l o a d i n g

സർഗ്ഗവീഥി

ഒരു പുസ്തകത്തിനും നമ്മള്‍ക്കും ഇടയില്‍ എന്താണ് സംഭവിക്കുന്നത്?

ബഷീര്‍ വടകര

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 17, 2025

It's between you and a book.ഒരു പുസ്തകത്തിനും നമ്മള്‍ക്കും ഇടയില്‍ എന്താണ് സംഭവിക്കുന്നത് ഹൃദയം താങ്ങി നിശബ്ദമായി നിഗൂഡമായി രഹസ്യാത്മകമായി മാത്രം ചോദിക്കുന്ന വല്ലാത്ത ഒരു ചോദ്യമാണിത്.

ഒരു പുസ്തകത്തിനും നമുക്കുമിടയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നെഞ്ചില്‍ വിരല്‍ ചൂണ്ടിയ ഉജ്ജ്വലമായ ഒരു ചോദ്യം ' അതാണ് ഈ തവണത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സന്ദേശമായി ഉയര്‍ത്തപ്പെട്ട ചോദ്യം...

അതെ പുസ്തകത്തിനും നമ്മള്‍ക്കും ഇടയില്‍ മറ്റൊരാളില്ല.' അത് ആത്മാന്വേഷണത്തിന്റെ, ചിന്തയുടെ, അനുഭവങ്ങളുടെ ലോകമാണ്.
ഒരു പുസ്തകം വായിക്കുമ്പോള്‍, നാം അതിന്റെ അക്ഷരങ്ങളിലൂടെ സ്വയം മറ്റാരോടും പങ്കുവെക്കാന്‍ പറ്റാത്ത ആശയത്തിന്റെ വിശാലമായ ആകാശവും ചിന്തകളുടെ സാഗരത്തിന്റെ അലകളും അനുഭവിക്കുന്നു...

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഇപ്രാവശ്യത്തെ സന്ദേശം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്
പുസ്തകങ്ങള്‍ വെറും അറിവിന്റെ ശേഖരമല്ല - അവ മനുഷ്യന്റെ ആത്മാവുമായി നടത്തുന്ന സംഭാഷണമാണ്.

പുസ്തകം തുറക്കുമ്പോള്‍ നമ്മള്‍ നമ്മുടെ ഉള്ളിലേക്കാണ് തന്നെയാണ് തുറക്കുന്നത് അതാണ് അതിന്റെ രഹസ്യാത്മകത :

ഒരു പുസ്തകം അറിവിന്റെ വൈവിദ്ധ്യം മാത്രമല്ല ഹൃദത്തില്‍ ജ്ഞാനത്തിന്റെ അത്ഭുതകരമായ വെളിച്ചത്തിന്റെ പ്രളയം തീര്‍ത്ത് നമ്മെ എന്തൊക്കെയോ ആക്കിമാറ്റിയിട്ടുണ്ട്. 'നമ്മെ നാം ആക്കിയതിലും നാമല്ലാതാവുന്നതിന്റെ പിന്നിലും ഏതോ ഒരു ബുക്ക് നാം പോലും അറിയാതെ നമ്മില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് '

അതുകൊണ്ടാണ് 44ാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മുന്നില്‍ കുറിക്കപ്പെട്ടിരിക്കുന്ന ഈ ചോദ്യം എന്തുകൊണ്ടും പ്രസക്തമാകുന്നത്....

മലമുകളിലെ ഹിറ ഗുഹയുടെ ഇരുട്ടിന്റെ ഗഹ്വരത്തില്‍ പ്രത്യക്ഷപ്പെട്ട് വായിക്ക് എന്ന് പറഞ്ഞപ്പോള്‍ വായിക്കാന്‍ അറിയാവുന്ന ആളല്ല ഞാനൊന്ന് പറഞ്ഞൊഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നുണ്ട് പ്രവാചകന്‍'

പക്ഷേ പിന്നീട് പരിശുദ്ധ മാലാഖ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചാണ് ഇഖ്‌റഅ് മെഴിഞ്ഞത് ' കണ്ണ് കണ്ടു നോക്കി അക്ഷരങ്ങള്‍ അല്ല വായിച്ചത് എന്ന് ഉറപ്പാണ് എന്നാല്‍ അറിയാന്‍ ഒന്നുമില്ലാത്ത വിധം പ്രപഞ്ച സത്യങ്ങള്‍ക്ക് വെളിപ്പെടുന്ന വായനയാണല്ലോ പ്രവാചകനും ഗ്രന്ഥത്തിനും ഇടയില്‍ സംഭവിച്ചത് '

അതെ..'' വെളിച്ചവുമായി വന്നവരൊക്കെ ബുക്ക് എന്ന വിളക്കുമായി വന്നവരായിരുന്നല്ലോ

-ബഷീര്‍ വടകര

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026