l o a d i n g

കായികം

ബുഡാപെസ്റ്റിലെ സ്വപ്നരാത്രിയിലേക്ക്

മുനീര്‍ വാളക്കുട

Thumbnail

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക റൗണ്ടിലെ പോരാട്ടങ്ങള്‍ കഴിഞ്ഞ്, ഇനിയുള്ള മത്സരങ്ങള്‍ നോക്കൗട്ടിന്റെ കടുത്ത ആവേശങ്ങളിലേക്ക് കടക്കുകയാണ്. നിലവിലെ ജേതാക്കളായ പിഎസ് ജിയും വലിയ ചരിത്രവും പാരമ്പര്യവും പേറുന്ന റയല്‍ മാഡ്രിഡുമൊക്കെ പ്ലേഓഫ് കടമ്പ കടക്കാന്‍ കാത്തിരിക്കുമ്പോള്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്‌സണല്‍, ലിവര്‍പൂള്‍, ചെല്‍സി, ടോട്ടനം ഹോട്‌സ്പര്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരൊക്കെ ടോപ് 8-ല്‍ ഇടം പിടിച്ചു. ഒപ്പം സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിംഗ് ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് എന്നിവരും ടോപ് 8-ല്‍ തന്നെയുണ്ട്. ഇനി ഫെബ്രുവരി പകുതിയോടെ നടക്കുന്ന പ്ലേഓഫ് മത്സരങ്ങള്‍ പൂര്‍ത്തിയായാല്‍ പ്രീക്വാര്‍ട്ടറില്‍ കടുത്ത പോരാട്ടങ്ങളാവും നടക്കുക.

പ്ലേഓഫിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം റയല്‍ മാഡ്രിഡും പോര്‍ച്ചുഗീസ് കരുത്തരായ ബെന്‍ഫിക്കയും തമ്മിലുള്ളതാണ്. ബെന്‍ഫിക എപ്പോഴും കടുത്ത പോരാട്ടവീര്യം കാഴ്ചവെക്കുന്ന ടീമാണ്. ജോസെ മൗറീഞ്ഞോ പരിശീലകനായി എത്തിയശേഷം പറങ്കി ക്ലബ്ബിന്റെ കരുത്ത് കൂടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ റയലിനെ 4-2 നാണ് ബെന്‍ഫിക്ക തകര്‍ത്തത്. ഗ്രീസിന്റെ വാഞ്ചലിസ് പാവ്‌ലിഡിസും നോര്‍വേയുടെ ആന്‍ഡ്രിയാസ് ഷ്‌ജെല്‍ഡെറപ്പും അടങ്ങുന്ന മുന്നേറ്റനിര റയലിന്റെ ഉറക്കം കെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. കൊളംബിയക്കാരന്‍ റിച്ചാര്‍ഡ് റിയോസാണ് പറങ്കി ക്ലബ്ബിന്റെ മധ്യനിരയുടെ കരുത്ത്. അര്‍ജന്റീനയുടെ നിക്കോളാസ് ഒട്ടമെന്‍ഡിയാണ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്നത്. ഒപ്പം വല കാക്കുന്ന യുക്രെയിന്‍ ഗോള്‍കീപ്പര്‍ അനറ്റോലി ട്രൂബനും മികച്ച ഫോമിലാണ്. ഈ ടീമിനെതിരെ റയലിന്റെ പുതിയ പരിശീലകന്‍ ആല്‍വെറോ അര്‍ബെലോ എന്ത് തന്ത്രങ്ങളാവും കരുതി വെച്ചിട്ടുണ്ടാവുക.? കിലിയന്‍ എംബാപ്പെയും വിനീഷ്യസ് ജൂനിയറും ജൂഡ് ബെല്ലിങ്ഹാമും അര്‍ദ ഗുലറും റൊഡ്രിഗോയുമടങ്ങുന്ന പെരസിന്റെ വര്‍ത്തമാനകാല
'ഗാലാറ്റിക്കോസിന് ' പറങ്കികരുത്തിന്റെ പോരാട്ടവീര്യത്തെ മറികടക്കാനാവുമോ എന്ന് കണ്ടറിയണം. പക്ഷേ പാരമ്പര്യവും വലിയ വെല്ലുവിളികളെ മറികടക്കാനുള്ള കഴിവും റയലിന് നേരിയ സാധ്യത കല്പിക്കുന്നുണ്ട്.

