l o a d i n g

കായികം

സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗ് എ ഡിവിഷനില്‍ മഹ്ജര്‍ എഫ് സിക്കും സാബിന്‍ എഫ് സിക്കും ജയം, മഹ്ജര്‍ എഫ് സി സെമിഫൈനലിലേക്ക്

Thumbnail

സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ നടന്നു വരുന്ന സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗില്‍ ബി ഡിവിഷന്‍ മത്സരങ്ങളില്‍ ഗ്ലോബ് ലോജിസ്റ്റിക്സ് ഫ്രൈഡേ എഫ് സി ബി സി സി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വെല്‍ കണക്ട് ഐ ടി & സെക്യൂരിറ്റി സൊല്യൂഷന്‍സ് യൂത്ത് ഇന്ത്യ ക്ലബ്ബിനെ തോല്‍പ്പിച്ചു. അഷറഫ് മുഹമ്മദ്, മുഹമ്മദ് റാസി, ഇമ്രാന്‍ അബ്ദുള്ള എന്നിവരാണ് ബി സി സി ക്കു വേണ്ടി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. പ്ലെയര്‍ ഓഫ് ദി മാച്ച്. ആയി തിരഞ്ഞെടുക്കപ്പെട്ട ബി സി സി എഫ് സിയുടെ അഷറഫ് മുഹമ്മദിനു അബ്ദുല്‍ഫത്താഹ്, നൗഷാദ് പാലക്കല്‍ എന്നിവര്‍ സംയുക്തമായി ട്രോഫി നല്‍കി.

രണ്ടാം മത്സരത്തില്‍ ഡേ ബൈ ഡേയ് മാര്‍ക്കറ്റ് യാസ് എഫ് സി എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഇ എഫ് എസ് ലോജിസ്റ്റിക്സ് വൈ സി സി സാഗൊ എഫ് സി യെ പരാജയപ്പെടുത്തി തുടര്‍ച്ചയായ മൂന്ന് ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സിനാജ് വെങ്ങാടന്‍ (2 ), അമന്‍ മായന്‍ റഷീദ്, ഫാസില്‍, സഫ്വാന്‍ എന്നിവരുടെ വകയായിരുന്നു യാസ് എഫ് സിയുടെ ഗോളുകള്‍. കളിയിലെ കേമനായി തിരഞ്ഞെടുത്ത യാസ് എഫ് സിയുടെ സിനാജ് വെങ്ങാടനു ജാസിം കൊടിയത്ത്തൂര്‍ ട്രോഫി സമ്മാനിച്ചു.

ബി ഡിവിഷനിലെ മൂന്നാം മത്സരത്തില്‍ എച് എം ആര്‍ ജെ എസ് സി ഫാല്‍ക്കണ്‍ എഫ് സി, ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് എഫ് സി കുവൈസയെ പരാജയപ്പെടുത്തി. രണ്ടു ജയങ്ങളോടെ ആറു പോയിന്റുമായി ഫാല്‍ക്കണ്‍ എഫ് സിയും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. മുഹ്സിന്‍ ഉള്ളാടന്‍ (2), ഹസിം അഹമ്മദ്, മുഹമ്മദ് ജാസില്‍ എന്നിവരാണ് ഫാല്‍ക്കണ്‍ എഫ് സിക്ക് വേണ്ടി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. എഫ് സി കുവൈസയുടെ ആശ്വാസ ഗോള്‍ മുഹമ്മദ് റൗഫിന്റെ വകയായിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്ത ഫാല്‍ക്കണ്‍ എഫ്സിയുടെ മുഹ്സിന്‍ ഉള്ളാടനു തമീം ട്രോഫി നല്‍കി.

എ ഡിവിഷന്‍ മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ ബാന്‍ ബേക്കറി മഹ്ജര്‍ എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എഫ് സി യാമ്പുവിനെയും, റീം അല്‍ ഊല ഈസ്റ്റീ സാബിന്‍ എഫ് സി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് എന്‍ കംഫര്‍ട് എ സി സി എ ടീമിനെയും തോല്‍പ്പിച്ചു.

ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരം സുഹൈല്‍, കേരള ബ്ലാസ്റ്റേഴ്സ് താരം റിസ്വാന്‍ അലി തുടങ്ങി വന്‍ താരനിരയുമായി എത്തിയ മഹ്ജര്‍ എഫ് സിക്ക് തന്നെയായിരുന്നു കളിയുടെ തുടക്കം മുതല്‍ മുന്‍തൂക്കം. ആദ്യ മത്സരത്തില്‍ ശക്തരായ സാബിന്‍ എഫ് സിക്കെതിരെ വിജയം നേടിയ ടീമിലെ ചില പ്രധാന താരങ്ങളുടെ അഭാവവും എഫ് സി യാമ്പു ടീമിന് വിനയായി. മുഹമ്മദ് റാഷിക്, രാഹുല്‍ വേണു, മുഹമ്മദ് ഫഹൂദ് എന്നിവരുടെ ബൂട്ടില്‍ നിന്നായിരുന്നു മഹ്ജര്‍ എഫ് സിയുടെ ഗോളുകള്‍. മഹ്ജര്‍ എഫ് സിയുടെ മിക്ക മുന്നേറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു മധ്യനിരയില്‍ ഉജ്വലമായി കളിമെനഞ്ഞ രാഹുല്‍ വേണു ആണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. രാഹുല്‍ വേണുവിനുള്ള ട്രോഫി റാമി അല്‍ അത്താവിയും ഷുഹൈബും ചേര്‍ന്ന് നല്‍കി. മഹ്ജര്‍ എഫ്‌സിയുടെ മുന്നേറ്റ നിരയില്‍ ഇന്ത്യന്‍ ടീമിലെ പുതിയ സെന്‍സേഷണല്‍ താരം സുഹൈലും മികച്ച ഫോമിലായിരുന്നു. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ചു ആറു പോയിന്റോടെ മഹ്ജര്‍ എഫ് സി സെമിഫൈനല്‍ ഉറപ്പിച്ചു. അതേ സമയം രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുള്ള യാമ്പു എഫ് സിക്ക് റിയല്‍ കേരളം എഫ് സിയുമായുള്ള ലീഗിലെ അവസാന മത്സരം നിര്‍ണായകമായി.

എ ഡിവിഷനിലെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കട്ട മുഹമ്മദന്‍സ് താരം ഇമ്രാനിലൂടെ എ സി സി എ ടീമാണ് ആദ്യം ഗോള്‍ നേടിയത്. കളിയുടെ തുടക്കത്തില്‍ തന്നെ അപ്രതീക്ഷിതമായി വീണ ഗോളിന്റെ ഞെട്ടിലില്‍ നിന്നുണര്‍ന്നു ഉജ്വലമായി തിരിച്ചടിച്ചു സാബിന്‍ എഫ് സി മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജയിച്ചു കയറുകയായിരുന്നു. ബിബിന്‍ ബോബന്‍, ഇന്ത്യന്‍ താരം മുഹമ്മദ് സനാന്‍, മണിപ്പൂരി താരങ്ങളായ അല്ലന്‍ കാമ്പര്‍, ഡാമന്‍ബലങ് ഷെയ്ന്‍, എന്നിവരിലൂടെ ബൂട്ടില്‍ നിന്നായിരുന്നു സാബിന്‍ എഫ് സിയുടെ ഗോളുകള്‍. ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി സാബിന്‍ എഫ് സി സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി. ഉജ്വലമായ പന്തടക്കത്തിലൂടെ സാബിന്‍ എഫ് യുടെ മധ്യനിരയില്‍ കളി നിയന്ത്രിച്ച പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട മണിപ്പൂരി താരം ഡാമന്‍ബലങ് ഷെയ്‌നിന് ഈസ്റ്റേണ്‍ ഡിവിഷന്‍ മാനേജര്‍ നാസിഫ് നജീബ് ട്രോഫി നല്‍കി. വിവിധ മത്സരങ്ങളിലായി ഗദ്ദാഫി, ഫാസില്‍, റാമി അല്‍ അത്താവി,സിറാജ്,ഷിബു തിരുവനന്തപുരം, അഫ്‌സല്‍, ഇബ്രാഹിംകുട്ടി, ഷബീര്‍, അയ്യൂബ് ഖാന്‍, നാസിഫ് നജീബ്,ഫഹദ് (ഇരുവരും ഈസ്റ്റേണ്‍),റഷീദ്, കിരണ്‍,ലത്തീഫ് കാപ്പുങ്ങല്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

സിഫും , സാന്‍ഫോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഭാഗ്യ നറുക്കെടുപ്പില്‍ റഹീസ്, സമദ് വണ്ടൂര്‍ എന്നിവരാണ് വിജയികളായത്.

ഫോട്ടോ: എ ഡിവിഷന്‍ മത്സരങ്ങളില്‍നിന്ന്. - നാസര്‍ ശാന്തപുരം

Photo

Latest News

കരുനാഗപ്പള്ളി സ്വദേശി   അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
കരുനാഗപ്പള്ളി സ്വദേശി അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
March 22, 2026
 റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
March 22, 2026
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
March 22, 2026
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
March 22, 2026
 ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
March 22, 2026
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
March 22, 2026
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
March 22, 2026
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
March 22, 2026
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
March 22, 2026
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്,  ഇന്ത്യക്ക് വന്‍ ആഘാതം
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്, ഇന്ത്യക്ക് വന്‍ ആഘാതം
March 21, 2026