l o a d i n g

ഗൾഫ്

സൗദിയില്‍ വ്യാപക മഴ; മക്കയിലെ അല്‍ ഖുര്‍മയില്‍ റെക്കോര്‍ഡ് മഴ രേഖപ്പെടുത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 8, 2026



റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ 24 മണിക്കൂറിനിടെ വ്യാപകമായ മഴ ലഭിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ദൈനംദിന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ 7 പ്രവിശ്യകളിലായി പെയ്ത മഴയില്‍, മക്ക മേഖലയിലെ അല്‍ ഖുര്‍മ ഗവര്‍ണറേറ്റിലെ അല്‍ ഗരീഫിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് (32.6 mm).


വിവിധ മേഖലകളിലെ മഴയുടെ അളവ്:

മക്ക പ്രവിശ്യ: അല്‍ ഖുര്‍മയില്‍ 32.6 mm മഴ ലഭിച്ചപ്പോള്‍, അല്‍ മുവൈഹിലെ അല്‍ റുക്‌നയില്‍ 8.0 mm, മയ്‌സാനില്‍ 1.7 mm, തായിഫിലെ ഹദ്ദാദ് ബനി മാലിക്കില്‍ 0.5 mm എന്നിങ്ങനെ മഴ രേഖപ്പെടുത്തി.

മദീന പ്രവിശ്യ: മഹ്ദ് അല്‍ ദഹാബ് ഗവര്‍ണറേറ്റിലെ തര്‍ബില്‍ 11.6 mm മഴ ലഭിച്ചു. അല്‍ ഹനാക്കിയയിലെ അല്‍ ഹസൂ മുനിസിപ്പാലിറ്റിയില്‍ 2.2 mm മഴയും റിപ്പോര്‍ട്ട് ചെയ്തു.

റിയാദ് പ്രവിശ്യ: അഫീഫിലെ സജ അല്‍ ഫറ റിസര്‍വില്‍ 8.6 mm, കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 5.0 mm മഴയും ലഭിച്ചു. കൂടാതെ അല്‍ മജ്മഅ (3.4), അല്‍ ഖര്‍ജ് (1.6), ഹല്‍ബാന്‍ (1.6) എന്നിവിടങ്ങളിലും മഴ പെയ്തു.

ഖസീം പ്രവിശ്യ: അല്‍ നബാനിയയില്‍ 6.2 mm മഴയും അല്‍ ആസ്യ മേഖലയില്‍ ശരാശരി 1.3 mm മഴയും രേഖപ്പെടുത്തി.

കിഴക്കന്‍ പ്രവിശ്യ: റാസ് തന്നൂറയില്‍ 3.4, ഹഫര്‍ അല്‍ ബാത്തിനില്‍ 2.9, ജുബൈല്‍ നേവല്‍ ബേസില്‍ 2.8 എന്നിങ്ങനെയാണ് മഴയുടെ കണക്കുകള്‍. ഖോബാറിലെ അല്‍ ദുഗൈതര്‍ ഗ്രാമത്തില്‍ 2.2 മഴ ലഭിച്ചു.

ഹായില്‍, വടക്കന്‍ അതിര്‍ത്തികള്‍: ഹായിലിലെ ബഖായില്‍ 1.0 മഴ ലഭിച്ചപ്പോള്‍, വടക്കന്‍ അതിര്‍ത്തി മേഖലയിലെ റഫ്ഹ എയര്‍പോര്‍ട്ടില്‍ 0.8 മഴ രേഖപ്പെടുത്തി.

വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ശനിയാഴ്ച രാവിലെ 9 മണി വരെയുള്ള സമയപരിധിയില്‍ 51 ഹൈഡ്രോളജിക്കല്‍, ക്ലൈമാറ്റിക് മോണിറ്ററിംഗ് സ്റ്റേഷനുകള്‍ വഴിയാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. വരും ദിവസങ്ങളിലും ചിലയിടങ്ങളില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

Latest News

ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
November 14, 2026
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
November 14, 2026
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
November 14, 2026