l o a d i n g

കായികം

മെസ്സി മാജിക്കിന് ഇന്ത്യയില്‍ തുടക്കം!: 'ഗോട്ട് ഇന്ത്യ ടൂര്‍ 2025' കൊല്‍ക്കത്തയില്‍, വൈകുന്നേരം ഹൈദരാബാദില്‍ പ്രദര്‍ശന മത്സരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 13, 2025

കൊല്‍ക്കത്ത: ലോക ഫുട്ബോളിലെ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് കൊല്‍ക്കത്തയില്‍ തുടക്കമായി. മലയാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട്, പുലര്‍ച്ചെ 2 മണിയോടെ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ മെസ്സി വിമാനമിറങ്ങി. 'എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി'ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'ഗോട്ട് ഇന്ത്യ ടൂര്‍ 2025'ന്റെ ഭാഗമായാണ് മെസ്സി ഇന്ത്യയിലെത്തിയത്. മെസ്സിക്കൊപ്പം അര്‍ജന്റീനയുടെ റോഡ്രിഗോ ഡി പോളും, യുറഗ്വായുടെ ലൂയി സ്വാരെസും ഇന്ത്യയിലുണ്ട്. കനത്ത സുരക്ഷയിലാണ് താരങ്ങളെ താമസസ്ഥലമായ താജ് ബംഗാള്‍ ഹോട്ടലിലേക്ക് എത്തിച്ചത്.

വിമാനത്താവളത്തിന് പുറത്ത് മെസ്സിയെ ഒരുനോക്ക് കാണാന്‍ നൂറുകണക്കിന് ആരാധകരാണ് രാത്രി വൈകിയും കാത്തുനിന്നത്. ഇന്ന് കൊല്‍ക്കത്ത മെസ്സിക്ക് സ്വന്തം; ഷാരൂഖ് ഖാന്‍ മുതല്‍ മമത ബാനര്‍ജി വരെ ഇന്ന് പകല്‍ മുഴുവന്‍ കൊല്‍ക്കത്ത മെസ്സി മാജിക്കിന്റെ ലഹരിയിലാകും. രാവിലെ 9 മണിക്ക് ക്ഷണിക്കപ്പെട്ട സദസ്സുമായി മെസ്സി മുഖാമുഖം നടത്തി. ഇതിന് പിന്നാലെ, ലേക് ടൗണിലെ ശ്രീഭൂമിയില്‍ സ്ഥാപിച്ച 70 അടി ഉയരമുള്ള മെസ്സിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. താജ് ബംഗാള്‍ ഹോട്ടലില്‍ നിന്ന് വെര്‍ച്വലായാണ് ഈ ചടങ്ങ് നിര്‍വഹിച്ചത്.

'ഇന്നത്തെ പകല്‍ മുഴുവനായും മെസ്സിയുടേതാണ്.' നടന്‍ ഷാരൂഖ് ഖാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി, ഫുട്ബോള്‍ താരങ്ങളായ ബൈചുങ് ബൂട്ടിയ, ലിയാന്‍ഡര്‍ പെയ്സ് എന്നിവരും സംബന്ധിച്ചു.

കൊല്‍ക്കത്തയിലെ പരിപാടികള്‍ ഒരു 'മെസ്സി ഓപ്പറ' ആയിട്ടാണ് സംഘാടകര്‍ വിശേഷിപ്പിക്കുന്നത്. നൃത്തം, സംഗീതം, ഫുട്ബോള്‍ എന്നിവ കോര്‍ത്തിണക്കിയ ഈ വിരുന്ന് ആരാധകര്‍ക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുക.

കൊല്‍ക്കത്തയിലെ തിരക്കിട്ട പരിപാടികള്‍ക്ക് ശേഷം മെസ്സി ഉച്ചകഴിഞ്ഞ് 2 മണിക്ക് ഹൈദരാബാദിലേക്ക് തിരിക്കും. വൈകിട്ട് 7 മണിക്ക് ഹൈദരാബാദില്‍ പ്രദര്‍ശന മത്സരമുണ്ട്. നാളെ (ഡിസംബര്‍ 14) മുംബൈയില്‍ ഫാഷന്‍ ഷോ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ബോളിവുഡ് താരങ്ങളും മെസ്സിക്കൊപ്പം അണിനിരക്കും.

Latest News

ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
September 20, 2026
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026