l o a d i n g

ഗൾഫ്

വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിലിന് പുതിയ ഭരണസമിതി

Thumbnail

ജിദ്ദ: 167 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്റെ സൗദി അറേബിയയിലെ ജിദ്ദ കൗണ്‍സിലിനെ അടുത്ത രണ്ട് വര്‍ഷം (2026 &2027 നയിക്കാന്‍ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

സജികുര്യാക്കോസ് പ്രസിഡന്റ്, ഡോ. വിനിത പിള്ള, നൗഷാദ് അടൂര്‍ വൈസ് പ്രസിഡന്റ്മാര്‍, യൂനുസ് കാട്ടൂര്‍ ജനറല്‍ സെക്രട്ടറി, എബി കെ ചെറിയാന്‍, പ്രിയ സന്ദീപ് ജോയിന്റ് സെക്രട്ടറിമാര്‍, ശിവാനന്ദന്‍ ട്രഷര്‍ എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

മറ്റുഭാരവാഹികള്‍: രക്ഷാധികാരി - മോഹന്‍ ബാലന്‍, കണ്‍വീനേഴ്സ്: വര്‍ഗീസ് ഡാനിയേല്‍ - സ്‌പോര്‍ട്‌സ് ഫോറം, നസീര്‍ വാവാകുഞ്ഞു - മലയാളം മിഷന്‍ ഫോറം, മനോജ് മാത്യു - ആര്‍ട്‌സ് & കള്‍ച്ചറല്‍ ഫോറം, കെ നിസാര്‍ യുസുഫ് - പ്രവാസി വെല്‍ഫയര്‍ ഫോറം, ഷിബു ചാലക്കുടി - മെമ്പര്‍ഷിപ് ഫോറം & ജോയിന്റ് ട്രഷര്‍, മുഹമ്മദ് സുബൈര്‍ - ഹെല്പ്‌ഡെസ്‌ക് ഫോറം, പ്രവീണ്‍ പന്നിയോടന്‍ - പി ആര്‍ ഓ & മീഡിയ ഫോറം, റെജികുമാര്‍ കൃഷ്ണന്‍ - ഇവന്റ്‌റ്‌സ് ഫോറം, സന്തോഷ് വടവട്ടത്ത് - യൂത്ത് ഫോറം, അഷറഫ് കുന്നത്ത് - എഡ്യൂക്കേഷന്‍ & കരിയര്‍ ഫോറം, സുനിതാ കച്ചിപറമ്പില്‍ - വുമണ്‍സ് ഫോറം, സഹീര്‍ പുതിയ വീട്ടില്‍ - ചാരിറ്റി ഫോറം, സജി കുറങ്ങാട്ട് - ഹെല്‍ത്ത് ഫോറം.

നാഷണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് റൂബി സമീര്‍, വിലാസ് കുറുപ്പ്, ഷാനവാസ് പൂളക്കല്‍, ബാജി നെല്‍പുരയില്‍, മുഹമ്മദ് ബൈജു , ഷിബു ജോര്‍ജ്ജ് എന്നിവരെ ഹയര്‍ കമ്മറ്റികളിലേക്കും നോമിനേറ് ചെയ്തു.

വിദേശ രാജ്യങ്ങളില്‍ നിരവധിയായ കാരണങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്കും കൂടാതെ കേരളത്തില്‍ പലവിധത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും WMF ഗ്ലോബല്‍ കമ്മറ്റിയുമായി സഹകരിച്ചുകൊണ്ടു കഴിയുന്ന സഹായങ്ങള്‍ നല്‍കുമെന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ സജി കുര്യാക്കോസ് പറഞ്ഞു. തുടര്‍ന്ന് അടുത്ത രണ്ടു വര്ഷം ജിദ്ദാ കൗണ്‍സില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപവും അദ്ദേഹം അവതരിപ്പിച്ചു.

മുന്‍ രക്ഷാധികാരി മിര്‍സാ ഷെരീഫ്, മുന്‍ പ്രസിഡന്റ് മോഹന്‍ ബാലന്‍ എന്നിവര്‍ പുതിയ ഭരണസമിതിക്ക് ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി യൂനുസ് കാട്ടൂര്‍ സ്വാഗതവും ട്രഷറര്‍ ശിവാനന്ദന്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: സജികുര്യാക്കോസ്, യൂനുസ് കാട്ടൂര്‍, ശിവാനന്ദന്‍, ഡോ. വിനിത പിള്ള, നൗഷാദ് അടൂര്‍, എബി കെ ചെറിയാന്‍, പ്രിയ സന്ദീപ്.

Latest News

വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിലിന് പുതിയ ഭരണസമിതി
വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിലിന് പുതിയ ഭരണസമിതി
February 16, 2026
അജ്വ ജിദ്ദ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; നജീബ് ബീമാപള്ളി പ്രസിഡന്റ്, ബക്കര്‍ സിദ്ധീഖ് സെക്രട്ടറി
അജ്വ ജിദ്ദ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; നജീബ് ബീമാപള്ളി പ്രസിഡന്റ്, ബക്കര്‍ സിദ്ധീഖ് സെക്രട്ടറി
February 16, 2026
 റിയാദ് കെഎംസിസി ഇഫ്താര്‍ സംഗമം ഫെബ്രുവരി 27 ന്
റിയാദ് കെഎംസിസി ഇഫ്താര്‍ സംഗമം ഫെബ്രുവരി 27 ന്
February 16, 2026
സ്റ്റെം സെല്‍ ദാതാക്കളെ കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ നല്‍കി ആദരിച്ചു
സ്റ്റെം സെല്‍ ദാതാക്കളെ കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ നല്‍കി ആദരിച്ചു
February 16, 2026
വെസ്റ്റ് ബാങ്ക് ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ നീക്കത്തെ സൗദിയും ഗള്‍ഫ് രാജ്യങ്ങളും അപലപിച്ചു
വെസ്റ്റ് ബാങ്ക് ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ നീക്കത്തെ സൗദിയും ഗള്‍ഫ് രാജ്യങ്ങളും അപലപിച്ചു
February 16, 2026
അപൂര്‍വ്വ 'അഗ്‌നിവലയ' സൂര്യഗ്രഹണം നാളെ; റമദാന്‍ ചന്ദ്രികയുമായി ഒത്തുചേര്‍ന്ന് ആകാശവിസ്മയം
അപൂര്‍വ്വ 'അഗ്‌നിവലയ' സൂര്യഗ്രഹണം നാളെ; റമദാന്‍ ചന്ദ്രികയുമായി ഒത്തുചേര്‍ന്ന് ആകാശവിസ്മയം
February 16, 2026
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി
February 16, 2026
 തംജീദ് സീസണ്‍-2: ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു
തംജീദ് സീസണ്‍-2: ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു
February 16, 2026
സംഗീതത്തിന്റെ മായികപ്രപഞ്ചം തീര്‍ത്ത പി.ജെ.എസ് അമൃതോത്സവം
സംഗീതത്തിന്റെ മായികപ്രപഞ്ചം തീര്‍ത്ത പി.ജെ.എസ് അമൃതോത്സവം
February 16, 2026
 വി.എസിന്റെ വിശ്വസ്തന്‍ യുഡിഎഫിലേക്ക്; മലമ്പുഴയില്‍ എ. സുരേഷ് സ്ഥാനാര്‍ഥിയായേക്കും
വി.എസിന്റെ വിശ്വസ്തന്‍ യുഡിഎഫിലേക്ക്; മലമ്പുഴയില്‍ എ. സുരേഷ് സ്ഥാനാര്‍ഥിയായേക്കും
February 16, 2026