തുല്യശക്തികള്‍ തമ്മിലുള്ള മറ്റൊരു പോരാട്ടം ജര്‍മ്മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഇറ്റാലിയന്‍ കരുത്തരായ അറ്റ്‌ലാന്റയും തമ്മിലുള്ളതാണ്. അറ്റ്‌ലാന്റ ഇറ്റലിയില്‍ കരുത്ത് തെളിയിച്ച ടീമാണ്. ജിയാന്‍ലൂക്കാ സ്‌കമാക്ക, ചാള്‍സ് കെറ്റെലെയര്‍, കമല്‍ദീന്‍ സുലെമാന എന്നിവര്‍ അടങ്ങിയ മുന്നേറ്റനിര എതൊരു ടീമിനും കനത്ത വെല്ലുവിളിയാണ്. മധ്യനിര നിറഞ്ഞുകളിക്കുന്ന എഡേഴ്‌സണ്‍ അവരുടെ മറ്റൊരു കരുത്താണ്. നിക്കോ കൊവാച്ച് പരിശീലിപ്പിക്കുന്ന ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് ചാമ്പ്യന്‍സ് ലീഗില്‍ മികച്ച മേല്‍വിലാസമുണ്ട്. രണ്ടുതവണ ഫൈനലില്‍ കടന്ന ജര്‍മ്മന്‍ കരുത്തര്‍1996-97 സീസണില്‍ ജേതാക്കളുമായിട്ടുണ്ട്. ഗിനിയക്കാരന്‍ സെര്‍ഹൗ ഗുയിരാസിയും ജോബ് ബെല്ലിങ്ഹാമും ഫാബിയോ സില്‍വയുമടങ്ങുന്ന ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ കീഴടക്കാന്‍ അറ്റ്‌ലാന്റ കൂടുതല്‍ വിയര്‍പ്പുഴുക്കേണ്ടി വരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

നിലവിലെ ചാമ്പ്യന്മാരായ പി എസ് ജിയും ഫ്രഞ്ച് ലീഗിലെ മറ്റൊരു കരുത്തരായ മൊണാക്കോയും തമ്മിലാണ് മറ്റൊരു മത്സരം. നിലവിലെ ഫോമും താരമൂല്യവും കണക്കിലെടുക്കുകയാണെങ്കില്‍ പി എസ് ജിക്ക് തന്നെയാണ് മുന്‍തൂക്കം. ഉസ്മാന്‍ ഡെമ്പെലെ, അഷ്‌റഫ് ഹക്കിമി, നൂനോ മെന്‍ഡസ് വിറ്റിന്‍ഹ, ജോര്‍ജിയയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഖ്വിച ക്വാരത്സ്‌ഖേലിയ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് വേണ്ടി അണിനിരക്കുമ്പോള്‍, മൊണാക്കോ സംഘത്തിലെ
പ്രബലര്‍ മരുന്നടിവിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ പോള്‍ പോഗ്ബയും സ്‌പെയിനും ബാഴ്‌സലോണയും കൈവിട്ട അന്‍സു ഫാത്തിയും മാത്രമാണ്. പ്രവചനങ്ങള്‍ക്ക് അതീതമായ ഫുട്‌ബോളില്‍ മറിച്ച് സംഭവിച്ചാലും അത്ഭുതപ്പെടാന്‍ ഒന്നുമില്ല.

