l o a d i n g

കായികം

ലോക വനിതാ ക്രിക്കറ്റ് ജയം : രാജ്യം ആഘോഷ ലഹരിയിൽ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 3, 2025

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ചരിത്ര വിജയം നേടിയതിൻ്റെ ആഘോഷ ലഹരിയിലാണ് രാജ്യം. വനിതാ ഏകദിന ലോകകപ്പിൽ ആദ്യമായിട്ടാണ് ഇന്ത്യ കിരീടം നേടുന്നത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റണ്ണിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ നേട്ടം.. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ചരിത്ര വിജയം ആഘോഷമാക്കുകയാണ് രാജ്യം.

ഫൈനൽ മത്സരം നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് നടന്നത്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 298 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 246 റൺസേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ നാല് വിക്കറ്റും ഷെഫാലി വർമ രണ്ട് വിക്കറ്റും നേടി. ഷഫാലി വർമയുടെ അർധസെഞ്ചുറിയും ദീപ്തി ശർമയുടെ ഓൾറൗണ്ട് പ്രകടനവുമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്.

Latest News

റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
September 21, 2026
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി  ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
September 21, 2026
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം  അതിര്‍ത്തിയിലെ ജനത
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം അതിര്‍ത്തിയിലെ ജനത
September 21, 2026
Breaking News  റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
Breaking News റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
September 21, 2026
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
September 21, 2026
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന്  മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന് മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
September 21, 2026
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
September 21, 2026
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
September 21, 2026
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
September 21, 2026