l o a d i n g

കേരള

കൊട്ടാരക്കരയില്‍ 'വിസ്മയം'; സി.പി.എമ്മിന്റെ 'ജയന്റ് കില്ലര്‍' അയിഷാ പോറ്റി ഇനി കോണ്‍ഗ്രസില്‍!

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 13, 2026

തിരുവനന്തപുരം- സി.പി.എമ്മിന്റെ ഉറച്ച വനിതാ മുഖവും മുന്‍ എം.എല്‍.എയുമായ അയിഷാ പോറ്റി കോണ്‍ഗ്രസിലേക്ക്. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് അവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫ് ക്യാമ്പില്‍ വലിയ ചലനങ്ങള്‍ ഉണ്ടാകുമെന്ന സതീശന്റെ 'വിസ്മയ' പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ വന്‍ രാഷ്ട്രീയ നീക്കം.

ചരിത്രം കുറിച്ച 'ജയന്റ് കില്ലര്‍' ആണ് അയിഷാ പോറ്റി. 2006 ല്‍ കൊട്ടാരക്കരയുടെ അനിഷേധ്യ നേതാവായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് കന്നിയങ്കത്തില്‍ തന്നെ അവര്‍ വിജയിച്ചു. 2006, 2011, 2016 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കൊട്ടാരക്കരയില്‍ നിന്ന് നിയമസഭയിലെത്തി.

2021-ല്‍ സീറ്റ് നല്‍കാതിരുന്നതും പിന്നീട് പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റിനിര്‍ത്തിയതും സിപിഎമ്മുമായുള്ള അകല്‍ച്ചയ്ക്ക് കാരണമായി. കഴിഞ്ഞ കുറച്ചു കാലമായി സിപിഎം നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്നു അയിഷാ പോറ്റി. ആരോഗ്യകാരണങ്ങളാല്‍ സജീവ രാഷ്ട്രീയം വിടുന്നു എന്ന് പ്രഖ്യാപിച്ചെങ്കിലും വി.ഡി. സതീശനുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അയിഷാ പോറ്റി മത്സരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. നിലവിലെ മന്ത്രി കെ.എന്‍. ബാലഗോപാലിനെതിരെ മണ്ഡലത്തില്‍ അയിഷാ പോറ്റിയെ ഇറക്കി ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

Photo

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026