l o a d i n g

കേരള

സജിതയെ കൊലപ്പെടുത്തിയ കേസില്‍ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 18, 2025

പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ സജിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ചെന്താമരയ്ക്ക് (53) പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. പാലക്കാട് നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് നഗര്‍ സ്വദേശിയാണ് ചെന്താമര. ഇരട്ട ജീവപര്യന്തത്തിനു പുറമെ മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ഇയാള്‍ക്ക് ചുമത്തിയിട്ടുണ്ട്. തെളിവ് നശിപ്പിച്ച കുറ്റത്തിന് അഞ്ച് വര്‍ഷം തടവും വിധിച്ചു.

പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത് പരമാവധി ശിക്ഷയാണ്. പ്രതി സാക്ഷികള്‍ക്ക് ഭീഷണിയാണെന്നും, ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും അതിനാല്‍ രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് നല്‍കിയത് പോലെ മരണം വരെ തടവുശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, പ്രതിഭാഗം വാദിച്ചത് ഇതൊരു അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് അല്ലെന്നും ചെന്താമരയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമോ മദ്യപാന ശീലമോ ഇല്ലെന്നുമായിരുന്നു.

അതിക്രമിച്ചു കടക്കല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി കണ്ടെത്തി. ആറു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സജിത കൊലക്കേസിലെ ശിക്ഷാവിധിക്ക് പിന്നാലെ ചെന്താമര പ്രതിയായ നെന്മാറ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചേക്കും.

2019 ഓഗസ്റ്റ് 31-നാണ് അയല്‍വാസിയായ 35 വയസ്സുള്ള സജിതയെ ചെന്താമര വീട്ടില്‍ കയറി വെട്ടിക്കൊന്നത്. സജിത കൊലക്കേസില്‍ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് നെന്മാറ ഇരട്ടക്കൊലപാതകം നടത്തിയത്. ഇത് കേരളത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട വാളുമായി നെല്ലിയാമ്പതി മലയില്‍ ഒളിവില്‍ പോയ ചെന്താമര വിശപ്പ് കാരണം രണ്ട് ദിവസത്തിന് ശേഷം മലയിറങ്ങി വന്നപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026