ജിസാന്‍: സാമൂഹിക പ്രവര്‍ത്തകനും 'ജല' യൂണിറ്റ് ഭാരവാഹിയുമായിരുന്ന ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് സ്വദേശി കെ.എസ്.മുരളീധരന്റെ വിയോഗത്തില്‍ അനുശോചിച്ചു കൊണ്ട് ജല ഫിഷ് മാര്‍ക്കറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'ഓര്‍മ്മകളിലെ മുരളിയേട്ടന്‍' എന്ന പേരില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ജിസാന്‍ ഫിഷ് മാര്‍ക്കറ്റില്‍ വിവിധ കമ്പനികളിലായി ജോലിചെയ്തിരുന്ന മുരളീധരന്റെ ആകസ്മികമായ മരണം ഫിഷ്മാര്‍ക്കറ്റിലെ സഹപ്രവര്‍ത്തകരെയും പ്രവാസി മലയാളികളെയും ദുഖത്തിലാഴ്ത്തിയ വിയോഗമായിരുന്നു. മുരളീധരനെക്കുറിച്ചുള്ള ഓര്‍മകളും അനുഭവങ്ങളും പങ്കുവെച്ച അനുസ്മരണ പരിപാടിയില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ജല പ്രവര്‍ത്തകരും ജിസാനിലെ വിവിധ സാമൂഹിക സംഘടനാ നേതാക്കളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. ജല യൂണിറ്റ് പ്രസിഡന്റ് സമീര്‍ പരപ്പനങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ പരിപാടിയില്‍ ജല ജനറല്‍ സെക്രട്ടറി സലാം കൂട്ടായി അനുസ്മരണ പ്രഭാഷണം നടത്തി. ജല രക്ഷാധികാരിമാരായ താഹ കൊല്ലേത്ത്, കെ.മനോജ് കുമാര്‍, സതീഷ് കുമാര്‍ നീലാംബരി, സലിം പരപ്പനങ്ങാടി (കെ.എം.സി.സി), മുഹമ്മദ് അനസ് ജൗഹരി ചുള്ളിമാന്നൂര്‍ (ഐ.സി.എഫ്), ജല കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഡോ. രമേശ് മൂച്ചിക്കല്‍, ഡോ. ജോ വര്‍ഗീസ്, അനീഷ് നായര്‍, ജബ്ബാര്‍ പാലക്കാട്, സലിം മൈസൂര്‍ എന്നിവര്‍ സംസാരിച്ചു. ജല കേന്ദ്ര കമ്മിറ്റി അംഗം ഗഫൂര്‍ പൊന്നാനി അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ജമാല്‍ കടലുണ്ടി സ്വാഗതവും ദര്‍വേഷ് പൊന്നാനി നന്ദിയും പറഞ്ഞു.
സാമൂഹിക കാര്യങ്ങളില്‍ എപ്പോഴും മുന്നിട്ടിറങ്ങിയിരുന്ന മുരളീധരന്‍ സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. വലിയൊരു സുഹൃദ്വലയത്തിന് ഉടമയായിരുന്ന അദ്ദേഹം ജല ഫിഷ് മാര്‍ക്കറ്റ് യൂണിറ്റിന്റെ ഭാരവാഹിയായി ദീഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി യൂണിറ്റ് ജീവകാരുണ്യ വിഭാഗം വൈസ് ചെയര്‍മാനായിരുന്ന അദ്ദേഹം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
റിയാദ് ആസ്ഥാനമായ അല്‍ദുമൈഖി ഫിഷറീസ് കമ്പനിയുടെ ജിസാന്‍ ശാഖയിലെ ജീവനക്കാരനായിരുന്ന മുരളിധരന്‍ കഴിഞ്ഞ മാസം 20 ന് ജിസാനിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ചെങ്ങന്നൂര്‍ പെരിങ്ങിലിപ്പുറം ഹണി വില്ലയില്‍ കൊച്ചുപുരയില്‍ ശ്രീധരന്റെയും സരോജിനിയുടെയും മകനാണ്. അജി മുരളിയാണ് ഭാര്യ. മൂത്ത മകന്‍ അമല്‍ മുരളി ബഹ്റിനില്‍ ജോലിചെയ്യുന്നു. മറ്റു മക്കള്‍: അമൃത് മുരളി, അമര്‍ മുരളി എന്നിവര്‍ നാട്ടില്‍ വിദ്യാര്‍ത്ഥികളാണ്. ജല പ്രവര്‍ത്തകര്‍ നാട്ടിലേക്കയച്ച മുരളീധരന്റെ മൃതദേഹം കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ പെരിങ്ങിലിപ്പുറത്തുള്ള അദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. ജല രക്ഷാധികാരി സണ്ണി ഓതറ, ജലയുടെ മുന്‍ ഭാരവാഹികളായ വെന്നിയൂര്‍ ദേവന്‍, റസല്‍ കരുനാഗപ്പള്ളി, അജിതന്‍ അയിനിപ്പുള്ളി, സെയിദ് മുഹമ്മദ്, കോശി വര്‍ഗീസ്, ജല പ്രവര്‍ത്തകരായ അബ്ദുല്‍ സലിം കരുനാഗപ്പള്ളി, തോമസ്, ജോണ്‍, ബോസ്, ഗിരീഷ്, ജേക്കബ്, ജയചന്ദ്രന്‍ തഴവ എന്നിവരടക്കം നാട്ടിലുള്ള നിരവധി സുഹൃത്തുക്കളും മുരളീധരന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.
Related News