l o a d i n g

ഗൾഫ്

റമദാന്‍ പുണ്യമാസം: മദീന സന്ദര്‍ശിച്ചും ആശംസകള്‍ സ്വീകരിച്ചും സൗദി കിരീടാവകാശി

Thumbnail

റിയാദ്: വിശുദ്ധ റമദാന്‍ മാസത്തിന്റെ തുടക്കത്തില്‍ മദീനയിലെ പ്രവാചക മസ്ജിദ് (മസ്ജിദുന്നബവി) സന്ദര്‍ശിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അദ്ദേഹം മദീനയിലെത്തിയത്. പ്രവാചക മസ്ജിദിലെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ നിര്‍വഹിച്ചശേഷം കിരീടാവകാശി റിയാദിലേക്ക് മടങ്ങി.

മദീന സന്ദര്‍ശനത്തിന് പിന്നാലെ റിയാദിലെ അല്‍-യമാമ കൊട്ടാരത്തില്‍ എത്തിയ കിരീടാവകാശി പ്രമുഖ വ്യക്തികളില്‍ നിന്നും പൗരന്മാരില്‍ നിന്നും റമദാന്‍ ആശംസകള്‍ സ്വീകരിച്ചു. സൗദി ഗ്രാന്‍ഡ് മുഫ്തി, രാജകുടുംബാംഗങ്ങള്‍, മതപണ്ഡിതന്മാര്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

രാജ്യത്തിന്റെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടി ആശംസകള്‍ നേരാന്‍ എത്തിയവരുമായി അദ്ദേഹം ഏറെനേരം ചെലവഴിച്ചു. സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും നിലനില്‍ക്കട്ടെയെന്ന് ചടങ്ങില്‍ സംസാരിക്കവെ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആശംസിച്ചു.

സൗദി അറേബ്യയില്‍ ബുധനാഴ്ചയാണ് റമദാ വ്രതം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ സുരക്ഷാ-സൗകര്യ ക്രമീകരണങ്ങളാണ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്.

Photo

Latest News

കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
February 20, 2026
പൊളളലേറ്റ ധനീഷ് രവിയെ തുടര്‍ ചികിത്സയ്ക്കായി മലേഷ്യയില്‍ നിന്നും ഇന്ന് തിരുവന്തപുരത്തെത്തിക്കും
പൊളളലേറ്റ ധനീഷ് രവിയെ തുടര്‍ ചികിത്സയ്ക്കായി മലേഷ്യയില്‍ നിന്നും ഇന്ന് തിരുവന്തപുരത്തെത്തിക്കും
February 20, 2026
 സൗദി മലയാളി സമാജം ഇഫ്താര്‍ സംഗമം
സൗദി മലയാളി സമാജം ഇഫ്താര്‍ സംഗമം
February 20, 2026
ഹറമുകളില്‍ ഇഅ്തികാഫ്  ഇരിക്കാന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഹറമുകളില്‍ ഇഅ്തികാഫ് ഇരിക്കാന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
February 20, 2026
ലക്ഷദ്വീപിലെ വാഹന നിരോധനവും മദ്യവിതരണവും: ജനവിരുദ്ധ ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ഹംദുള്ള സയീദ് എം.പി
ലക്ഷദ്വീപിലെ വാഹന നിരോധനവും മദ്യവിതരണവും: ജനവിരുദ്ധ ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ഹംദുള്ള സയീദ് എം.പി
February 20, 2026
ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവ് ജിസാനിൽ മരിച്ചു
ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവ് ജിസാനിൽ മരിച്ചു
February 20, 2026
സൈതമ്മാടകത്ത് കുടുംബ സംഗമം മെയ് 3 ന്
സൈതമ്മാടകത്ത് കുടുംബ സംഗമം മെയ് 3 ന്
February 20, 2026
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് കിഡ്‌സ് ക്ലബ് ശിശുദിനം ആഘോഷിച്ചു
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് കിഡ്‌സ് ക്ലബ് ശിശുദിനം ആഘോഷിച്ചു
February 20, 2026
  ബംഗ്ലാദേശ് : ലോക ക്രമത്തില്‍ ആഗോള മാറ്റങ്ങളുടെ വിധിയെഴുത്ത്