l o a d i n g

കായികം

സൗദി ഫുട്‌ബോള്‍ ആരവത്തിലേക്ക്; 2026 എ.എഫ്.സി അണ്ടര്‍-23 ചാമ്പ്യന്‍ഷിപ്പ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

Thumbnail

റിയാദ്: ഏഷ്യന്‍ ഫുട്‌ബോളിലെ 16 വമ്പന്‍ ടീമുകള്‍ അണിനിരക്കുന്ന എ.എഫ്.സി അണ്ടര്‍-23 ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം പതിപ്പിന് സൗദി അറേബ്യയില്‍ വേദിയൊരുങ്ങുന്നു. 2026 ജനുവരി 6 മുതല്‍ 24 വരെ റിയാദ്, ജിദ്ദ നഗരങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പനയ്ക്ക് ഔദ്യോഗികമായി തുടക്കമായി. വരാനിരിക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിന് മുന്നോടിയായാണ് സൗദി ഈ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

സാധാരണക്കാര്‍ക്കും ഗാലറിയിലെത്തി കളി കാണാന്‍ സാധിക്കുന്ന തരത്തില്‍ 15 റിയാല്‍ , 75 റിയാല്‍ (പ്രീമിയം) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഉദ്ഘാടന മത്സരവും ഫൈനലും ജിദ്ദ പ്രിന്‍സ് അബ്ദുല്ല അല്‍ ഫൈസല്‍ സ്റ്റേഡിയത്തില്‍ നടക്കും. സെമി ഫൈനലുകള്‍ക്ക് ജിദ്ദ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി വേദിയാകും. റിയാദിലെ രണ്ട് സ്റ്റേഡിയങ്ങളിലായി 12 മത്സരങ്ങളും നടക്കും.

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (AFC) വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ സ്വന്തമാക്കാം. ആരാധകര്‍ക്ക് സുഗമമായി സ്റ്റേഡിയങ്ങളില്‍ എത്തിച്ചേരാനും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം സഹായിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കുള്ള ബുക്കിങ് ആണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

Latest News

ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
May 13, 2026
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026