ഇംഗ്ലീഷ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡും അസര്‍ബൈജാന്‍ ക്ലബ്ബായ ഖരബാഗ് എഫ് സിയും തമ്മില്‍ മത്സരിക്കുമ്പോള്‍ ഇംഗ്ലീഷ് ക്ലബ്ബിന് തന്നെയാണ് വലിയ സാധ്യത. താരബാഹുല്യവും യൂറോപ്പ്യന്‍ ഫുട്‌ബോളിന്റെ പ്രൊഫഷണലിസവും കൈമുതലായുള്ള ന്യൂകാസിലിനെതിരെ ഖരബാഗിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് കണ്ടറിയണം. നിക്ക് വോള്‍ട്ടെമെഡും യോനെ വിസയും ആന്റണി ഗോര്‍ഡനും അടങ്ങുന്ന സൂപ്പര്‍താരങ്ങള്‍ ഇംഗ്ലീഷ് നിരയില്‍ ബൂട്ട് കെട്ടുമ്പോള്‍, അസര്‍ബൈജാന്‍ ക്ലബ്ബിന് വേണ്ടി കൊളംബിയക്കാരായ കാമിലെ ഡുറാനും കെവിന്‍ മെഡിനയും ഘാനയുടെ ഇമ്മാനുവല്‍ അദ്ധായിയും കേപ് വെര്‍ഡെയുടെ ലിയാന്‍ഡ്രോ ആന്‍ഡ്രേസുനുമൊക്കെയാണ് പന്ത് തട്ടുന്നത്. ഈ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബിന് തന്നെയാണ് വലിയ സാധ്യതകള്‍ കല്പിക്കുന്നത്.

താരതമ്യേന ദുര്‍ബലരായ നോര്‍വീജിയന്‍ ക്ലബ്ബ് ബോഡോ ഗ്ലിംറ്റും ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനും തമ്മിലാണ് മറ്റൊരു മത്സരം. ചാമ്പ്യന്‍സ് ലീഗില്‍ മൂന്ന് തവണ ജേതാക്കളായ ഇന്റര്‍മിലാന് മുന്നില്‍ ആദ്യ ചാമ്പ്യന്‍സ് ലീഗിനെത്തിയ ബോഡോ ഗ്ലിംറ്റ് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയില്ല. എന്നാല്‍ ഈ സീസണില്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റിയും അത്‌ലറ്റിക്കോ മാഡ്രിഡും നോര്‍വീജിയന്‍ ക്ലബ്ബിന്റെ ചൂട് നല്ലതുപോലെ അറിഞ്ഞിട്ടുണ്ട് എന്നുള്ളത് ഇറ്റാലിയന്‍ കരുത്തര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും .

ഗ്രീക്ക് ക്ലബ്ബായ ഒളിമ്പിയാക്കോസും ജര്‍മന്‍ ക്ലബ്ബ് ബയര്‍ ലെവര്‍ക്കൂസനും തമ്മിലുള്ള മത്സരവും ശ്രദ്ധേയമാണ്. ചാമ്പ്യന്‍സ് ലീഗില്‍ വലിയ നേട്ടങ്ങള്‍ ഇല്ലെങ്കിലും ഗ്രീക്ക് ആഭ്യന്തര ഫുട്‌ബോളിലെ കരുത്തുറ്റ ടീമാണ് ഒളിമ്പിയാക്കോസ്. ഇറാനിയന്‍ സ്‌ട്രൈക്കര്‍ മെഹ്ദി തരേമിയും മൊറോക്കോയുടെ അയ്യൂബ് എല്‍ കാബിയുമാണ് ഗ്രീക്ക് ക്ലബ്ബിന്റെ പ്രധാന താരങ്ങള്‍. ബുണ്ടസ്ലിഗയില്‍ പതറിപ്പോയ ബയര്‍ ലെവര്‍ക്കൂസന് ചാമ്പ്യന്‍സ് ലീഗില്‍ ഗ്രീക്ക് കരുത്തരെ മറികടക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമാണ്.

