ നുംഖൂറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനം വിട്ടുനല്‍കണമെന്നും പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍. എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണ് താന്‍ വാഹനം സ്വന്തമാക്കിയതെന്നും എന്നാല്‍ രേഖകള്‍ പരിശോധിക്കാന്‍ പോലും തയാറാകാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും ഹൈക്കോടതില്‍ നല്‍കിയ ഹര്‍ജിയില്‍ ദുല്‍ഖര്‍ ആരോപിച്ചു. ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തിന്റെ ഭാഗമെന്ന നിലയില്‍ കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ സല്‍മാന്റെ തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള 2004 മോഡല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി നിയമവിരുദ്ധമാണെന്നും അതിനാല്‍ വാഹനം വിട്ടുനല്‍കാന്‍ ഉത്തരവിടണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. ഹരജി നാളെ കോടതി പരിഗണിച്ചേക്കും.

ഭൂട്ടാനില്‍ നിന്ന് ആഢംബര വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തുന്നതിനെതിരായ ഓപറേഷന്‍ നുംഖൂറിന്റെ ഭാഗമായി നടത്തിയ പരിശോധനക്ക് പിന്നാലെ ഒരു ലാന്‍ഡ് റോവര്‍ അടക്കം ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കൂടാതെ, ദുല്‍ഖറിന്റെ കൈവശം നിയമവിരുദ്ധമായി എത്തിച്ച വാഹനങ്ങളുണ്ടെന്ന സംശയവും കസ്റ്റംസ് ഉന്നയിച്ചിരുന്നു. എന്നാല്‍ വ്യക്തി എന്ന നിലയില്‍ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണം കൊടുത്തതെന്നും ദുല്‍ഖര്‍ ഹരജിയില്‍ പറയുന്നു. കള്ളക്കടത്ത്, ലഹരി മരുന്ന്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നു എന്ന രീതിയില്‍ വ്യാപകമായ പ്രചാരണമാണ് നല്‍കിയത്. എന്തു താല്‍പര്യത്തിന്റെ പുറത്താണ് അതെന്നറിയില്ല. എല്ലാ വിധത്തിലും നിയപരമായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് തന്റെ വാഹനമെന്ന് വ്യക്തമാക്കുന്ന ദുര്‍ഖര്‍ വാഹനം എങ്ങനെയാണ് താന്‍ വാങ്ങിയത് എന്നും ഹരജിയില്‍ വിശദീകരി്ച്ചു.

ഓപറേഷന്‍ നുംഖൂറിന്റെ ഭാഗമായി 38 വാഹനങ്ങള്‍ കസ്റ്റംസ് ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. മലയാള സിനിമ താരങ്ങളടക്കം നിരവധി പേര്‍ നികുതിവെട്ടിച്ച് ഭൂട്ടാനില്‍ നിന്നെത്തിച്ച വാഹനങ്ങള്‍ സ്വന്തമാക്കിയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇതേതുടര്‍ന്ന് പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

Latest News

 ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
ബഹ്റൈന്‍ രാജാവ് റിയാദിലെത്തി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധവും മേഖലയിലെ സുരക്ഷയും ചര്‍ച്ചയായി
November 10, 2026
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും;  5,000 റിയാല്‍ പിഴയും
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റാന്‍ സ്ഥാപനത്തിന് പൂട്ടു വീഴും; 5,000 റിയാല്‍ പിഴയും
November 10, 2026
 ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
ജിസിസി സംയുക്ത സൈനിക കമാന്‍ഡ് കുവൈത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ തീരുമാനം
November 10, 2026
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13-ന്
November 10, 2026
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
സിഫ്-റബീഅ ടീ ഫൈനല്‍ മത്സരങ്ങള്‍ 'നിസ് അറേബ്യ'യുടെ നേതൃത്വത്തില്‍ 13-ന് വെള്ളിയാഴ്ച
November 10, 2026
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
കെ.പി.പി.എ. ഇരിട്ടി ഏരിയ സമ്മേളനം
November 10, 2026
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
റിയാദിൽ പ്രവാസികൾക്ക് തൊഴിൽ മാർഗനിർദേശവുമായി ‘പ്രവാസി കരിയർ കോമ്പസ്’; ശ്രദ്ധേയമായി ആദ്യ സംഗമം
November 10, 2026
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
ഇന്ത്യക്ക് നൂറാം ഗ്രാന്‍ഡ്മാസ്റ്റര്‍: നേട്ടം കൈവരിച്ച് 22-കാരന്‍ അനുജ് ശ്രീവാത്രി
November 10, 2026
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി കൊച്ചിയില്‍; ലോഗോയും വെബ്‌സൈറ്റും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തിറക്കി
November 10, 2026
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
ഈ ഇന്ത്യന്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ചത്
November 10, 2026