l o a d i n g

കായികം

സഞ്ജു സി.എസ്.കെയില്‍, ജഡേജ റോയല്‍സില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 15, 2025

ന്യൂഡല്‍ഹി- ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള സഞ്ജു സാംസണ്‍ - രവീന്ദ്ര ജഡേജ കൈമാറ്റ കരാര്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനും രാജസ്ഥാന്‍ റോയല്‍സിലെത്തും. ലേലത്തിനുമുന്‍പ് എല്ലാ ടീമുകളും തങ്ങളുടെ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചതിന് ശേഷം ഈ കരാര്‍ ഔദ്യോഗികമാക്കുമെന്നാണ് കരുതുന്നത്.

സഞ്ജു സാംസണ്‍ 2021 മുതല്‍ രാജസ്ഥാനെ നയിക്കുന്നുണ്ട്. ആ വര്‍ഷം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ജഡേജയാവട്ടെ, 2012 മുതല്‍ സി.എസ്.കെയുടെ കൂടെയുണ്ട്. ടീമിന്റെ മൂന്ന് കിരീടനേട്ടങ്ങളില്‍ പങ്കാളിയുമാണ്. ജഡേജയും കറനും ചേരുന്നതോടെ രാജസ്ഥാന് കൂടുതല്‍ നേട്ടം ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍. ജഡേജയുടെയും സഞ്ജുവിന്റെയും പ്രതിഫലം തുല്യമാണെങ്കിലും, 2.4 കോടി രൂപയ്ക്കാണ് കറന്‍ റോയല്‍സിലെത്തുന്നത്. കഴിഞ്ഞതവണ 18 കോടി രൂപക്ക് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരമാണ് സഞ്ജു.

സാം കറനെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളാണ് കൈമാറ്റക്കരാറില്‍ വിലങ്ങുതടിയായി നിന്നിരുന്നത്. ഇംഗ്ലീഷ് ഓള്‍റൗണ്ടറെ ഉള്‍ക്കൊള്ളാന്‍ റോയല്‍സിന് വിദേശ താരങ്ങള്‍ക്കുള്ള സ്ലോട്ടുകള്‍ ഇല്ലാതിരുന്നതിനാല്‍, കറന്റെ കരാര്‍ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഈ നീക്കത്തിന് ഇപ്പോള്‍ ബിസിസിഐ അനുമതി നല്‍കി.

Latest News

ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
September 20, 2026
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026