l o a d i n g

കേരള

ഇത് സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭം, തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്- വി.ഡി. സതീശന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 19, 2026

തിരുവനന്തപുരം: കേരളത്തില്‍ തീപ്പൊരി വീഴാന്‍ കാത്തിരിക്കുന്നവരുടെ കൈകളിലേക്ക് തീപ്പന്തം എറിഞ്ഞ് കൊടുക്കുന്ന നടപടിയാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണിത്. കേരളത്തില്‍ സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭം ഇതുകൊണ്ട് കുറിക്കും. ആര്‍ക്കാണ് ഇതുകൊണ്ട് ലാഭമുണ്ടാകുക എന്ന് കാണാം. ഞാന്‍ ഈ പറയുന്നത് കുറിച്ചുവെച്ചോയെന്നും സതീശന്‍ പറഞ്ഞു. ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ സംഘപരിവാര്‍ പാതയാണ് സിപിഎം തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി സജി ചെറിയാനടക്കമുള്ള നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

സമുദായ നേതാക്കള്‍ തന്നെ താരതമ്യം ചെയ്ത് ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കളെ പുകഴ്ത്തി പറയുന്നതില്‍ തനിക്ക് സന്തോഷമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തന്നേക്കാള്‍ മികച്ച നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. രമേശ് ചെന്നിത്തല തന്റെ നേതാവാണെന്നും സതീശന്‍ വ്യക്തമാക്കി.

രാഷ്ട്രീയ നേതാക്കള്‍ പരിധിവിട്ട് സമുദായ നേതാക്കളെ ആശ്രയിച്ച ഒരുകാലത്ത് താന്‍ വിമര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെയാണ് വിമര്‍ശിച്ചതെന്നും സതീശന്‍ പറഞ്ഞു. 'സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കാനെ പാടുള്ളൂ. കിടക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ അവരുടെ മുന്നില്‍ കിടക്കില്ല. ഇരിക്കുകയേ ഉള്ളൂ' സതീശന്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് എന്‍എസ്എസ് ആസ്ഥാനത്ത് സതീശന്‍ എത്തിയിരുന്നെന്ന സുകുമാരന്‍ നായരുടെ പരാമശത്തോടും അദ്ദേഹം പ്രതികരിച്ചു. ഞാന്‍ ഒരു പ്രാവശ്യമല്ല. പല പ്രാവശ്യം പോയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശന്റെ വസതിയില്‍ പോയിട്ടുണ്ട്. മുഴുവന്‍ സമുദായ നേതാക്കളെ കാണാന്‍ പോകാറുണ്ട്. ഇപ്പോഴും നേരത്തെയും പോയിട്ടുണ്ട്. രാഷ്ട്രീയനേതാക്കള്‍ സമുദായനേതാക്കളെ കണ്ട് കൂടിക്കാഴ്ച നടത്തുന്നതില്‍ എന്താണ് തെറ്റ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് ഞാന്‍ പെരുന്നയില്‍ പോയത്. അതിനെന്താണ് കുഴപ്പം. പ്രതിപക്ഷ നേതാവായതിന് ശേഷവും ഞാനും കെ.സി.വേണുഗോപാലും സുകുമാരന്‍ നായരെ സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം ആശുപത്രിയിലായിരുന്നപ്പോള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനുമായി ദീര്‍ഘനേരം സംസാരിച്ചിട്ടുണ്ട്, അതിലെന്താണ് കുഴപ്പം' സതീശന്‍ ചോദിച്ചു.

വോട്ട് എന്ന് പറയുന്നത് അവരുടെ ആരുടേയും കൈയില്‍ ഇരിക്കുന്നതാണോ..ജനങ്ങള്‍ നല്‍കുന്ന വോട്ടാണെന്നും സതീശന്‍ പറഞ്ഞു. ഒരു സമുദായത്തേയും താന്‍ തള്ളി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026