l o a d i n g

കായികം

കോര്‍ണിഷ് സോക്കര്‍ പ്ലസ് ഫോര്‍ട്ടി സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് നാളെ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 12, 2025

ദമാം : സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ പ്രവാസി ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ കോബാര്‍ കോര്‍ണിഷ് സോക്കര്‍ ക്ലബ്ബിന്റെ ഇരുപത്തിയാറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സീനിയര്‍ സെവന്‍സ് പ്ലസ് ഫോര്‍ട്ടി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്റ് സംഘടിപ്പിക്കുന്നു. റിദ ഹസാര്‍ഡ് വിന്നേഴ്‌സ് ട്രോഫിക്ക് വേണ്ടിയുള്ള ഏഴാമത് സീസണ്‍, സൂപ്പര്‍ കപ്പ് 2025 ന് വര്‍ണ്ണാഭമായ ചടങ്ങുകളോടെ നാളെ (വ്യാഴാഴ്ച) രാത്രി 8 മണിക്ക് അല്‍ ഖോബാര്‍ അല്‍ ഗോസൈബി ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ വിസില്‍ മുഴങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു.

എല്ലാ വ്യാഴാഴ്ചകളിലും രണ്ടു മത്സരങ്ങള്‍ വീതമായി ഡിസംബര്‍ പകുതിവരെ ടൂര്‍ണ്ണമെന്റ്റ് നീണ്ടു നില്‍ക്കും. പ്രവിശ്യയിലെ മുന്‍കാല ഫുട്‌ബോള്‍ താരങ്ങള്‍ തമ്മില്‍ മാറ്റുരക്കുന്ന ആവേശകരമായ മത്സരങ്ങള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കിഴക്കന്‍ പ്രവിശ്യയിലെ ഫുട്‌ബോള്‍ കൂട്ടായ്മയായ ഇന്ത്യന്‍ ഫുടബോള്‍ അസോസിയേഷനില്‍ നിന്നും ഫുട്‌ബോള്‍ പ്രേമികളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് ഏഴാം തവണയും പ്ലസ് ഫോര്‍ട്ടി സെവന്‍സ് ഫുടബോള്‍ ടൂര്‍ണ്ണമെന്റ്റ് സംഘടിപ്പിക്കാനുള്ള പ്രേരണയെന്ന് സംഘാടകര്‍ പറഞ്ഞു.

കുട്ടികള്‍ക്കായുള്ള ഫുടബോള്‍ അക്കാദമി ഈ സീസണോടെ പുനരാരംഭിക്കുമെന്നും അവര്‍ അറിയിച്ചു. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന പരിപാടിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ കായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ വള്ളക്കടവ്, കണ്‍വീനര്‍ കാസിം മോങ്ങം, സമദ് കാടങ്കോട്, സെക്രട്ടറി ജുനൈദ് നീലേശ്വരം, മുബാറക് തൃക്കരിപ്പൂര്‍, വസീം ബീരിച്ചേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Latest News

റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
September 21, 2026
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി  ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
September 21, 2026
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം  അതിര്‍ത്തിയിലെ ജനത
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം അതിര്‍ത്തിയിലെ ജനത
September 21, 2026
Breaking News  റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
Breaking News റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
September 21, 2026
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
September 21, 2026
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന്  മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന് മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
September 21, 2026
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
September 21, 2026
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
September 21, 2026
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
September 21, 2026