l o a d i n g

കായികം

ഫിഫയുടെ പശ്ചിമേഷ്യയിലെ ആദ്യ ഗവേഷണ കേന്ദ്രമായി 'കൗസ്റ്റ്'; കായിക രംഗത്ത് പുതിയ കുതിപ്പിന് സൗദി അറേബ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 11, 2026


റിയാദ്: അത്യാധുനിക ഫുട്‌ബോള്‍ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി അറേബ്യയിലെ കിംഗ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയെ (കൗസ്റ്റ്) തങ്ങളുടെ ഔദ്യോഗിക ഗവേഷണ സ്ഥാപനമായി ഫിഫ തിരഞ്ഞെടുത്തു. പശ്ചിമേഷ്യയില്‍ നിന്നും ഏഷ്യയില്‍ നിന്നും ഈ പദവി ലഭിക്കുന്ന ആദ്യ സ്ഥാപനമാണ് കൗസ്റ്റ് എന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ അഞ്ചാമത്തെ ഫിഫ ഗവേഷണ കേന്ദ്രമായാണ് കൗസ്റ്റ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

കായികരംഗത്തെ അക്കാദമിക് ഗവേഷണങ്ങളുമായും വ്യവസായവുമായും ബന്ധിപ്പിക്കുന്നതില്‍ കൗസ്റ്റ് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് സര്‍വകലാശാല പ്രസിഡന്റ് പ്രൊഫ. സര്‍ എഡ്വേര്‍ഡ് ബേണ്‍ പറഞ്ഞു. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി കായിക മേഖലയില്‍ സുസ്ഥിരതയും നവീനതയും കൊണ്ടുവരാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് ഇത് വലിയ കരുത്ത് പകരും. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള അത്യാധുനിക പഠനങ്ങളാണ് ഈ സഹകരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഫിഫയുമായുള്ള ഈ പങ്കാളിത്തത്തിലെ ആദ്യ പദ്ധതി പഴയ ലോകകപ്പ് മത്സരങ്ങളുടെ ദൃശ്യങ്ങള്‍ ആധുനിക എഐ അല്‍ഗോരിതം ഉപയോഗിച്ച് വിശകലനം ചെയ്യുക എന്നതാണ്. പതിറ്റാണ്ടുകളായുള്ള മത്സര വീഡിയോകളെ കൃത്യമായ ഡാറ്റയാക്കി മാറ്റുന്നതിലൂടെ ഫുട്‌ബോളിന്റെ വളര്‍ച്ചയെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ സാധിക്കും. കൂടാതെ, ഖത്തര്‍ ലോകകപ്പിലെയും വനിതാ ലോകകപ്പിലെയും കളിക്കാരുടെ നീക്കങ്ങളും പന്തിന്റെ ഗതിയും നിരീക്ഷിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള വിശകലനങ്ങളും പദ്ധതിയുടെ ഭാഗമായി നടക്കും.

Latest News

  ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
November 11, 2026
 മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
November 11, 2026
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന്  സൗദി വാണിജ്യ മന്ത്രി
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് സൗദി വാണിജ്യ മന്ത്രി
November 11, 2026
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
November 11, 2026
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
November 11, 2026
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
November 11, 2026