l o a d i n g

കായികം

ജിദ്ദ ഫോര്‍മുല ഇ വെള്ളി മുതല്‍; പോരാട്ടം മുറുകാന്‍ 'പിറ്റ് ബൂസ്റ്റ്' വീണ്ടും എത്തുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 11, 2026

ജിദ്ദ: എഫ്.ഐ.എ ഫോര്‍മുല- ഇ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ആവേശകരമായ നാല്, അഞ്ച് റൗണ്ടുകള്‍ക്ക് ഈ വാരം ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ട് വേദിയാകും. 2025-26 സീസണിലെ ആദ്യ 'ഡബിള്‍ ഹെഡര്‍' (തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍) ഫെബ്രുവരി 13, 14 തീയതികളിലാണ് നടക്കുന്നത്. ആദ്യ മൂന്ന് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ ആദ്യ അഞ്ച് സ്ഥാനക്കാര്‍ തമ്മില്‍ കേവലം ഏഴ് പോയിന്റുകളുടെ മാത്രം വ്യത്യാസമാണുള്ളത്. ഇത് ജിദ്ദയിലെ രാത്രികാല മത്സരങ്ങളെ കൂടുതല്‍ വാശിയേറിയതാക്കും.

ഈ സീസണിലെ പ്രധാന ആകര്‍ഷണമായ 'പിറ്റ് ബൂസ്റ്റ്' സൗകര്യം ഈ ആഴ്ച തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. റേസിനിടയില്‍ നിര്‍ബന്ധമായും നടത്തേണ്ട ഈ പിറ്റ് സ്റ്റോപ്പിലൂടെ വാഹനങ്ങള്‍ക്ക് 10 ശതമാനം അധിക ഊര്‍ജ്ജം ലഭ്യമാകും. ഇത് ടീമുകളുടെ തന്ത്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. മിയാമിയിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ എത്തുന്ന ജാഗ്വാര്‍ ടി.സി.എസ് റേസിംഗിന്റെ മിച്ച് ഇവാന്‍സ്, ജിദ്ദയിലും മികച്ച പ്രകടനം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ചു.

ജിദ്ദയിലെ ട്രാക്ക് തങ്ങള്‍ക്ക് അനുകൂലമാണെന്നും എന്നാല്‍ പിറ്റ് ബൂസ്റ്റ് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വെല്ലുവിളിയാണെന്നും പോര്‍ഷെ ടീമിന്റെ നിക്കോ മുള്ളര്‍ പറഞ്ഞു. രാത്രിയില്‍ നടക്കുന്ന റേസ് ആയതിനാല്‍ ട്രാക്കിലെ താപനിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ ടയറുകളുടെ പ്രകടനത്തെയും ഊര്‍ജ്ജക്ഷമതയെയും ബാധിക്കാന്‍ സാധ്യതയുണ്ട്.

Latest News

റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
September 21, 2026
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി  ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
September 21, 2026
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം  അതിര്‍ത്തിയിലെ ജനത
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം അതിര്‍ത്തിയിലെ ജനത
September 21, 2026
Breaking News  റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
Breaking News റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
September 21, 2026
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
September 21, 2026
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന്  മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന് മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
September 21, 2026
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
September 21, 2026
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
September 21, 2026
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
September 21, 2026