l o a d i n g

കായികം

ഇ.അഹമ്മദ് സാഹിബ് മെമ്മോറിയല്‍ ടൂര്‍ണമെന്റ്: ഫൈനല്‍ വെള്ളിയാഴ്ച

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 5, 2025

ജിദ്ദ കെ.എം.സി.സി കായിക വിഭാഗം സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് സാഹിബ് മെമ്മോറിയല്‍ ടൂര്‍ണമെന്റ് ഫൈനല്‍ ചിത്രം തെളിഞ്ഞു. പാലക്കാട് കെഎംസിസി, കണ്ണൂര്‍ കെഎംസിസി, ബിറ്റ് ബോള്‍ട്ട് എഫ്.സി, കംഫര്‍ട്ട് ട്രാവല്‍സ് റീം എഫ് സി, ജെ എസ് സി അക്കാദമി, സോക്കര്‍ എഫ് സി എന്നീ ടീമുകളാണ് വിവിധ വിഭാഗങ്ങളിലായി ഫൈനലില്‍ പ്രവേശിച്ചത്.

ജൂനിയര്‍ വിഭാഗം മത്സരത്തില്‍ സോക്കര്‍ എഫ്.സി അമിഗോസ് എഫ്.സിയെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. സോക്കര്‍ എഫ് സിക്കുവേണ്ടി യാസീന്‍ രണ്ടു ഗോളുകളും, നേഹാന്‍ ഒരു ഗോളും നേടി. അമിഗോസ് എഫ്‌സിക്കുവേണ്ടി നാസിം, ഷഹാന്‍ എന്നിവര്‍ ഓരോ ഗോളുകള്‍ വീതം നേടി. സോക്കര്‍ എഫ് സിയുടെ മുഹമ്മദ് യാസീനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

ജില്ലാതല ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ താരം വി.പി സുഹൈര്‍ നയിച്ച പാലക്കാട് കെ.എം.സി.സി, വയനാട് കെ.എം.സി.സിയെ ടൈ ബ്രേക്കറില്‍ പരാജയപ്പെടുത്തി. മുഴുവന്‍ സമയം പിന്നിട്ടപ്പോള്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി സമനിലയില്‍ തുടര്‍ന്നു. പിന്നീട് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പാലക്കാട് മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് വിജയിച്ചത്. ഗോള്‍ ബാറിനുകീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പാലക്കാടിന്റെ മുഹമ്മദ് ആശിക്കിനെ കളിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു. പാലക്കാടിനുവേണ്ടി സാനിഷ്, ജാവിദ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍, വയനാടിനുവേണ്ടി നിഷാം, അഖില്‍ ചന്ദ്രന്‍ എന്നിവര്‍ ഗോള്‍ നേടി.

ക്ലബ്ബ് വിഭാഗം ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ബിറ്റ്-ബോള്‍ട്ട് എഫ്.സി, സി-മാക്ക് ഫൈസലിയ എഫ്.സിയെ ഒരു ഗോളിനു പരാജയപ്പെടുത്തി. ബിറ്റ്‌ബോള്‍ട്ട് എഫ്.സിക്കുവേണ്ടി സമാനത്തുല്‍ നസ്രിന്‍ ഗോള്‍ നേടി. ബിറ്റ്‌ബോള്‍ട്ട് എഫ്.സിയുടെ ജിബിന്‍ വര്‍ഗീസിനെ കളിയിലെ മികച്ചതാരമായി തിരഞ്ഞെടുത്തു.

ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം സെമിയില്‍ കണ്‍ഫര്‍ട്ട് ട്രാവല്‍സ് റീം എഫ്.സി, സയാന്‍ അല്‍ ജസീറയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. റീം എഫ്‌സിക്കുവേണ്ടി ഗോകുല്‍ രണ്ടു ഗോളുകള്‍ നേടിയപ്പോള്‍, സയാന്‍ അല്‍ ജസീറയ്ക്കുവേണ്ടി മുഹമ്മദ് ഫാസില്‍ ഒരു ഗോള്‍ നേടി. റീം എഫ്‌സിയുടെ ഗോകുലിനെ മികച്ച കളിക്കാരനായി തിരഞെടുത്തു.

ജില്ലാതല ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം സെമി ഫൈനലില്‍ കണ്ണൂര്‍ കെ.എം.സി.സി, കാസര്‍ഗോഡ് കെ.എം.സി.സി രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കണ്ണൂരിനുവേണ്ടി ഹാസിം അഹമ്മദ് രണ്ടു ഗോളുകളും , അനസ് ഒരുഗോളും നേടി. കാസര്‍ഗോഡ് എഫ്‌സിക്കു വേണ്ടി ഫൈസാന്‍, ഷെഫിന്‍ എന്നിവര്‍ ഓരോ ഗോളുകള്‍ വീതം നേടി. ഹാശിം അഹ്‌മദിനെ മികച്ച താരമായി തിരഞ്ഞെടുത്തു.

അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഫൈനല്‍ മത്സരങ്ങളില്‍ ജൂനിയര്‍ വിഭാഗത്തില്‍ സോക്കര്‍ എഫ് സി, ജെ എസ് സി സോക്കര്‍ അക്കാദമിയെ നേരിടും. ക്ലബ്ബ് വിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ ബിറ്റ്‌ബോള്‍ട്ട് എഫ്.സി, കംഫര്‍ട്ട് ട്രാവല്‍സ് റീം എഫ്‌സിയെ നേരിടും. ആവേശകമായ ജില്ലാതല ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പാലക്കാട് കെഎംസിസി, കണ്ണൂര്‍ കെഎംസിസിയെ നേരിടും.

Photo

Latest News

ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
September 20, 2026
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026