l o a d i n g

ഗൾഫ്

ഫോക്കസ് ഇന്റര്‍നാഷനല്‍ ഖത്തര്‍ റീജിയന് പുതിയ സാരഥികള്‍

Thumbnail

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന് പുതിയ നേതൃത്വം'. സഫീറുസ്സലാം പി (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍), ഡോ .റസീല്‍ മൊയ്തീന്‍ ( ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍), മുഹമ്മദ് ആഷിക് ( ചീഫ് ഫിനാന്‍സ് ഓഫീസര്‍), അമീനുറഹ്‌മാന്‍ അബ്ദുസ്സലാം ( ഡെപ്യൂട്ടി സിഇഒ ), അന്‍സബ് ടി പി ( അഡ്മിന്‍ മാനേജര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.

എഞ്ചിനീയറിങ് ബിരുദധാരിയായ സഫീറുസ്സലാം ഫൈവ് പോയിന്റ് എന്റര്‍ടൈന്മെന്റ് കമ്പിനിയുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു, കഴിഞ്ഞ 14 വര്‍ഷക്കാലമായി ഖത്തറില്‍ ഉള്ള അദ്ദേഹം മികച്ച ഒരു സംഘാടകനും ഖത്തറിലെ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ ചിരപരിചിതനും ആണ്. വെറ്ററിനറി സയന്‍സില്‍ ബിരുദാനന്ത ബിരുദധാരിയായ ഡോ. റസീല്‍ ദോഹ ഫാല്‍ക്കന്‍ ക്ലിനിക്കില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും വെറ്ററിനറി വിഭാഗം ഡയരക്ടറുമായി ജോലി ചെയ്യുന്നു. വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സ്ഥിര സാന്നിധ്യമായ അദ്ദേഹം മികച്ച സംഘാടകന്‍ കൂടിയാണ്. കേരള യൂണിവേഴ്‌സ്റ്റിയില്‍ നിന്ന് എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ മുഹമ്മദ് ആഷിക് പ്രൈവറ്റ് മേഖലയില്‍ സീനിയര്‍ ഇഎല്‍വി എന്‍ജിനീയര്‍ ആയി സേവനം അനുഷ്ഠിക്കുന്നതോടൊപ്പം തന്നെ മികച്ച സംഘാടന മികവുള്ള വ്യക്തി കൂടിയാണ്.

സഹ ഭാരവാഹികളായി ഹാഫിസ് ഷബീര്‍ ( സോഷ്യല്‍ വെല്‍ഫെയര്‍ മാനേജര്‍), ഫഹ്സിര്‍ റഹ്‌മാന്‍ ( എച് ആര്‍ മാനേജര്‍), മുഹമ്മദ് ഷഫീഖ് (മാര്‍ക്കറ്റിംഗ് മാനേജര്‍), റഷീഖ് ബക്കര്‍ ( ഇവെന്റ്‌സ് മാനേജര്‍ ), ത്വാഹാ മുഹമ്മദ് ( അഡ്മിന്‍ കോര്‍ഡിനേറ്റര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. പത്തു പ്രധാന ഭാരവാഹികളടങ്ങുന്ന സെക്രട്ടേറിയേറ്റും മുപ്പത്തി മൂന്ന് പേരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയുമായിരിക്കും ഈ വരുന്ന രണ്ട് വര്‍ഷക്കാലത്തേക്ക് സംഘടനക്ക് നേതൃത്വം നല്‍കുക.തുമാമ ഫോക്കസ് ആസ്ഥാനത്ത് വെച്ച് നടന്ന തിരഞ്ഞെടുപ്പ് അസ്‌കര്‍ റഹ്‌മാന്‍, ഹമദ് ബിന്‍ സിദ്ധിഖ് എന്നിവര്‍ നിയന്ത്രിച്ചു. അബ്ദുല്‍ കരീം ആക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഹാരിസ് പിടി, അമീര്‍ഷാജി, ഫായിസ് ഇളയോടന്‍, മൊയ്ദീന്‍ ഷാ തുടങ്ങിയവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