ടര്‍ക്കിഷ് ഫുട്‌ബോളിലെ മുന്‍നിര ക്ലബ്ബായ ഗലറ്റസറായിയും ഇറ്റാലിയന്‍ കരുത്തരായ ജുവന്റസും തമ്മിലുള്ള മത്സരവും ശ്രദ്ധേയമാണ്. പഴയ പ്രതാപം നഷ്ടപ്പെട്ട ജുവന്റസിന് തങ്ങളുടെ സമ്പന്നമായ ചരിത്രവഴികളിലേക്ക് മടങ്ങിയെത്തണമെങ്കില്‍ ചാമ്പ്യന്‍സ് ലീഗല്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാവൂ. അതിനായി പരിശീലകന്‍ ലൂസിയാനോ സ്‌പെലാറ്റി മികച്ച തന്ത്രങ്ങള്‍ കരുതിവെച്ചിട്ടുണ്ട്. കാനഡയുടെ പുത്തന്‍ താരോദയം ജോനാഥന്‍ ഡേവിഡും സെര്‍ബിയക്കാരന്‍ ദുസാന്‍ വ്‌ലാഹോവിച്ചും ഫ്രാന്‍സിസ്‌കോ കോണ്‍സീസാവോയുമൊക്കെ ആ തന്ത്രങ്ങളില്‍ പ്രയോഗിക്കാനുള്ള മൂര്‍ച്ചയേറിയ അസ്ത്രങ്ങളാണ്. ഗലറ്റസറായിയും ചില്ലറക്കാരല്ല. ടര്‍ക്കിഷ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ പരിശീലകന്‍ എന്ന ഖ്യാതിയുള്ള ഒകാന്‍ ബുറുകാണ് അവരുടെ തന്ത്രങ്ങള്‍ മെനയുന്നത്. ബുറുകിന്റെ പ്രധാന പോരാളികള്‍ നൈജീരിയയുടെ വിക്ടര്‍ ഒസിംഹെനും അര്‍ജന്റീനയുടെ മൗറോ ഇക്കാര്‍ഡിയുമാണ്. ഒപ്പം മധ്യനിരയില്‍ പഴയ ജര്‍മന്‍ പടക്കുതിര ഗുണ്ടോഗനും. ഇരു ടീമുകളും തമ്മില്‍ കടുത്ത പോരാട്ടം നടക്കുമെങ്കിലും നേരിയ സാധ്യത ഇറ്റാലിയന്‍ കരുത്തര്‍ക്ക് തന്നെയാണ്.

ബെല്‍ജിയം ക്ലബ്ബായ ബ്രൂജും സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് മറ്റൊരു മത്സരം. ഒരു തവണ ഫൈനല്‍ കളിച്ചിട്ടുണ്ടെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ ബെല്‍ജിയം ക്ലബ്ബിന് വലിയ നേട്ടങ്ങള്‍ ഒന്നുമില്ല. എന്നാല്‍ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗില്‍ മികച്ച മേല്‍വിലാസമുണ്ട്. മൂന്നുതവണ ഫൈനല്‍ കളിച്ച ടീമിന്,പക്ഷേ തോല്‍ക്കാനായിരുന്നു വിധി. അതും ചിരവൈരികളായ റയല്‍ മാഡ്രിഡിനോട് ചാമ്പ്യന്‍സ് ലീഗിന്റെ തുടര്‍ച്ചയായ രണ്ട് ഫൈനലുകളില്‍ പരാജയപ്പെട്ടത് അവരുടെ നീറുന്ന ഒരു ഓര്‍മ്മയാണ്. ആ ഓര്‍മ്മകളില്‍ കളിക്കുന്ന സിയോണിയുടെ സംഘത്തെ മറികടക്കാന്‍ ബ്രൂജിന് കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഏതായാലും ബുഡാപെസ്റ്റിലെ ആ സ്വപ്നരാത്രിയില്‍ ആര് കിരീടമുയര്‍ത്തും എന്നറിയാന്‍ മെയ് 30 വരെ കാത്തിരിക്കാം.
---------------
മുനീര്‍ വാളക്കുട

