l o a d i n g

കേരള

ശബരിമലയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ധര്‍മശാസ്താവിനെ ദര്‍ശിച്ചു; ഹെലികോപ്റ്റര്‍ ലാന്‍ഡിംഗില്‍ വിവാദം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 22, 2025

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്നിധാനത്തെത്തി ധര്‍മശാസ്താവിനെ ദര്‍ശിച്ചു. പതിനൊന്നരയോടെ പമ്പയിലെത്തിയ രാഷ്ട്രപതിയും സംഘവും അവിടെനിന്ന് കെട്ടുനിറച്ചാണ് മല കയറിയത്. പ്രത്യേക വാഹനത്തില്‍ മലകയറിയ രാഷ്ട്രപതി 15 മിനിറ്റ് കൊണ്ട് സന്നിധാനത്തെത്തി 11.45-ന് പതിനെട്ടാംപടി കയറി. കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. രാഷ്ട്രപതിക്കൊപ്പം എഡിസി സൗരഭ് എസ്. നായര്‍, പിഎസ്ഒ വിനയ് മാത്തൂര്‍, മരുമകന്‍ ഗണേഷ് ചന്ദ്ര ഹോംബ്രാം എന്നിവരും ഇരുമുടിക്കെട്ടേന്തി പടിചവിട്ടി. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ സന്നിധാനത്തുണ്ടായിരുന്നു. ദര്‍ശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിലായിരുന്ന രാഷ്ട്രപതിക്ക് ദേവസ്വം ബോര്‍ഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയില്‍ കൊത്തിയെടുത്ത അയ്യപ്പ രൂപം സമ്മാനിച്ചു.

നേരത്തേ, തിരുവനന്തപുരത്തുനിന്ന് രാഷ്ട്രപതിയുമായെത്തിയ ഹെലികോപ്റ്റര്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലയ്ക്കലില്‍ ഇറങ്ങാതെ പത്തനംതിട്ടയിലെ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഇറങ്ങിയത്. 9.05-ന് പ്രമാടത്ത് ഇറങ്ങിയ ശേഷം റോഡ് മാര്‍ഗം പമ്പയിലേക്ക് പോകുകയായിരുന്നു. പമ്പ ഗണപതി ക്ഷേത്രം മേല്‍ശാന്തി വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിക്കും സംഘത്തിനും കെട്ടുനിറച്ചു നല്‍കിയത്.

അതേസമയം, പ്രമാടത്ത് രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം വിവാദമായി. ഹെലികോപ്റ്റര്‍ ഇറങ്ങിയ ശേഷം ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മുന്നോട്ട് നീങ്ങാന്‍ സാധിക്കാതെ വന്നു. കോണ്‍ക്രീറ്റ് ഇട്ട് 12 മണിക്കൂര്‍ തികയും മുന്‍പായിരുന്നു ഹെലികോപ്റ്ററിന്റെ ലാന്‍ഡിങ്.

സംഭവത്തില്‍ യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി. നിശ്ചയിച്ച സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തതെന്നും, അത് സെറ്റാവാത്ത കോണ്‍ക്രീറ്റ് ഉള്ള ഭാഗത്തായതുകൊണ്ടാണ് ടയറുകള്‍ താഴ്ന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഹെലികോപ്റ്റര്‍ തള്ളി നേരത്തേ ലാന്‍ഡ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക് നീക്കുകയായിരുന്നു.

എന്നാല്‍, എയര്‍ഫോഴ്സ് ജീവനക്കാര്‍ ചൂണ്ടിക്കാണിച്ച ഇടത്താണ് ഹെലിപാഡ് തയാറാക്കിയതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രതികരണം. രാത്രി വൈകിയാണ് ഇവിടം കോണ്‍ക്രീറ്റ് ചെയ്തതെന്നും, എയര്‍ഫോഴ്സ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ തന്നെയാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലയ്ക്കലില്‍ ഇറക്കാനുള്ള തീരുമാനം പെട്ടെന്ന് മാറ്റുകയായിരുന്നു, തുടര്‍ന്ന് രാവിലെയോടെയായിരുന്നു പ്രമാടത്ത് ഹെലിപാഡ് നിര്‍മ്മാണം പൂര്‍ത്തിയായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Photo

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026