l o a d i n g

ആരോഗ്യം

കേരളത്തില്‍ മാസംതോറും 100 പേര്‍ക്ക് എച്ച്.ഐ.വി, അധികപേരും യുവാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 30, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് മാസംതോറും ശരാശരി 100 പേര്‍ക്ക് വീതം എച്ച്.ഐ.വി. ബാധ കണ്ടെത്തുന്നു. 2024-ല്‍ മാത്രം കേരളത്തില്‍ 1213 പേരെ പുതുതായി അണുബാധിതരായി കണ്ടെത്തിയതായും, 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍വരെ 818 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

എച്ച്.ഐ.വി. ബാധിതരുടെ എണ്ണത്തില്‍ 15-നും 24-നും ഇടയില്‍ പ്രായമുള്ള യുവാക്കളിലെ വര്‍ദ്ധനവ് അതീവ ഗൗരവകരമായ ആശങ്ക ഉയര്‍ത്തുന്നു. ആകെ അണുബാധിതരില്‍ ഈ പ്രായക്കാരുടെ ശതമാനം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. 2022-ല്‍ 9% ആയിരുന്നത്, 2023-ല്‍: 12% ആയും, 2024-ല്‍: 14.2%ആയും ഉയര്‍ന്നു. 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ ഇതിന്റഎ തോത് 15.4 ശതമാനമാണ്.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമാണ് യുവാക്കളില്‍ എച്ച്.ഐ.വി. വാഹകരാകാനുള്ള പ്രധാന കാരണം. ഒറ്റത്തവണ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതുമൂലം അണുബാധിതരായവരും ഒട്ടേറെയാണ്. കൂടാതെ, മയക്കുമരുന്ന് കുത്തിവെക്കാന്‍ ഒരേ സിറിഞ്ച് പലരും ഉപയോഗിക്കുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നു.

സംസ്ഥാനത്ത് നിലവില്‍ 23,608 എച്ച്.ഐ.വി. ബാധിതരുണ്ട്. രാജ്യത്ത് ഇത് 25 ലക്ഷമാണ്. എച്ച്.ഐ.വി. ബാധിതരായ അതിഥിത്തൊഴിലാളികളുടെ തുടര്‍ചികിത്സ അധികൃതര്‍ക്ക് ഒരു വെല്ലുവിളിയാണ്. ശരിയായ മേല്‍വിലാസമോ ഫോണ്‍ നമ്പറോ ഇല്ലാത്തതാണ് ഇവരുടെ ചികിത്സാ പ്രക്രിയയ്ക്ക് തടസ്സമാകുന്നത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026