l o a d i n g

ഗൾഫ്

വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 17, 2026

റിയാദ്- വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും തെറ്റായ വിവരങ്ങള്‍ പടച്ചുവിടുന്നവര്‍ക്കും എതിരെ നിയമനടപടികള്‍ കര്‍ശനമാക്കുമെന്ന് സൗദി വാര്‍ത്താവിതരണ മന്ത്രി സല്‍മാന്‍ അല്‍-ദോസരി വ്യക്തമാക്കി. ഈ വര്‍ഷത്തെ സൗദി സ്ഥാപക ദിന ആഘോഷങ്ങള്‍ റമദാന്‍ മാസത്തിന്റെ പവിത്രത ഉള്‍ക്കൊള്ളുന്ന സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പരിപാടികളോടെയാകും സംഘടിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ നേട്ടങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി മീഡിയ മന്ത്രാലയം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി വിഷന്‍ 2030 പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന 2026 രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2019-ല്‍ 85 ലക്ഷമായിരുന്ന ഉംറ തീര്‍ത്ഥാടകരുടെ എണ്ണം 2025-ഓടെ 1.8 കോടിയായി ഉയര്‍ന്നു. തീര്‍ത്ഥാടകരുടെ സംതൃപ്തി നിരക്ക് 80 ശതമാനത്തില്‍ നിന്ന് 94 ശതമാനത്തിലേക്ക് കുതിച്ചതായും ഇത് വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങളെ മറികടക്കുന്ന നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമ രംഗത്തും സാമ്പത്തിക മേഖലയിലും സൗദി അറേബ്യ ലോകശ്രദ്ധ നേടുകയാണ്. അടുത്തിടെ നടന്ന സൗദി മീഡിയ ഫോറം 65,000-ത്തിലധികം സന്ദര്‍ശകരുമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു. കൂടാതെ, പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സംഘടിപ്പിച്ച ഫോറത്തില്‍ 6000 കോടി റിയാല്‍ മൂല്യമുള്ള 135-ലധികം ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. രാജ്യത്തെ ഓരോ തീരുമാനങ്ങളും നിലവിലെ അവസരങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടും സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുമാണെന്നും മന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ വാരം നടന്ന വേള്‍ഡ് ഡിഫന്‍സ് ഷോയില്‍ 3300 കോടി റിയാലിന്റെ കരാറുകളാണ് ഒപ്പുവെച്ചത്. 90 രാജ്യങ്ങളില്‍നിന്നുള്ള 1500 കമ്പനികളും 1.37 ലക്ഷം സന്ദര്‍ശകരും ഈ പ്രദര്‍ശനത്തിന്റെ ഭാഗമായി. വിവരസാങ്കേതിക മേഖലയില്‍ തൊഴിലവസരങ്ങള്‍ 2.5 ലക്ഷത്തില്‍ നിന്ന് 4.06 ലക്ഷമായി വര്‍ധിച്ചു. വിവിധ പ്രൊഫഷണല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം 70 ശതമാനത്തിലെത്തിയതായും മന്ത്രി അറിയിച്ചു.

ആരോഗ്യരംഗത്തും മികച്ച പുരോഗതിയാണ് രാജ്യം കൈവരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം എട്ട് ലക്ഷം കടന്നു. സൗദി ബോര്‍ഡില്‍ നിന്ന് 5,500 ഡോക്ടര്‍മാരാണ് ഏറ്റവും വലിയ ബാച്ചായി പുറത്തിറങ്ങിയത്. അയല്‍രാജ്യമായ യമനില്‍ 28 വികസന പദ്ധതികള്‍ക്ക് സൗദി പിന്തുണ നല്‍കുന്നുണ്ടെന്നും, മാനുഷികമായ സഹായങ്ങള്‍ എന്നത് രാജ്യത്തിന്റെ ആഗോള ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു.

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026