തിരുവനന്തപുരം: പൊളളലേറ്റതിനെതുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ മലേഷ്യയില്‍ ചികിത്സയില്‍ തുടരുന്ന ധനീഷ് രവിയെ (31) ഇന്ന് ക്വാലാലംപൂരില്‍ നിന്നും നോര്‍ക്ക റൂട്ട്‌സ് ഇടപെടലില്‍ തിരുവനന്തപുരത്തെത്തിക്കും. എയര്‍ ഏഷ്യാ വിമാനത്തില്‍ അര്‍ദ്ധരാത്രിയോടെ (11.50 PM) എത്തുന്ന ധനീഷ് രവിയെ തുടര്‍ ചികിത്സകള്‍ക്കായി തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റും.
53 ശതമാനത്തിലേറെ പൊളളലേറ്റ ധനീഷ് രവി കഴിഞ്ഞ ഡിസംബര്‍ മുതല്‍ യൂണിവേഴ്‌സിറ്റി മലയ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തിനിരയായി ഗാര്‍ഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ മിനി ഭാര്‍ഗവനെ (54) ഇക്കഴിഞ്ഞ മെയ് 23 ന് നോര്‍ക്ക റൂട്ട്‌സിന്റെയും ലോക കേരള സഭയുടേയും ഇടപെടലില്‍ കൊച്ചിയിലെത്തിച്ചിരുന്നു.
Related News