l o a d i n g

കേരള

അപകടം തകര്‍ത്തെങ്കിലും സ്‌നേഹം വിജയിച്ചു, ആശുപത്രി മുറിയില്‍ താലിചാര്‍ത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 21, 2025

ആലപ്പുഴ: വാഹനാപകടത്തിന്റെ രൂപത്തില്‍ വിധി വില്ലനായെത്തി. വിവാഹപ്പന്തല്‍ ശോകമൂകമായി, മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വധു ആശുപത്രിയിലായി. പക്ഷേ, പ്രണയത്തിന്റെ കരുത്തിന് മുന്നില്‍ ഈ ദുരന്തം വഴിമാറി. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍, വികാരസാന്ദ്രമായ അന്തരീക്ഷത്തില്‍, തുമ്പോളി സ്വദേശി ഷാരോണ്‍ കോച്ചിയിലെ സ്വകാര്യ ആശുപത്രി മുറിയില്‍ വെച്ച് ആവണിയുടെ കഴുത്തില്‍ താലികെട്ടി, ജീവിതസഖിയാക്കി!

ഇന്ന് ഉച്ചയ്ക്ക് 12.12നും 12.25നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിനായി ആലപ്പുഴ ശക്തി ഓഡിറ്റോറിയം ഒരുങ്ങി നില്‍ക്കുകയായിരുന്നു. എന്നാല്‍, ബ്യൂട്ടീഷ്യന്റെ അടുത്ത് പോയി മടങ്ങും വഴി തണ്ണീര്‍മുക്കത്ത് വെച്ച് ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ആവണിയെ കോട്ടയം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കും മാറ്റി.

നട്ടെല്ലിനും കാലിനും പരിക്കേറ്റ്, നാളെ സര്‍ജറിക്കായി കാത്തിരിക്കുകയാണെങ്കിലും ആവണിയുടെ ആരോഗ്യനിലയില്‍ വലിയ ആശങ്കകളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ, മറ്റൊന്നും ചിന്തിക്കാതെ കുടുംബം ആ ധീരമായ തീരുമാനമെടുത്തു. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍, ആശുപത്രിയിലെ കിടക്കയില്‍ വെച്ച് താലിചാര്‍ത്തും.

ഓഡിറ്റോറിയത്തില്‍ സദ്യ വിളമ്പിയ അതേ സമയത്ത്, ആശുപത്രിക്കിടക്കയില്‍ പ്രിയപ്പെട്ടവരെ സാക്ഷിയാക്കി ഷാരോണ്‍, ആവണിയുടെ നെറ്റിയില്‍ സിന്ദൂരമണിയിച്ചു. വെളുത്ത ബെഡ്ഷീറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളുമായിരുന്നു അവര്‍ക്ക് പശ്ചാത്തലം. അപകടത്തിന്റെ ഭീതിയിലും പരസ്പരം കൈകോര്‍ത്ത ഈ പ്രണയം, കരുണയും പ്രതീക്ഷയും നല്‍കുന്ന മനോഹരമായ കാഴ്ചയായി. പരിക്കേറ്റ ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026