l o a d i n g

കായികം

ഖത്തറിന് തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് പ്രവേശം; യു.എ.ഇയെ തകര്‍ത്ത് ടിക്കറ്റ് ഉറപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 15, 2025

ദോഹ: 2022-ല്‍ ആതിഥേയരായി ലോകകപ്പ് കളിച്ച ഖത്തര്‍, ഇത്തവണ സ്വന്തം പ്രകടനമികവില്‍ 2026-ലെ അമേരിക്ക-കാനഡ-മെക്‌സിക്കോ ലോകകപ്പിന് യോഗ്യത നേടി ചരിത്രം കുറിച്ചു. ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ നിര്‍ണ്ണായക പോരാട്ടത്തില്‍ ഗള്‍ഫ് കരുത്തരായ യു.എ.ഇയെ 2-1ന് തകര്‍ത്തെറിഞ്ഞാണ് 'അന്നാബികള്‍' തുടര്‍ച്ചയായി രണ്ടാം തവണയും ലോകകപ്പ് വേദിയിലേക്ക് വിമാനം കയറാനുള്ള അവകാശം നേടിയെടുത്തത്.

ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം കലാശപ്പോരാട്ടത്തിന് വേദിയായപ്പോള്‍ കളത്തിനകത്തും പുറത്തും ആവേശം അണപൊട്ടി. തൂവെള്ള കടലായി മാറിയ ഗാലറിയുടെ ആരവങ്ങള്‍ക്കൊപ്പം മൈതാനത്തും കളിയുടെ വീറും വാശിയും വര്‍ദ്ധിച്ചു.

ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും ലോകകപ്പിന് യോഗ്യത ഉറപ്പിക്കാമായിരുന്ന യു.എ.ഇക്ക് മുന്നില്‍ വിജയം അനിവാര്യമായ അവസ്ഥയിലായിരുന്നു ഖത്തര്‍. ആദ്യ മത്സരത്തില്‍ ഒമാനെതിരെ ഗോള്‍ രഹിത സമനില പാലിച്ച അവര്‍ക്ക് ഇത് 'മരണക്കളിയായിരുന്നു'. ജയിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ദൃഢനിശ്ചയത്തോടെ ലോപറ്റ്ഗുയിക്ക് കീഴില്‍ ഇറങ്ങിയ ഖത്തറിനെ അല്‍ മുഈസ് അലി, ബൗദിയഫ്, അക്രം അഫീഫ് എന്നിവര്‍ നയിച്ചു.

ആദ്യ പകുതി ഗോള്‍ രഹിതമായി പിന്നിട്ട ശേഷം, രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഖത്തര്‍ വല കുലുക്കി. 49-ാം മിനിറ്റില്‍ അക്രം അഫീഫിന്റെ ഫ്രീകിക്ക്, ബൗലം ഖൗഖി മനോഹരമായൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. തുടര്‍ന്ന് 73-ാം മിനിറ്റില്‍ പെഡ്രോ മിഗ്വല്‍ ഖത്തറിനായി രണ്ടാം ഗോളും നേടി ലീഡ് വര്‍ദ്ധിപ്പിച്ചു. ഈ ഗോളിനും വഴിയൊരുക്കിയത് അക്രം അഫീഫിന്റെ തകര്‍പ്പന്‍ പാസായിരുന്നു.

രണ്ട് ഗോളിന് പിന്നിലായതോടെ യു.എ.ഇ തിരിച്ചടിക്കാന്‍ ശ്രമം ശക്തമാക്കി. കളിക്കാര്‍ തമ്മില്‍ ചില കൈയാങ്കളികള്‍ക്കും ഇത് വഴിവച്ചു. 88-ാം മിനിറ്റില്‍ യു.എ.ഇ താരത്തെ ഫൗള്‍ ചെയ്തതിന് താരിഖ് സല്‍മാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ഖത്തര്‍ പത്ത് പേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത് ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ സുല്‍ത്താന്‍ ആദില്‍ ഉഗ്രനൊരു ഹാഫ് വോളി ഗോളാക്കി യു.എ.ഇക്ക് പ്രതീക്ഷ നല്‍കിയെങ്കിലും വൈകിപ്പോയിരുന്നു.

ശേഷിച്ച സമയം ഖത്തറിന്റെ പ്രതിരോധ മികവും ഗോളി മഹ്‌മൂദ് അബുനാദിന്റെ ജാഗ്രതയും ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു. 2022-ല്‍ ആതിഥേയരെന്ന നിലയില്‍ ആദ്യമായി ലോകകപ്പില്‍ കളിച്ച ഖത്തറിന്, നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരെന്ന ഖ്യാതിയോടെയുള്ള ഈ യോഗ്യത അവരുടെ രണ്ടാം ലോകകപ്പ് പങ്കാളിത്തമായി മാറും.

Photo

Latest News

ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
September 20, 2026
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026