l o a d i n g

കേരള

വിലങ്ങാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് സലഫിയ്യ അസോസിയേഷന്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 28, 2026

മലപ്പുറം: മേപ്പയ്യൂര്‍ സലഫിയ്യ അസോസിയേഷന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചേര്‍ന്ന് വിലങ്ങാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട അഭിലാഷിന്റെ കുടുംബത്തിന് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ : ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. പ്രതിസന്ധികളില്‍ പെട്ടുപോകുന്ന മനുഷ്യരോട് ചേര്‍ന്നുനിന്ന് സഹായഹസ്തം നല്‍കുന്നവരാണ് യഥാര്‍ത്ഥ മനുഷ്യസ്‌നേഹികളെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞു. എല്ലാ മതദര്‍ശനങ്ങളിലും അന്തര്‍ലീനമായത് സ്‌നേഹത്തിന്റെയും പരോപകാരത്തിന്റെയും ദര്‍ശനങ്ങളാണ്. പൊതുപ്രശ്‌നങ്ങളില്‍ ജാതിമത ചിന്തകള്‍ക്കതീതമായി എല്ലാവര്‍ക്കും ഒന്നിച്ചു നില്‍ക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമീ ജിയോസ് ഇഞ്ചനാനിയല്‍ അധ്യക്ഷനായി. പ്രകൃതിദുരന്തത്തില്‍ വിറങ്ങലിച്ചു നിന്ന കുടുംബങ്ങള്‍ക്ക് സലഫിയ്യ അസോസിയേഷന്‍ ഒപ്പമുണ്ട് എന്ന വാഗ്ദാനം ആത്മധൈര്യം പകരുന്നതായിരുന്നു എന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. പുതിയ വീടിന്റെ വെഞ്ചരിക്കല്‍ കര്‍മ്മവും ബിഷപ്പ് നിര്‍വ്വഹിച്ചു. സലഫിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.വി. അബ്ദുള്ള ഉപഹാര സമര്‍പ്പണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെബി സെബാസ്റ്റ്യന്‍, പി ബി സൗമ്യ, അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് കെ വി അബ്ദുറഹ്‌മാന്‍, സെക്രട്ടറി എ പി അബ്ദുല്‍ അസീസ്, അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഫസലുള്ള അന്‍വാരി എന്നിവര്‍ സംസാരിച്ചു. എ.വി. ചെയര്‍ കണ്‍വീനര്‍ അജയ് ആവള സ്വാഗതവും ഫാദര്‍ സായി പാറന്‍കുളങ്ങര നന്ദിയും പറഞ്ഞു.

Photo

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026