Latest News

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ സെന്റര്‍ 2025-26 വാര്‍ഷികം നാളെ ആരംഭിക്കും
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ സെന്റര്‍ 2025-26 വാര്‍ഷികം നാളെ ആരംഭിക്കും
February 11, 2026
നാളെ ഭാരത് ബന്ദ്: രാജ്യവ്യാപകമായി ജനജീവിതം തടസ്സപ്പെട്ടേക്കാം
നാളെ ഭാരത് ബന്ദ്: രാജ്യവ്യാപകമായി ജനജീവിതം തടസ്സപ്പെട്ടേക്കാം
February 11, 2026
കാനഡയെ നടുക്കി സ്‌കൂള്‍ വെടിവെപ്പ്: സ്ത്രീ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു
കാനഡയെ നടുക്കി സ്‌കൂള്‍ വെടിവെപ്പ്: സ്ത്രീ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു
February 11, 2026
വില്യം രാജകുമാരന്‍ അല്‍-ഉലയില്‍; മദീന ഗവര്‍ണര്‍ സ്വീകരണം നല്‍കി
വില്യം രാജകുമാരന്‍ അല്‍-ഉലയില്‍; മദീന ഗവര്‍ണര്‍ സ്വീകരണം നല്‍കി
February 11, 2026
ജിദ്ദ ഫോര്‍മുല ഇ വെള്ളി മുതല്‍; പോരാട്ടം മുറുകാന്‍ 'പിറ്റ് ബൂസ്റ്റ്' വീണ്ടും എത്തുന്നു
ജിദ്ദ ഫോര്‍മുല ഇ വെള്ളി മുതല്‍; പോരാട്ടം മുറുകാന്‍ 'പിറ്റ് ബൂസ്റ്റ്' വീണ്ടും എത്തുന്നു
February 11, 2026
സുഡാന്‍ ആഭ്യന്തരയുദ്ധം: എത്യോപ്യയില്‍ ആര്‍.എസ്.എഫിനായി രഹസ്യ സൈനിക പരിശീലന കേന്ദ്രം
സുഡാന്‍ ആഭ്യന്തരയുദ്ധം: എത്യോപ്യയില്‍ ആര്‍.എസ്.എഫിനായി രഹസ്യ സൈനിക പരിശീലന കേന്ദ്രം
February 11, 2026
ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം; ഉപാധികളോടെ പുറത്തിറങ്ങാം
ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം; ഉപാധികളോടെ പുറത്തിറങ്ങാം
February 11, 2026
ഫിഫയുടെ പശ്ചിമേഷ്യയിലെ ആദ്യ ഗവേഷണ കേന്ദ്രമായി 'കൗസ്റ്റ്'; കായിക രംഗത്ത് പുതിയ കുതിപ്പിന് സൗദി അറേബ്യ
ഫിഫയുടെ പശ്ചിമേഷ്യയിലെ ആദ്യ ഗവേഷണ കേന്ദ്രമായി 'കൗസ്റ്റ്'; കായിക രംഗത്ത് പുതിയ കുതിപ്പിന് സൗദി അറേബ്യ
February 11, 2026
പിതാവിനെയും രണ്ട് സഹോദരിമാരെയും വിഷം നല്‍കി കൊലപ്പെടുത്തിയ പ്രതിക്ക് സൗദിയില്‍ വധശിക്ഷ നടപ്പാക്കി
പിതാവിനെയും രണ്ട് സഹോദരിമാരെയും വിഷം നല്‍കി കൊലപ്പെടുത്തിയ പ്രതിക്ക് സൗദിയില്‍ വധശിക്ഷ നടപ്പാക്കി
February 11, 2026
സൗദിയില്‍ ഗ്യാസ് വിതരണത്തിന് ഇനി 'ഡ്രൈവ്-ത്രൂ' സംവിധാനം; കിഴക്കന്‍ പ്രവിശ്യയില്‍ ആദ്യ മാതൃകയ്ക്ക് തുടക്കമായി
സൗദിയില്‍ ഗ്യാസ് വിതരണത്തിന് ഇനി 'ഡ്രൈവ്-ത്രൂ' സംവിധാനം; കിഴക്കന്‍ പ്രവിശ്യയില്‍ ആദ്യ മാതൃകയ്ക്ക് തുടക്കമായി
February 11, 2026