ബെംഗളൂരു: നഗരത്തിലെ വാടകമുറിയില്‍ കോളജ് വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു ആചാര്യ കോളജിലെ അവസാന വര്‍ഷ ബിബിഎം വിദ്യാര്‍ഥിനിയായ ദേവിശ്രീ (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് പ്രേം വര്‍ധനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ 9:30-ഓടെ ഇരുവരും മുറിയില്‍ എത്തിയതായാണ് വിവരം. വൈകുന്നേരത്തോടെ മുറി പുറത്തുനിന്നും പൂട്ടി പ്രേം വര്‍ധന്‍ രക്ഷപ്പെടുകയായിരുന്നു. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ്, പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കൃത്യത്തിന് ശേഷം കടന്നുകളഞ്ഞ പ്രേം വര്‍ധനെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Related News