മസ്‌കത്ത്: അരനൂറ്റാണ്ടിലേറെക്കാലം ഒമാനില്‍ ആതുരശുശ്രൂക്ഷാ രംഗത്ത് സേവനം അനുഷ്ഠിച്ച മലയാളി ഡോക്ടര്‍ നിര്യാതനായി. പത്തനംതിട്ട കോന്നി കൈപ്പട്ടുര്‍ സ്വദേശിയായ ഡോ. സി. തോമസ് (84) ആണ് മരിച്ചത്. ഒമാനില്‍ പ്ലാസ്റ്റിക് സര്‍ജറി രംഗത്ത് വഴികാട്ടിയായ തോമസ് മസ്‌കത്ത് വത്തായയിലെ വസതിയിലാണ് താമസിച്ചിരുന്നത്. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
1971ല്‍ ഒമാനിലെത്തിയ അദ്ദേഹം ഒമാനിലെ കൗല ഹോസ്പിറ്റലില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ആരംഭിക്കാന്‍ മുന്‍കൈയെടുത്തു. ഈ വിഭാഗത്തിന്റെ തലവനായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 1991ല്‍ അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അദ്ദേഹത്തിന് ഒമാന്‍ പൗരത്വവും 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' ബഹുമതിയും നല്‍കി ആദരിച്ചു. മസ്‌കത്തിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Related News