റിയാദ്: പുണ്യ മാസമായ റമദാന്‍ പ്രമാണിച്ച് റിയാദ് - കോട്ടക്കല്‍ മണ്ഡലം കെ എം സി സി മണ്ഡലത്തിലെ വിദ്യാര്‍ഥി - വിദ്യാര്‍ഥിനികള്‍ക്കായി ഖുര്‍ആന്‍ പാരായണ മത്സരം ( തംജീദ് സീസണ്‍-2) സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 10 മുതല്‍ 15 വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ വഴി നടത്തപ്പെടുന്ന മത്സരത്തില്‍ നാട്ടില്‍ നിന്നും വിദേശത്തു നിന്നും പങ്കെടുക്കാവുന്നതാണ്.
മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10,001 രൂപ, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 5,001 രൂപ, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 3,001 രൂപ വീതം സമ്മാനം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരം ആയിരിക്കും. മത്സരത്തില്‍ ജഡ്ജസസിന്റെ വിധി അന്തിമമായിരിക്കും.
മദ്രസ - സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെടുന്ന പ്രസ്തുത മത്സരത്തില്‍ ദര്‍സ്, ഖുര്‍ആന്‍ ഹിഫ്‌ള്, അറബി കോളേജ് എന്നിവിടങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കാന്‍ പാടില്ല. ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ 28-02-2026 ന് മുമ്പ് താഴെയുള്ള വാട്‌സ് ആപ്പ് നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് റിയാദ് - കോട്ടക്കല്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി, ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍, ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. പേര് രജിസ്റ്റര്‍ ചെയ്യാനുള്ള വാട്‌സ് ആപ്പ് നമ്പര്‍: +91 7356829725
Related News