l o a d i n g

കേരള

പി.എം ശ്രീയില്‍ ഒപ്പിടല്‍: ഇടതു മുന്നണിയില്‍ വന്‍ പൊട്ടിത്തെറി, പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 24, 2025

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയില്‍ (PM-SHRI) ഒപ്പിട്ട സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഇടതുമുന്നണിയില്‍ വന്‍ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുന്നു. 'കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവെച്ചതിനെ മറികടക്കാനുള്ള തന്ത്രപരമായ നീക്കം' എന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഈ തീരുമാനത്തെ ഇന്നു ന്യായീകരിച്ചതെങ്കിലും, ഘടകകക്ഷിയായ സി.പി.ഐ.യുടെ ശക്തമായ വിമര്‍ശനം സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.

പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. എവിടെയും ചര്‍ച്ച ചെയ്യാതെയും ആരോടും ആലോചിക്കാതെയും ആണ് പദ്ധതിയില്‍ ഒപ്പിട്ടത്. പി.എം. ശ്രീയുടെ വിശദാംശങ്ങള്‍ എല്‍.ഡി.എഫ്. ചര്‍ച്ച ചെയ്തിട്ടില്ല. ഘടകകക്ഷികളെ ഇരുട്ടിലാക്കിയല്ല എല്‍.ഡി.എഫ്. മുന്നോട്ട് പോകേണ്ടത്. ഇത് എല്‍.ഡി.എഫിന്റെ ശൈലിയല്ല,-ബിനോയ് വിശ്വം തുറന്നടിച്ചു. ഇതോടെ, മുന്നണി മര്യാദ ലംഘിക്കപ്പെട്ടു എന്ന കടുത്ത വിമര്‍ശനമാണ് സി.പി.ഐ. ഉന്നയിക്കുന്നത്.

പി.എം. ശ്രീയില്‍ ഒപ്പിട്ടതിലൂടെ കേരളത്തിന് 476.13 കോടി രൂപ ലഭ്യമാകും എന്നാണ് മന്ത്രി ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. തടഞ്ഞുവെച്ച കേന്ദ്ര ഫണ്ട് തിരികെ നേടാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കണമെന്ന വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. കേന്ദ്രത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയോ എന്ന ചോദ്യത്തിന്, 'നിങ്ങള്‍ക്ക് അങ്ങനെ വേണമെങ്കില്‍ ചിന്തിക്കാം' എന്നായിരുന്നു മന്ത്രിയുടെ മറുപടി.

വിമര്‍ശനങ്ങളെ തള്ളിപ്പറയാതെ, ഫണ്ടിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചത്. 'പദ്ധതിയോട് തനിക്ക് ഉള്‍പ്പെടെ കടുത്ത എതിര്‍പ്പുണ്ടെങ്കിലും കേന്ദ്ര ഫണ്ട് കിട്ടുന്നത് ഒഴിവാക്കാന്‍ കഴിയില്ല.' സി.പി.ഐ.യുടെ വിമര്‍ശനം മുഖവിലയ്ക്ക് എടുത്ത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ഇടതുമുന്നണിയിലെ ഭിന്നത പ്രതിപക്ഷത്തിന് ആയുധമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. സി.പി.എമ്മിന് സി.പി.ഐയേക്കാള്‍ വലുത് ബി.ജെ.പിയാണ്. സി.പി.ഐയുടെ നാല് മന്ത്രിമാര്‍ എതിര്‍ത്തിട്ടും അവര്‍ക്ക് ഒരു വിലയുമില്ല.എവിടെയാണ് തീരുമാനം എടുക്കുന്നത്? നിതിന്‍ ഗഡ്കരിയുടെ വീട്ടില്‍ വെച്ചാണോ? നരേന്ദ്ര മോദിയെ കാണുമ്പോഴാണോ? അതോ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നതാണോ? അദ്ദേഹം പരിഹസിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ബി.ജെ.പി. സ്വാഗതം ചെയ്തു. വൈകിവന്ന വിവേകമെന്നാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ പ്രതികരിച്ചത്. കേന്ദ്ര ഫണ്ടിനുവേണ്ടി മാത്രമല്ല, വിദ്യാഭ്യാസ സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് കേരളം പദ്ധതിയില്‍ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026