l o a d i n g

ബിസിനസ്

വ്യോമ ചരക്ക് നീക്കത്തിന്റെ പ്രാധാന്യം വിളിച്ചോതിയ സിയാല്‍ രാജ്യാന്തര കാര്‍ഗോ ബിസിനസ് സമ്മിറ്റിന് സമാപനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 1, 2026

കൊച്ചി: സിയാല്‍ രാജ്യാന്തര കാര്‍ഗോ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വാണിജ്യ പ്രദര്‍ശനം ശ്രദ്ധേയമായി. എയര്‍ലൈന്‍സ്, ഫ്രയ്റ്റ് ഫോര്‍വേഡേഴ്സ്, കസ്റ്റംസ് ബ്രോക്കേഴ്സ്, കയറ്റുമതി, ഇറക്കുമതി സംരംഭകര്‍, കാര്‍ഗോ ഓട്ടോമേഷന്‍ സപ്ലയര്‍മാര്‍, തുടങ്ങി ലോജിസ്റ്റിക്‌സ് സ്‌കില്‍ ഡെവലപ്‌മെന്റ് മേഖലയില്‍ നിന്നുള്ള 54 സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. കര്‍ഷക സംരംഭങ്ങള്‍, മെഡിക്കല്‍ ഉത്പന്ന കയറ്റുമതിക്കാര്‍, സ്പൈസസ് ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ്, നാളികേര വികസന ബോര്‍ഡ്, അപേഡ, എംപിഇഡിഎ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും തപാല്‍ വകുപ്പിന്റെ കയറ്റുമതി വിഭാഗം സ്റ്റാളും വാണിജ്യ പ്രദര്‍ശനത്തിലുണ്ടായിരുന്നു.

കയറ്റുമതി മേഖലയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുടക്കക്കാര്‍ക്കും പിന്തുണ നല്‍കുന്നതിനായി സിയാല്‍ ഇന്‍ക്യൂബേഷന്‍ സെന്ററും പ്രദര്‍ശന സ്റ്റാളില്‍ ഒരുക്കിയിരുന്നു. ആദ്യമായി ഈ മേഖലയിലേക്ക് കടക്കുന്നവര്‍ക്ക് ആവശ്യമായ സഹായവും മാര്‍ഗനിര്‍ദ്ദേശവും നല്‍കുകയാണ് സിയാല്‍ എയര്‍ കാര്‍ഗോയുടെ സംരംഭമായ ഇന്‍ക്യൂബേഷന്‍ സെന്റര്‍.. കയറ്റുമതിയുമായി ബന്ധപ്പെട്ട സംശയദൂരീകരണം, നടപടിക്രമങ്ങള്‍, നിയമപരമായ മാനദണ്ഡങ്ങള്‍ എന്നിവയെ ആസ്പദമാക്കിയ വിശദമായ വിവരങ്ങള്‍ ഇന്‍ക്യൂബേഷന്‍ സെന്ററിലൂടെ നല്‍കി. കൂടാതെ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായും കാര്‍ഗോലോജിസ്റ്റിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുമായും നേരിട്ടുള്ള ആശയവിനിമയത്തിനുള്ള അവസരവും ഇതിലൂടെ ഒരുക്കിയിരുന്നു. അന്താരാഷ്ട്ര വ്യാപാരത്തിലേക്ക് ആദ്യ ചുവടുവെയ്ക്കുന്നവര്‍ക്ക് ആവശ്യമായ നെറ്റ്വര്‍ക്കിങ് സാധ്യതകളും സിയാല്‍ ഇന്‍ക്യൂബേഷന്‍ സെന്റര്‍ വഴിയൊരുക്കി.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026