Latest News

ദമ്മാമില്‍ അക്ഷരക്കൂട്ടൊരുക്കി ജാം ക്രിയേഷന്‍; ടി.കെ. അലി പൈങ്ങോട്ടായിക്ക് ആദരം
ദമ്മാമില്‍ അക്ഷരക്കൂട്ടൊരുക്കി ജാം ക്രിയേഷന്‍; ടി.കെ. അലി പൈങ്ങോട്ടായിക്ക് ആദരം
February 8, 2026
പെരുന്നാളിന് മൂന്ന് ദിവസം അവധിയും പരീക്ഷാ സമയത്തില്‍ മാറ്റവും വേണം - സമസ്ത
പെരുന്നാളിന് മൂന്ന് ദിവസം അവധിയും പരീക്ഷാ സമയത്തില്‍ മാറ്റവും വേണം - സമസ്ത
February 8, 2026
 'ഓര്‍മ്മകളിലെ മുരളിയേട്ടന്‍' ജല ജിസാനില്‍ അനുസ്മരണം സംഘടിപ്പിച്ചു
'ഓര്‍മ്മകളിലെ മുരളിയേട്ടന്‍' ജല ജിസാനില്‍ അനുസ്മരണം സംഘടിപ്പിച്ചു
February 8, 2026
സൗദിയില്‍നിന്ന് വിദേശികള്‍ അയച്ച പണത്തില്‍ റെക്കോര്‍ഡ് വര്‍ധന
സൗദിയില്‍നിന്ന് വിദേശികള്‍ അയച്ച പണത്തില്‍ റെക്കോര്‍ഡ് വര്‍ധന
February 8, 2026
ഒമാനിലെ പ്രശസത മലയാളി ഡോക്ടര്‍ സി. തോമസ് നിര്യാതനായി
ഒമാനിലെ പ്രശസത മലയാളി ഡോക്ടര്‍ സി. തോമസ് നിര്യാതനായി
February 8, 2026
വിദേശ ജോലി സ്വപ്നമാണോ? സുരക്ഷിത കുടിയേറ്റത്തിന് നോര്‍ക്ക പരിശീലനം, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
വിദേശ ജോലി സ്വപ്നമാണോ? സുരക്ഷിത കുടിയേറ്റത്തിന് നോര്‍ക്ക പരിശീലനം, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
February 8, 2026
ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ടെക്നീഷ്യന്‍, ഫോര്‍ക്ക്‌ലിഫ്റ്റ് & ക്രെയിന്‍ ഓപ്പറേറ്റര്‍ നോര്‍ക്ക-കെല്‍ സൗജന്യ നൈപുണ്യ പരിശീലനം
ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ടെക്നീഷ്യന്‍, ഫോര്‍ക്ക്‌ലിഫ്റ്റ് & ക്രെയിന്‍ ഓപ്പറേറ്റര്‍ നോര്‍ക്ക-കെല്‍ സൗജന്യ നൈപുണ്യ പരിശീലനം
February 8, 2026
 കൈയകലെ കിരീടം നഷ്ടമായി കേരളം; സന്തോഷ് ട്രോഫിയില്‍ സര്‍വീസസ് മുത്തമിട്ടു
കൈയകലെ കിരീടം നഷ്ടമായി കേരളം; സന്തോഷ് ട്രോഫിയില്‍ സര്‍വീസസ് മുത്തമിട്ടു
February 8, 2026
 ഫോക്കസ് ഇന്റര്‍നാഷനല്‍ ഖത്തര്‍ റീജിയന് പുതിയ സാരഥികള്‍
ഫോക്കസ് ഇന്റര്‍നാഷനല്‍ ഖത്തര്‍ റീജിയന് പുതിയ സാരഥികള്‍
February 8, 2026
കേരള എഞ്ചിനിയേഴ്‌സ് ഫോറം ' എഞ്ചിനീയേഴ്‌സ് ഓണ്‍ ബോര്‍ഡ് ' സെമിനാര്‍ സംഘടിപ്പിച്ചു
കേരള എഞ്ചിനിയേഴ്‌സ് ഫോറം ' എഞ്ചിനീയേഴ്‌സ് ഓണ്‍ ബോര്‍ഡ് ' സെമിനാര്‍ സംഘടിപ്പിച്ചു
February 8, 2026